ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി ബസാർ പി.ഒ, , കോഴിക്കോട് 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04962620377 |
ഇമെയിൽ | vadakara16048@gmail.com |
വെബ്സൈറ്റ് | http://gmvhsskoyilandybazar.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 16048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത കൃഷ്ണകുളങ്ങര |
അവസാനം തിരുത്തിയത് | |
09-12-2020 | Tknarayanan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി മുതൽ പ്ലസ് ടു വരെയും വി.എഛ്.എസ്.സി പഠനവും ലഭ്യമാവുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് ഞങളുടെ വിദ്യാലയം
ചരിത്രം
1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്. സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.
ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു. ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.'
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് റൂം
ഐ ടി ലാബ് യു പി
ഐ ടി ലാബ് ഹൈസ്കൂൾ
ശാസ്ത്രപോഷിണി ലാബ്
ലൈബ്രറി
എഞ്ചിനീയറിംഗ് വർക്ക് ഷോപ്
പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എറക്കാന്റകത്ത് അബ്ദുൾ ഖാദർ
- അഹമ്മദ് മാസ്റ്റർ
- മോഹൻദാസ്2010-13
- ശോഭന2013-14
- പ്രസന്നകുുമാരി-2014-15
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യു.എ.ഖാദർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.436062,75.693152 | width=800px | zoom=18 }}
|
|