എ.എൽ.പി.എസ് കോണോട്ട് / ശിശുദിനം.

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടുകാർക്ക് കത്തുകളുയച്ച് കോണോട്ട് എ.എൽ.പി.സ്കൂൂളിലെ ശിശുദിനാഘോഷം

ശിശുദിനം


വൈകല്യങ്ങളായും മാനസികപ്രശ്നങ്ങളായും വിദ്യാലയത്തിലെ മധുരിക്കുന്ന ഓർമ്മകൾ അന്യമായ ഒത്തിരി കൂട്ടുകാർക്ക് ആശംസകളും സമ്മാനങ്ങളുമയച്ച് കൊണ്ടാണ് കോണോട്ട് സ്കൂളിലെ കുരുന്നുകൾ ശിശുദിനം ആഘോഷിച്ചത്.ജീവിതയാത്രയിലും പാഠപുസ്തകത്താളുകളിലും പരിചയപ്പെട്ട ഭിന്നശേഷിക്കാരായ കുുട്ടികൾക്കുളള കത്തുകളാണ് കുഞ്ഞുമനസ്സുകളിലെ ആശ്വാസവചനങ്ങളോടെ തപാൽപെട്ടിയെ ധന്യമാക്കിയത്.ശിശുദിനാഘോഷത്തിൻറെ ഭാഗമായാണ് കോണോട്ട് എ.എൽ.പി സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങൾ ഇത്തരമൊരു ആശയത്തിന് രൂപം നൽകിയത്.പദ്ധതിയുടെ തുടർപ്രവർത്തനത്തിൻറെ ഭാഗമായി ഇത്തരം വിദ്യാർതികൾക്ക് വിവിധ സഹായങ്ങളെത്തിക്കുന്നതിനും സന്ദർശിക്കുന്നതിനും ഈ വിദ്യാർത്ഥികൾ പദ്ധതിയിടുന്നു.ശിശുദിനാഘോഷത്തിൻറെ ഭാഗമായി നെഹ്റു തൊപ്പി നിർമ്മാണം,നെഹ്റു ക്വിസ്സ്,കലാപരിപാടികൾ എന്നിവയും നടന്നു.കുട്ടികളുടെ പ്രിയപ്പെട്ട ജവഹർലാൽ നെഹ്റു വിന്റെ മഹത് സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ഹെഡ്മിസ്ട്രസ് സീന.സി,മോളി.എം,മൂഹമ്മദലി.ടി,സൽമ,ഷിജി.പി,സുഭിഷ്മ എന്നിവർ നേത‍ൃത്വം നൽകി