സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം

21:43, 16 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25042 (സംവാദം | സംഭാവനകൾ) (→‎ആമുഖം)

കിഴക്കമ്പലത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന അക്ഷര മുത്തശ്ശി അതാണ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ

സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം
ST JOSEPH'S HSS. KIZHAKKAMBALAM
വിലാസം
കിഴക്കമ്പലം

683562
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04842682536
ഇമെയിൽsjhskizhakkambalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോയി കെ.കെ.
പ്രധാന അദ്ധ്യാപകൻശ്രീമതി ഗ്രേയ്സി ജോസഫ്
അവസാനം തിരുത്തിയത്
16-11-202125042
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം

ചരിത്രം

കിഴക്കമ്പലത്തിന്റെയും സമീപ പ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെവിദ്യാഭ്യാസ ജീവിതത്തിൽ പ്രശംസനീയമായ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്അഭിമാനിക്കാൻ ഏറെയുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണവും പാവപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനവുമാണ് ഈ സ്ഥാപനം, റവ.ഫാ.തോമസ് പാലത്തിങ്കൽ ,ശ്രീ അന്തപ്പൻ കോയിക്കര,ശ്രീമാണി ചാക്കോ പുഞ്ചപുതുശ്ശേരി ,ശ്രീ പൗലോസ് ഇത്താക്കൻ എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മറ്റ് പ്രമുഖ വ്യക്തികളെയും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു 1949 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. അന്നത്തെ മലയാളം മിഡിൽ സ്കൂളിലേക്ക് പ്രൈമറി സെക്ഷൻ മാറ്റുകയും പ്രൈമറി സ്കൂൾ ഹൈസ്ക്കൂളാക്കി മാറ്റുകയും ചെയ്തു. നമ്മൾ ഗ്രൗണ്ടിനാവശ്യമായ സ്ഥലം വാങ്ങിയത് നമ്പ്യാർ പറമ്പിൽ വർഗീസച്ചനാണ് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായ ബഹു.ജോസഫ് താഴത്തുവീട്ടിലച്ചൻ ഈ സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും സംരക്ഷിച്ച് ഒരു സമ്പൂർണ്ണ ഹൈസ്ക്കൂളാക്കി. തുടർന്ന് ബ.ജോസഫ് വിളങ്ങാട്ടിലച്ചൻ പ്രധാനാധ്യാപകനായി. തുടർന്ന് വന്ന വർഷങ്ങളിൽ ബ. ചിറമേൽ പൗലോസച്ചൻ ശ്രീ.പി.സി.മാണി, ശ്രീ എം. എം.ജോസഫ്, ശ്രീ കെ.വി.മാത്യു,ശ്രീ.ആർ.ഹരിഹരൻ, ശ്രീമതി സെയ് സിസേവ്യർ, ശ്രീ.കെ.എ.ആൻറണി, ശ്രീമതി പി.എസ്.അൽഫോൻസ, ശ്രീമതി ആനി കെ.കോരത്, ശ്രീമതി എ.ടി.മേരി, ശ്രീമതി ആനി.എം.ജോൺ, ശ്രീമതി രാധാമണി എന്നിവർ പ്രധാനധ്യാപകരായി സേവനം അനുഷ്ടിച്ചു.2017-18 അധ്യായനവർഷം ശ്രീമതി സി വി മേരി പ്രധാനാധ്യാപികയായി സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിൽ ബഹു. കാക്കനാട്ട് പോൾ അച്ചൻ, കുരിശിങ്കൽ ജോസഫച്ചൻ, പയ്യപ്പിള്ളി തോമസ് അച്ചൻ, കരിയിൽ ജോൺ അച്ചൻ, കണ്ടത്തിൽ തോമസച്ചൻ,മണിയംങ്കാട്ട് ഇമ്മാനുവൽ അച്ചൻ, ശങ്കൂരിക്കൽ ജോസഫച്ചൻ, പടയാട്ടിൽ എബ്രാഹം അച്ചൻകണ്ടത്തിൽ സ്റ്റീഫനച്ചൻ, ജോസഫ് തെക്കേപ്പേരയച്ചൻ, പഞ്ചപുതുശേരി ജോസഫച്ചൻ, പയ്യപ്പിള്ളി ആന്റണിയച്ചൻ, കാവാലിപ്പാടൻ ജോസഫച്ചൻ.വർഗീസ് മണവാളനച്ചൻ, മാണിക്കത്താൻ ജോർജ്ജച്ചൻ, എന്നിവർ മാനേജർമാരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ വെരി.റവ.ഫാ.അലക്സ് കാട്ടേഴത്ത് ആണ് മാനേജർ. ഇപ്പോൾ 5 മുതൽ 12 വരെ 1200 ഓളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു

