എ.എൽ.പി.എസ് കോണോട്ട്
പുതിയ വാർത്തകൾ
ആമുഖം കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൂനൂർ പുഴയോട് ചേർന്നുളള കോണോട്ട്എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രകൃതിമനോഹരമായ മൈലാടിമലയും ഈ വിദ്യാലയ പരിസരത്തെ മനോഹരിയാക്കുന്നു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 8 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെൻറ്,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
|
---|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ♦ കോഴിക്കോട് -വയനാട് റോഡില്‍ ചെലവൂരിനും കാരന്തൂരിനുമിടയില് തുറയില്‍ കടവ് പാലം റോഡിലൂടെ 50 മീറ്ററ് യാത്ര ചെയ്താൽ ഈ വിദ്യാലയത്തിലെത്താം. ♦ പറമ്പിൽ ബസാർ,പയമ്പ്ര വഴിയിലൂടെയും സ്കൂളിലേക്കെത്താൻ സാധിക്കും. |
{{#multimaps:11.3022278,75.8513245|width=1100px|zoom=14|center}}