ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)
ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) | |
---|---|
പ്രമാണം:0.jpg | |
വിലാസം | |
പട്ടുവം <br'അരിയിൽ പി ഒ /> , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1995 |
വിവരങ്ങൾ | |
ഫോൺ | 04602203020 |
ഇമെയിൽ | gmrhsspattuvam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13109 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹയർസെക്കണ്ടറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | ഗിരിജവല്ലി പി വി |
അവസാനം തിരുത്തിയത് | |
23-08-2019 | Nishasunil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1995 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ പിന്നീട് പട്ടുവം പഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി.2001 ത്തിൽ ഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 30 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു.
== ഭൗതികസൗകര്യങ്ങൾ ==പ്രകൃതി രമണിയമായ പട്ടുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE COURTഉം JIMNESHYAM എന്നിവയും ഉണ്ട്.പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ എസ് എസ് .
- എസ് പി സി .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് .
- ബാന്റ് ട്രൂപ്പ്.
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് കണ്ണൂരിൽ വച്ച് നടന്ന സ്വതത്ര ദിന പരേഡിൽ മികച്ച ബാൻഡ് ട്രോപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പട്ടികവർഗ്ഗ വികസന വകുപ്പ്
മുൻ സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|