എ.എൽ.പി.എസ് കോണോട്ട് / റിപ്പബ്ലിക്ക് ദിനാഘോഷം.

റിപ്പബ്ലിക്ക് ദിനാഘോഷത്തിൻറെ ഭാഗമായി  കോണോട്ട് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്‍ട്രസ് സീനടീച്ചർ പതാക ഉയർത്തി.ടി.സന്തോഷ്കുമാർ,മോളി.എം,മുഹമ്മദലി,ഷിജി.പി,സൽമ,സ്‍കൂൾ ലീഡർ സന ഫാത്തിമ,മുഹമ്മദ് ഹംദാൻ എന്നിവർ റിപ്പബ്ലിക്ക്ദിന സന്ദേശങ്ങൾ നൽകി.കുട്ടികളുടെ ദേശഭക്തിഗാനം,പ്രസംഗം,നാടൻപാട്ടുകൾ,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.മധുരവിതരണവും ഉണ്ടായിരുന്നു