എ.എൽ.പി.എസ് കോണോട്ട് / തരിശ‍ുമണ്ണിനൊര‍ു പച്ചപ്പ‍ുതപ്പ്

സ്കൂൾ പരിസരത്തെ തരിശു ഭൂമിയായി കിടക്കുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലം പയർ ,കരനെൽ,ചേന തുടങ്ങി കൃഷികൾ വളർത്തി പച്ചപ്പ് നിറഞ്ഞ നല്ല മണ്ണാക്കിയെടുക്കാനുള്ള ശ്രമത്തിനു കഴിഞ്ഞ വർഷാരംഭത്തിൽ (2016-17 )വർഷത്തിൽ തുടക്കം കുറിക്കുകയുണ്ടായി.സ്കൂൾ മാനേജരുടെയും പ്രദേശത്തെ കർഷകരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ഈ ദൗത്യം വിജയത്തിലേക്കെത്തിക്കാൻ കഴിഞ്ഞത്.ആവശ്യമായ വെതപയർ വിത്തുകൾ നൽകി കുരുവട്ടൂർ കൃഷിഭവനും കുട്ടികളോടൊപ്പം ചേർന്നു.വളം മാനേജർ എത്തിച്ചു നൽകി.സ്കൂൾ ഉച്ചഭക്ഷണത്തോടൊപ്പം അനേകം ദിവസങ്ങളിൽ ഉപ്പെരിയായും മറ്റു വിഭവങ്ങളായും ഈ കൃഷിയിലൂടെ ലഭിച്ച പയർ,ചേന എന്നിവ ഉപയോഗിച്ചു.ഉണങ്ങി വരണ്ടു കിടന്നിരുന്ന വിദ്യാലപരിസരം ഇന്ന് പച്ചപ്പ്‌ നിറഞ്ഞു മനോഹരമായി കാണാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു.