സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്. | |
---|---|
വിലാസം | |
കടനാട് കടനാട് പി.ഒ, , കോട്ടയം 686 653 , കോട്ടയം ജില്ല | |
സ്ഥാപിതം | 29 - മെയ് - 1953 |
വിവരങ്ങൾ | |
ഫോൺ | 04812246230 |
ഇമെയിൽ | sshsskadanad@gmail.com |
വെബ്‍സൈറ്റ് | http |
കോഡുകൾ | |
സ്കൂൾ കോഡ് | 31067 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.മാത്തുക്കുട്ടി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബാബു തോമസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. 1916 ൽ കടനാട് സെൻറ് അഗസ്റ്റിൻസ് ദേവാലയത്തോടനുബന്ധിച്ച് ബ.ദേവാസ്യാച്ചൻ, ബ.പാറേമ്മാക്കൽ മത്തായിച്ചൻ, ബ.ഉപ്പുമാക്കൽ ചാണ്ടിയച്ചൻ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെൻറ് അഗസ്ററ്യൻ എൽ.ജി.വി. ഗ്രാൻറ് എന്ന പേരിൽ ആദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.നിരവധി നിസ്വാർത്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്റ് സെബാസ്ററ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ നിലവിൽ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകൾ യഥാക്രമം 1932,1933,1936 വർഷങ്ങളിൽ ആരംഭിച്ച് സ്കൂൾ പൂർണ്ണ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു .1951-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ൽ രണ്ട് ഡിവിഷനുകൾ ഉള്ള നാലാം ഫോറത്തോടുകൂടി സെൻറ് സെബാസ്ററ്യൻസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററർ റവ. ഡോ. സെബാസ്ററ്യൻ വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളിന്റെ സിൽവർ ജൂബിലി 1978-79 വർഷത്തിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. 1997-ൽ കേരളാ ഗവൺമെൻറ് ഹ്യുമാനിററീസ്, സയൻസ് വിഷയങ്ങളിൽ പഠനസൗകര്യമുള്ള ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 17-11-97-ൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തിരുമേനി നിർവഹിച്ചു.ഹയർസെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉൽഘാടനം 18-8-98 -ൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിർവഹിച്ചു. ഏതാണ്ട് 1150-ൽ പരം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തിൽ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാർത്ഥസേവനമർപ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളിൽ പുതിയ പൊൻതൂവലുകൾ കൂട്ടിച്ചേർക്കുന്ന സെൻറ് സെബാസ്ററ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഒരു ജൂനിയർ കോളേജിന്റെ തലയെടുപ്പോടെ ' തമസോമാ ജ്യോതിർഗമയാ' എന്ന ബ്രഹ്ദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകരുന്നു. 2003-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി സമുചിതമായി ആഘോഷിച്ചു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ=
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ. എല്ലാ ക്ലാസ് മുറികളും പാർട്ടീഷനാക്കിയിരിക്കുന്നു ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
തുടർച്ചയായ 5-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ്. എൽ. സി പരീക്ഷയിൽ 100% വിജയം നേടി. 12 കുട്ടികൾ ഏല്ലാ വിഷയങ്ങൾക്കും A+ ഉം 10 കുട്ടികൾ 9 A+ ഉം നേടി. പ്രവർത്തിപരിചയമേളയിൽ സംസ്ഥാന തലത്തിൽ മികച്ച സ്ഥാനം നേടി. പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. 'ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്. സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം മുഴുവൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു.
=വായനാവാരം=
2017 june 19 മുതൽ 23 വരെ വായനാവാരമായി ആഘോഷിച്ചു. തിങ്കളാഴ്ച ഭാഷാ ദിനമായും ചൊവ്വാഴ്ച ആംഗലേയ ഭാഷാ ദിനമായും ബുധനാഴ്ച രാഷ്ട്ര ഭാഷാ ദിനമായും അസംബ്ലി നടത്തി. വ്യാഴാഴ്ച H. S, U. Pക്ലാസിൽ നിന്ന് തിരഞ്ഞെടുത്ത 19 കുട്ടികളെ ഉൾപ്പെടുത്തി വായനാമത്സരം നടത്തി. H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച 19 ക്ലാസിൽ നിന്ന് കയ്യെഴുത്തുമാസിക മത്സരം നടത്തി. . H. S, U. P വിഭാഗങ്ങളിൽ നിന്നായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.
പച്ചക്കറി പരിപാലനം
സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ ഒരുക്കങ്ങൾ ഈ വർഷം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ആരംഭിച്ചു. വഴുതന, വെണ്ട, മുളക്, പയർ എന്നീ കൃഷി ആരംഭിച്ചു. കഴിഞ്ഞവർഷം 3 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഏത്തവാഴ പിരിച്ചുവെച്ച് പുതിയ തോട്ടം ഒരുക്കി.
• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും. • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ. • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ. • ഐ.ടി ലാബുകൾ. • ലാബ്. • സ്കൂൾ സൊസൈറ്റി. • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
മാനേജ്മെന്റ്
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജർ റവ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറവും ,പ്രിൻസിപ്പൽ ശ്രീ.മാത്തുക്കുട്ടി ജോസഫും ഹെഡ്മാസ്ടർ ശ്രീ. ബാബു തോമസും ആണ്.
മുൻ സാരഥികൾ
- മാർ സെബാസ്റ്യൻ വള്ളോപ്പിള്ളി
- റവ.ഫാ.കെ.എ.ജോസഫ് കൂവള്ളൂർ
- എം.ടി.ഇഗ്നേഷ്യസ്
- എസ്.ബാലകൃഷ്ണൻ നായർ
- പി.എ.ഉലഹന്നാൻ
- കെ.വി.വർഗീസ്
- എം.എസ് ഗോപാലൻ നായർ
- ടി.പി.ജോസഫ്
- എസ് .ബാലകൃഷ്ണൻ നായർ
- വി.കെ.തോമസ്
- പി.ജെ മാത്യു
- എ.കെ.തോമസ്
- തോമസ് ജോസഫ്
- പി.എം.മാത്യു
- ഇ.എം.ജോസഫ്
- കെ.എ.ഉലഹന്നാൻ
- പി.ടി.ദേവസ്യ
- വി.എ.തോമസ്
- വി.എ.ജോസഫ്
- അബ്രാഹം മാത്യു
- എം.ജെ.ജോസഫ്
- റവ.ഫാ.തോമസ് വെട്ടുകാട്ടിൽ (പ്രിൻസിപ്പൽ )
- റോസമ്മ തോമസ്
- ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ ഇൻ ചാർജ് )
- ജാൻസി ജോസഫ് (പ്രിൻസിപ്പൽ)
- സെലിൻ ഒ.ഇ
- സാബു സിറിയക് (പ്രിൻസിപ്പൽ)
- സെബാസ്റ്റ്യൻ സി.എ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് കടനാട്
|
zoom=16 }}
|