എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 29 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvhsskumbazha (സംവാദം | സംഭാവനകൾ) (name of PTA president)
എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ
വിലാസം
കുമ്പഴ

കുമ്പഴ പി. ഒ, പത്തനംതിട്ട
,
689653
,
പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ0468-2334026, 9447797312
ഇമെയിൽmpvhsschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ പി എസ്സ്
അവസാനം തിരുത്തിയത്
29-01-2021Mpvhsskumbazha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അച്ചൻകോവിലാറിന്റെ തീരത്ത് സസ്യശ്യാമളവും പ്രകൃതി രമണീയവുമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ .

1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1960- കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ ശ്രീ. കെ. ജി. വർഗ്ഗീസ് മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.

1962 ജൂൺ 4 ന് കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കെട്ടിടത്തിൽ ശ്രീ കെ. ജി. വർഗീസിന്റെ മാനേജ്മെന്റിൽ കുമ്പഴ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അപ്പർ പ്രൈമറി സ്കൂൾ മാർ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ പീലക്സിനോസ് അപ്പർ പ്രൈമറി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു.

1963 ഡിസംബർ 22 ന് അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സ്കൂളിന്റെ പ്രവർത്തനം ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ആരംഭിച്ചു. അന്നത്തെ സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻറിൻറെയും മറ്റു ജീവനക്കാരുടെയും അക്ഷീണമായ പരിശ്രമം മൂലം ഈ വിദ്യാലയം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്തി.

1982 ജൂണിൽ പ്രസ്തുത വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിൻറെ ഉന്നമനത്തിനായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു ശ്രീ ബേബിജോണും ശ്രീ. ടി. എം. ജേക്കബും മുൻമന്ത്രിയായിരുന്ന ശ്രീ. എം. കെ. പ്രേമചന്ദ്രനും നൽകിയ സംഭാവനകൾ വളരെ വലുതാണ്.

1984 സ്കൂളിൻറെ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ. കെ. ജി. വർഗീസ് ആകസ്മികമായി ദിവംഗതനായി.

അദ്ദേഹത്തിൻറെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

അദ്ദേഹത്തിൻറെ കാലശേഷം സ്കൂൾ മാനേജർ സ്ഥാനം അദ്ദേഹത്തിൻറെ പുത്രനായ ഉമ്മൻ വർഗ്ഗീസ് ഏറ്റെടുക്കുകയും തൻറെ പിതാവിൻറെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു.

1987 ൽ സ്കൂളിൻറെ രജത ജൂബിലിയോടനുബന്ധിച്ചുള്ള സാഹിത്യ- സാംസ്കാരിക സമ്മേളനം വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന പി ജെ ജോസഫിൻറെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അഭിവന്ദ്യ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ തിരുമേനി ഉത്ഘാടനം ചെയ്തു.

സ്ഥാപക മാനേജരുടെ ഛായാചിത്രം നിയുക്ത കാതോലിക്കാ ബാവാ മാത്യൂസ് മാർ കൂറിലോസ് തിരുമേനി അനാച്ഛാദനം ചെയ്തു.

ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റർ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ ആയിരുന്നു.

1995 ൽ ഈ മഹാവിദ്യാലയം ഒരു വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് (ഇലട്രീഷ്യൻ), ഓർഗാനിക് ഗ്രോവർ (അഗ്രികൾച്ചർ), ടൂർ ഗൈഡ് (ടൂറിസം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് (കൊമേഴ്സ്) എന്നീ കോഴ്സുകൾ വിപുലവും ആധുനികവുമായ ലാബ് സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്നു.

1962 ജൂൺ 4 ന് 150 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച ഈ സ്ഥാപനം നിരവധി അധ്യാപക അനധ്യാപകരും ധാരാളം വിദ്യാർത്ഥികളുമുള്ള ഒരു മഹാ പ്രസ്ഥാനമായി മാറിയിരിക്കുന്നു.

മുൻകാലങ്ങളിൽ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകർ, അധ്യാപകർ, അനധ്യാപകർ എന്നിവരെ സ്മരിക്കുന്നു.

ഈ മാനേജ്മെൻറിന്റെ ഉടമസ്ഥതയിൽ മാർ ഗ്രിഗോറിയോസ് ലോവർ പ്രൈമറി സ്കൂൾ പ്ലാവേലി, എസ് എൻ വി ലോവർ പ്രൈമറി സ്കൂൾ മൈലാടുംപാറ, സെൻറ് സൈമൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുമ്പഴ എന്നീ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

സ്ഥാപക മാനേജർ

      ശ്രീ കെ. ജി. വർഗീസ്‌
  • thumbthumb

മുൻ മാനേജർ- മാർഗ്ഗദീപം

ശ്രീ ഉമ്മൻ വർഗീസ്‌

  • thumbthumb


പ്രധാന അദ്ധ്യാപകൻ (2016- )

മനോജ്‌ കുമാർ പി എസ്സ്

thumbthumb

നേട്ടങ്ങൾ

  • 2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
  • തുടർച്ചയായി 2019-20 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
  • മികവ് - പ്രവർത്തനങ്ങൾ 2019-20

thumbthumb

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

thumbthumb


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറികൾ മികച്ച ലാബ് സൗകര്യങ്ങൾ

നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

1. ഹരിതാഭം എൻറെ വിദ്യാലയം


പാഠ്യേതര പ്രവർത്തനങ്ങൾ

.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പഠനോത്സവം

വഴികാട്ടി

{{#multimaps:9.265019687050861, 76.81709306339087|zoom=15}}