സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രീക്കോടിനും മഞ്ചേരിയ്ക്കും ഇടയിൽ കാവനൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. 1937 സ്ഥാപിതമായ ഈ വിദ്യാലയം കാവനൂർ പഞ്ചായത്തിലെ ആദ്യത്തേതും മലപ്പുറം ജില്ലയിലെ തന്നെ ആദ്യ കാല വിദ്യാലയങ്ങളിൽ പെടുന്നതുമാണ്. കാവന്നൂരിന്റെ സാമൂഹിക , സംസ്കാരിക വികസന മുന്നേറ്റങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാൻ വെണ്ണക്കോട് എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് വെണ്ണക്കോട് എ യു പി സ്കൂളിന്റെ ലക്ഷ്യം

വി.എ.യു.പി.എസ്. കാവനൂർ
വിലാസം
അരീക്കോട്

കാവനൂർ പി.ഒ,
മലപ്പുറം
,
673639
സ്ഥാപിതം01 - 02 - 1937
വിവരങ്ങൾ
ഫോൺ0483 2862570
ഇമെയിൽvennacodeaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുൂറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവീദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനളിനി.പി
അവസാനം തിരുത്തിയത്
10-10-2018Anoopkavanoor


പ്രോജക്ടുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1937ലാണ് കാവനൂര് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് കാവ നൂർ പഞ്ചായത്തീലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റ വുoവലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറി പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു ശീ നാരയണൻ നായർ എന്ന കാരണവർ പൗര ബോധമുള്ള ജനങ്ങളെസൃഷടിക്കു കഎന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട്കെണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂങ്ങുകയായിരുന്നുവിദ്യാലയം സ്വന്തമാക്കുക എന്നലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നബീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ നിയമിതനായി9-9-1951 ൽ ആറാം ക്ലാസിന് അoഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

കാവനൂർ ടൗണിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത് അതിവിശാലയമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് കമ്പ്യൂട്ടർ ലാബ് ബ്രോഡ്ബന്റ് ഇന്റർനെറ്റ് സൗകര്യ വും  കുട്ടികളുടെ യാത്ര സൗകര്യത്തിന് രണ്ട് ബസ്സ് സർവീസുo ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.അർ.സി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 11.195919, 76.062423 | width=500px | zoom=16 }}


"https://schoolwiki.in/index.php?title=വി.എ.യു.പി.എസ്._കാവനൂർ&oldid=555042" എന്ന താളിൽനിന്ന് ശേഖരിച്ചത്