1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാ
ണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.
വിഷൻ
മിഷൻ
മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
ആപ്തവാക്യം
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
ചരിത്രം
പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
മുൻ സാരഥികൾ
എം. പദ്മകുമാരി
കെ.വി.റോസിലി
ആർ.രാജഗോപാല വാര്യർ
ജോയി തോമസ്
ജോയി സെബാസ്റ്റ്യ്ൻ
പീറ്റർ പി കോര
പി ആർ കരുണാകരൻ നായർ
ഗോപിനാഥ പിള്ള വി
എൽ. രാഗിണി
കെ സി റോസിലി
കെ.പി രാജൻ
വി എസ് സതീശൻ