ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
പ്രമാണം:Hosdurg 1.jpg
വിലാസം
കാഞ്ഞങ്ങാട്

ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ,
കാസ൪ഗോഡ്
,
671315
,
കാസ൪ഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ04672208081
ഇമെയിൽ12004hosdurg@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസ൪ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,കന്നഡ, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ് ബാബു ആലയിൽ വീട്ടിൽ
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ എം വി ‌‌‌
അവസാനം തിരുത്തിയത്
28-04-2020Meenakshi Jayan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്‍.

ബോർഡ് സ്കൂൾ

ബോർഡ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു . 2018 ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂളിൽ പലയിടങ്ങളിലുമായി കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്താൻ സി സി ടി വി സംവിധാനങ്ങളും തയാറാക്കിയിരുന്നു. സ്കൂൾ ബസ് സർവീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ൯.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • എൈ.ടി .
  • ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
  • കായികവേദി
  • വായനശാല & മൂവിങ് ലൈബ്രറി
  • ബോർഡ് എഫ് എം റേഡിയോ
  • ബോട്ടണി അസോസിയേഷൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1994-1996 ശ്രീമതി.‍ഡി.വാസന്തി
1996-98 പ്രഭാകര൯
1998-2000 കെ.എ.ജോസഫ്.
2000-2001 കമലാക്ഷി.കെ
2001-2003 കെ.സുധ
2003-2004 സുഗന്ധി.കെ
2004-2005 തങ്കം പോള്
2005-2006 പുഷ്പജ
2006-2007 ശശി
2007- ശ്രീകൃഷ്ണ അഗ്ഗിത്തായ
2011-12-13 പു‍ഷ്‍പ.കെ.വി
2013-14 രാജേന്ദ്രൻ
2014-15 പ്രേമരാജൻ
20015-16-17 ജയരാജ്.പി.വി
നിലവിൽ എം വി രാധാകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
  • ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളിൽ അധ്യാപകൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
  • ശ്രീ എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ

വഴികാട്ടി

{{#multimaps:12.3125245,75.090393 |zoom=13}}