ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല
{
ഗവ. മോഡൽ യു പി സ്കൂൾ, ചെന്നിത്തല | |
---|---|
വിലാസം | |
മാവേലിക്കര ചെറുകോൽ പി.ഒ, ചെന്നിത്തല , കൊല്ലം 690104 | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04792325559 |
ഇമെയിൽ | 36279alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36279 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ളീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത.എം.പണിക്കർ |
അവസാനം തിരുത്തിയത് | |
15-08-2018 | 60000 |
ചരിത്രം
ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്തിൽ ചെറുകോൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ.മോഡൽ യു.പി.സ്കൂളിന് ഏകദേശം 110 വർഷത്തിൽ അധികം പഴക്കമുണ്ട്.എ.ഡി.1907 ൽ സ്ഥാപിതമായി എന്നാണ് ചരിത്ര രേഖകൾ പറയുന്നത് .മണ്ണാരേത്ത് സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ഈ സ്ഥലവാസികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലാതിരുന്ന കാലത്ത് നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും ഉപയോഗിച്ചാണ് സ്കൂൾ ആരംഭിച്ചത്.
ആൺപള്ളിക്കൂടം എന്നും പെൺ പള്ളിക്കൂടം എന്നും രണ്ടായി തിരിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.അക്കാലത്തെ പല കെട്ടിടങ്ങളും പൊളിച്ചു പണിയുകയുണ്ടായി.ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് ഈ സ്ഖൂളിനെ ഹൈസ്കൂൾ ആക്കുവാൻ വേണ്ടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന ഗോപിസാറും പി.ടി.എ പ്രസിഡൻറ് ശ്രീ.ആർ.ഐ.കോശിയും ചെറുകോൽ കൊട്ടാരത്തിലെ മരുമകൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.വർമ്മയും ധാരാളം ശ്രമങ്ങൾ നടത്തിയിരുന്നു.ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയത്തെ ' മാതൃകാ വിദ്യാലയം'( മോഡൽ സ്ക്കൂൾ) എന്ന നിലയിൽ ഉയർത്തിയെടുക്കുവാൻ അക്കാലത്തെ അധ്യാപകർക്കും നാട്ടുകാർക്കും സാധിച്ചു.ഈ കാലഘട്ടത്തിൽ ഈ വിദ്യാലയം കലാകായിക മൽസരങ്ങളിലും സ്കൗട്ട് & ഗെയിഡ്സിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു.ഈ സ്കുൂളിലെ പൂർവ്വ വിദ്യാർത്ഥിയും പിന്നീട് ഇതേ സ്കൂലിലെ അധ്യാപകനുമായിരുന്ന ശ്രീ.ഭാസ്കരൻ സാറും അദ്ദേഹത്തിൻറെ ഭാര്യയും അധ്യാപികയുമായ ശ്രീമതി.കാർത്ത്യായനി ടീച്ചറും ഈ നേട്ടത്തിൽ എടുത്തു പറയേണ്ടവരാണ്. 1986 ൽ പി.ടി.എ.യുടേയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഇപ്പോഴുള്ള സ്ക്കൂൾ കെട്ടിടം പൂർത്തിയാക്കി അതിൻറെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചന്ദ്രശേഖരൻ ആണ്.പിന്നീട് വന്ന വർഷങ്ങളിലായി മൂന്നു മുറികളോട് കൂടിയ ഒരു കെട്ടിടവും നാല് മുറികളോട് കൂടിയ മറ്റൊരു ഷെഡും നിർമ്മിച്ചു.2006 ൽ ഈ സ്ഖൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ എം.എൽ.എ. യുമായിരുന്ന ശ്രീ.എം.മുരളിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും മൂന്നു മുറികളോടു കൂടിയ കോൺക്രീറ്റു കെട്ടിടം നിർമ്മിച്ചു നൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.269403, 76.541717 |zoom=25}}