നേട്ടങ്ങൾ

കേരളത്തിലെ മികച്ച എയ്ഡഡ് വിദ്യാലയം. ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗം കീരീടം. പ്രവർത്തിപരിചയമേളയിൽ ഹൈസ്‌കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം. സുസജ്ജമായ 3 കമ്പ്യൂട്ടർ ലാബുകൾ. സ്‌കൂൾ ബസ് സൗകര്യം. ലാംഗ്വേജ് ലാബ്. ഗേൾസ് അണ്ടർ 14 എറണാകുളം ജില്ലാടീമിൽ ഈ വിദ്യാലയത്തിൽ നിന്ന് 9 പേർ. മിഷൻ 11 മില്യൻ പ്രോഗ്രാമിലെ കേരളത്തിലെ മികച്ച സ്‌കൂൾ. സ്മാർട്ട് റ‌ൂ ക്ലാസുകൾ

പൂർവ്വ വിദ്യാർത്ഥികൾ

ഒളിമ്പ്യൻ ശ്രീജേഷ് സെന്റ് ജോസഫ്സിന്റെ കായിക പ്രതിഭ.. ഇന്ത്യൻ ഹോക്കി യുടെ പടനായകൻ.. 2021 ൽ ഹോക്കിയിൽ വെങ്കലെ മെഡൽ കരസ്ഥമാക്കിയേ േഗാൾ കീപ്പർ pic:25042 3.jpg

മറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ്

ജൂനിയർ റെഡ്ക്രോസ്

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും . സേവനത്തിന്റെയും മഹത്വം ബാലമനസുകളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1992 മുതൽ സെന്റ് ജോസഫ്സ് സ്ക്കൂളിൽ JRC പ്രവർത്തിക്കുന്നു. ആരോഗ്യ സംരക്ഷണം ആതുര സേവനം അത്യാഹിതങ്ങൾ തടയൽ അന്തർദേശീയ മൈത്രി എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. 'സേവനം എന്നതാണ് JRC യുടെ മുഖമുദ്ര' 2015-16 അധ്യായന വർഷം എറണാകളം ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്ത ന ത്തിനുള്ള ട്രോ ഫി കരസ്ഥമാക്കി.അധ്യാപകരായ SDജോസ്‌ , ലിസ പോൾ എന്നിവരുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സുകളിലെ 50 കുട്ടികൾ ഇതിൽ ഈ വർഷം പ്രവർത്തിക്കുന്നു.2018-19 അധ്യായന വർഷം മുതൽ ശ്രീമതി ലിസ പോൾ ശ്രീമതി മിനി ആന്റണി എന്നിവരുടെ നേതൃത്യത്തിൽ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു

സ്ക്കൗട്ട് ആന്റ് ഗൈഡ്

      രാജ്യസ്നേഹം,കർത്യവബോധം വ്യക്തിത്വ വികാസം,മൂല്യബോധം,
സാമൂഹിക പ്രതിബന്ധത ,എന്നിവ വളർത്തക എന്ന ലക്ഷ്യത്തോടെ 1966 ൽ
ഈ പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് 11 ALUVA എന്ന പേരിൽ പ്രവർത്തിക്കുന്നു .
2016-17 അധ്യായന വർഷം രണ്ട് യുണിറ്റുകളിലായി 62 കുട്ടികൾ ഈ
പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു 14 ഗൈഡുകൾ രാഷ്ട്ര' പതിയും 6ഗൈഡുകൾ
രാജസ്ഥരസ്ക്കാരവും  12 ഗൈഡുകൾ തൃതീയ സോപാനവും 8 പേർ 
ദ്വിതീയ സോപാനം12 പേർ പ്രഥമ സോപാനം 10 പേർ പ്രവേശ് കാന്ദം ആണ്
ഒരു യൂണിറ്റിന്റെ ഗൈഡ് ക്യാപ്റ്റൻസിസ്റ്റർ വി.വി.റീത്താമ്മയും
രണ്ടാമത്തെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി റോസക്കുട്ടിയുമാണ്

കെ.സി.എസ്.എൽ.

</gallery> നേ‍൪ക്കാഴ്ച

വഴികാട്ടി

{{#multimaps:10.0358587,76.4076698| width=800px | zoom=16 }}

ചിത്രശാല

അടിസ്ഥാന സൗകര്യങ്ങൾ

  • യു.പി.കംപ്യൂട്ടർ ലാബ്.
  • ഹൈസ്കൂൾ കംപ്യൂട്ടർ ലാബ്
  • ലാംഗ്യേജ് ലാബ്
  • സയൻസ് ലാബ്

"ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ്

  • സ്മാർട്ട് റും
  • ഹൈടെക്ക് ക്ലാസ് റൂം ആക്കാനുളള സൗകര്യത്തോടുകൂടിയ റൂമുകൾ
  • സ്കൂൾ ബസ് സൗകര്യം.
  • തായ്ക്കോണ്ട പരിശീലന