എ വി എം എച്ച് എസ്, ചുനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
എ വി എം എച്ച് എസ്, ചുനങ്ങാട്
പ്രമാണം:///media/avmhs/30F82F6BF82F2E92/desk 1/avm/IMG 20160531 131029.jpg
വിലാസം
ചുനങ്ങാട്

ചുനങ്ങാട് ,
ഒറ്റപ്പാലം
,
679511
,
പാലക്കാട് ജില്ല
സ്ഥാപിതം16 - 06 - 1958
വിവരങ്ങൾ
ഫോൺ04662245280,544
ഇമെയിൽavmhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജ്യശ്രീ യു വി
അവസാനം തിരുത്തിയത്
25-09-2020Lk20030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1951-ൽ ജൂൺ 9 ശനിയാഴ്ച ചുനങ്ങാടിൻറെ വിദ്യാദ്യാസ സംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ച സുദിനം. മൂരിയത്ത് അച്ചുതവാരിയർ (B.A.L.T) എന്ന കർമ്മയോഗിയുടെ ജീവിതാദ്ധ്യയത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാൽവെപ്പ്. ഒട്ടെറെ പ്രതികുല സാഹചര്യങ്ങളെ അതിജിവിച്ച്, ചുനങ്ങാട് ഹൈസ്കുൾ എന്ന ഈ സരസ്വതി ക്ഷേത്രത്തിൻറെ അംഗീകാരം അന്നത്തെ മദിരാശി ഗവൺമെൻറിൽ‍ നിന്ന് അദ്ദേഹം നേടിയെടുത്തപ്പോൾ‍ അത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അതോടൊപ്പം ഈ നാടിൻറെ ചരിത്രവുമായി മാറി.

          സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ‍ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം  പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ‍ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർ‍ത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ‍ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.

ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ് (J R C).
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എ വി എം എച്ച് എസ്, ചുനങ്ങാട്/നേർക്കാഴ്‍ച}}

മാനേജ്മെന്റ്

  • ശ്രീധരൻ മാസ്റ്റർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ രാമ വാര്യർ (Late)
ശ്രീ സേതുരാമൻ മാസ്റ്റർ
ശ്രീ. പ്രഭാകരൻ മാസ്റ്റർ
ശ്രീമതി യു വി രാജ്യശ്രീ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി