ജി വി എച്ച് എസ് ദേശമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി വി എച്ച് എസ് ദേശമംഗലം
വിലാസം
ദേശമംഗലം

ദേശമംഗലം പി.ഒ,
തൃശ്ശൂ൪
,
679532
,
തൃശ്ശൂ൪ ജില്ല
സ്ഥാപിതം13 - 02 - 1913
വിവരങ്ങൾ
ഫോൺ04884 277875
ഇമെയിൽgvhssdsm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു.
പ്രധാന അദ്ധ്യാപകൻഷീല.സി.ജെ
അവസാനം തിരുത്തിയത്
13-08-2018Gvhssdsm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂ൪ ജില്ലയിലെ നിളാനദീതീര സംസ്കാരത്തിന്റെ ഭാഗമായിട്ടുളള ദേശമംഗലം പഞ്ചായത്തിൽ 1913ഫെബ്രുവരി 13-ാം തീയ്യതിയാണ് ഗവഃസ്കൂൾ നിലവിൽ വന്നത്. സ്കൂൾ ആരംഭിക്കുമ്പോൾ LP മാത്രമാണ്ഉണ്ടായിരുന്നത്. പിന്നീട് അത് UP, HS ആയി ഉയ൪ത്തുകയും ചെയ്തു. 2001-ലാണ് V.H.S.E Course നിലവിൽ വന്നത്. ഇപ്പോൾ 60തോളം അധ്യാപകരും 1800 റോളം വിദ്യാ൪ത്ഥികളും ഇവിടെയുണ്ട്. ജില്ലാ സംസ്ഥാന കലാകായിക മത്സരങ്ങളിൽ സ്കൂളിന്റെ നേട്ടങ്ങൾ എടുത്തു പറേയണ്ടത് തന്നെയാണ്. 2014 ൽ PLUS TWO Course നിലവിൽ വന്നു.കേരള യൂണിവേഴ്സിററി റീഡറായിരുന്ന ഡോ. ദേശമംഗലം രാമകൃഷ്ണ൯ ഇവിടുത്തെ പൂ൪വ്വ വിദ്യാ൪ത്ഥിയായിരുന്നു.

ചരിത്രം

മലനിരകളും പശ്‌ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന നിളാനദിയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഗ്രാമം .തൃശ്ശുർ ജില്ലയിലെ ദേശമംഗലം പലവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും ആത്‌മീയ ജീവിതരീതികളും ഒരുമിച്ച് സംഗീതം തീർക്കുന്ന നാട്ടിടവഴികൾ നിറഞ്ഞ ഇടം .പത്‌മരാജൻ, ഭരതൻ തുടങ്ങിയ നിരവധി സിനിമാപ്രതിഭകളെ ആകർഷിച്ച സഹവർത്തിത്വത്തിന്റെ നാട് . ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് 1913ൽ നൂൽനൂൽപും നെയ്‌ത്തും ഉൾപ്പെടുത്തിക്കൊണ്ട് 28വിദ്യാർത്ഥികളുമായി കമ്പനി സ്‌ക്കൂൾ എന്ന പേരിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. ദേശമംഗലം മന സംഭാവനയായി നൽകിയസ്‌ഥലത്തെ കെട്ടിടത്തിൽ തുടങ്ങിവച്ച സ്‍‌ക്കൂൾ ഇപ്പോൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂൾ ആണ്. 105 സംവത്‌സരങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന നാടിന് ഏറെ അഭിമാനിക്കാവും വിധം വൈജ്‌ഞാനിക കേന്ദ്രമായി സ്‌ക്കൂൾ മാറിക്കഴിഞ്ഞു 1951ൽ അപ്പർ പ്രൈമറി ആയ സ്‌ക്കൂൾ 1964ൽ ഹൈസ്‍‌ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു. 2014ൽ ഹയർസെക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

അന്ന്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കേരളത്തിലെ ഏത് പൊതു വിദ്യാലയത്തേയും പോലെത്തന്നെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങളൊന്നും ഈ വിദ്യാലയത്തിനും അവകാശപ്പെടാനുണ്ടായിരുന്നില്ല. എങ്കിലും എസ്.എസ്.എ, ത്രിതല പഞ്ചായത്തുകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തോടെ മോശമല്ലാത്ത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. 2012-13 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു. അതിന്റെ തുടർച്ചയായി 12 മുറികളോടു കൂടിയ ശതാബ്ദി മന്ദിരം ലഭിച്ചതോടെ ക്ലാസ്സ് മുറികളുടെ അപര്യാപ്തത ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പക്ഷേ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടതോടെ വീണ്ടും ക്ലാസ്സ് മുറികളുടെ അപര്യാപ്തത പ്രകടമായി.

ഇന്ന്

2017 ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 മുറികളോടു കൂടിയ കെട്ടിടം  അനുവദിക്കപ്പെട്ടു. നിലവിൽ എൽ പി വിഭാഗത്തിൽ 10, യു പി വിഭാഗത്തിൽ 15, ഹൈസ്ക്കൂൾ  വിഭാഗത്തിൽ 19, VHSEവിഭാഗത്തിൽ 4  HSS വിഭാഗത്തിൽ 4 എന്നിങ്ങനെ 52 ക്ലാസ്സ് മുറികൾ വിദ്യാലയത്തിലുണ്ട് . പ്രധാനാധ്യാപികയുടെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, അടുക്കള, ശൗചാലയം എന്നിവയും ഉണ്ട്. 2 കിണറുകളും 1 കുഴൽ കിണറും ജലലഭ്യത ഉറപ്പു വരുത്തുന്നു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈടെക് ക്ലാസ്സ് മുറികൾ

2018 ൽ 17 ക്ലാസ്സ് മുറികൾ ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. ഹൈസ്ക്കൂൾ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്തുഷ്ടർ. VHSEവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്.

ഹൈടെക് ക്ലാസ്സ് മുറി HS
ഹൈടെക് ക്ലാസ്സ് മുറി VHSE

ഐ.ടി ലാബ്

ഇരുപത് ലാപ്‌ടോപ്പുകളുളള ഏകദേശം നാൽപ്പത്തഞ്ചോളം കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ സൗകര്യമുളള ഹൈസ്കൂൾ ഐ.ടി ലാബും, ഇരുപത് കംപ്യൂട്ടറുകളോട് കൂടിയ വി.എച്ച്.എസ്.ഇ ലാബും പ്രവർത്തന സജ്ജമാണ്.

മൾട്ടി മീഡിയ റൂം

എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പാഠഭാഗങ്ങൾ കാണുന്നതിനുവേണ്ടി ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ എല്ലാ ദിവസവും ഉച്ചയ്ക്ക് വിദ്യാഭ്യാസ സി.ഡി കളുടെ പ്രദർശനവും നടന്നുവരുന്നു.

സ്വപ്നം യാഥാർത്ഥ്യത്തിലേയ്ക്ക്

ഹൈടെക്ക് മാസ്റ്റർ പ്ലാൻ അനുസരിച്ച് 26 ക്ലാസ്സ് മുറികൾ, ലാബ് ,ശൗചാലയം എന്നിവയടങ്ങുന്ന വലിയ കെട്ടിടത്തിന് തറക്കല്ലിട്ടു കഴിഞ്ഞു. പിന്നീട് ഘട്ടം ഘട്ടമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പൂന്തോട്ടം, അടുക്കള, ഊട്ടുപുര, ചുറ്റുമതിൽ, പടിപ്പുര, കളിസ്ഥലം,ജൈവവൈവിദ്ധ്യ പാർക്ക് .......... പ്രായത്തിന്റെ അവശതകളെ തൂത്തെറിഞ്ഞ് പ്രൗഢാംഗനയാകാനുള്ള കായകൽപ ചികിത്സയിലാണ് ഈ വിദ്യാലയ മുത്തശ്ശി.

ഹൈടെക് കെട്ടിടം-തറക്കല്ലിടൽ
സ്വപ്ന പദ്ധതി



എഡിറ്റോറിയൽ ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പഞ്ചവാദ്യം

ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളി ലെ മുപ്പതോളം കുട്ടികൾ പഞ്ചവാദ്യത്തിന്റെ കലാലോകത്തേയ്ക്ക് ............

തിമിലയിൽ ശ്രീ പെരിങ്ങോട് ശങ്കരനാരായണന്റേയും മദ്ദളത്തിൽ ശ്രീ പെരിങ്ങോട് അനീഷിന്റേയും ശിഷ്യന്മാരായ 28കുട്ടികൾ 2017 സെപ്റ്റംബർ ഒന്നാം തീയ്യതി വൈകീട്ട് ദേശമംഗലത്ത് വെച്ച് കലയുടെ ലോകത്തേക്ക് കൊട്ടിക്കയറി. പൂരത്തിന്റെ പ്രതീതിയുളവാക്കിക്കൊണ്ട് നടന്ന അരങ്ങേറ്റം ദേശമംഗലത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമായി. അതിനു ശേഷം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ദേശമംഗലത്തിന്റെ കൊച്ചുകലാകാരൻമാർ കഴിവ് തെളിയിച്ചു കഴിഞ്ഞു.

ജീവിതത്തിന്റെ താളം കണ്ടെത്താൻ ഇവർക്കിതു ഉപകരിക്കട്ടെ


ദേശമംഗലം ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികളുടെ കലാപ്രകടനം ആസ്വദിക്കുന്ന ബഹു വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1990 വൽസ
1991 ജോർജ്.സി.എഫ്
1992 മാലതി
1993 കുഞ്ഞി
1994
1995-
22/6/00 - 21/5/01 നാരായണൻ.വി.പി
6/6/01-6/3/02 ഹലീമ ബീവി
6/3/02- 6/3/03 മേരി ചെറിയാൻ
6/11/03 - 6/4/04 കൊച്ചമ്മിണി. കെ.ജെ
6/4/04 - 20/5/05 സൂസമ്മ വി.എസ്
20/5/05 -6/6/06 ലീലാമണി സി.ഐ
7/3/06-31/3/07 സുമതി ഇ ബി
6/1/07-7/7/07 പുഷ്പം എ. ജെ
7/7/07-28/5/08 പദ്‌മം പി.ആർ
2/6/08-6/4/10 കമറുദ്ദീൻ കെ.വി
26/5/10-5/8/10 സേതുമാധവൻ നമ്പ്യാർ
10/8/11-26/5/11 സെബാസ്റ്റ്യൻ ജോസഫ്
23/6/11-8/12/11 ഗോവിന്ദൻ കെ
29/12/11-26/5/12 ഉഷ അമ്മാൾ
13/6/12-11/6/13 ഷറഫൂന്നീസ
22/6/13-2/6/15 പ്രേംസി എ.എസ്
8/7/15-18/2/16 വി.വി.ബാലകൃഷ്ണൻ
18/2/16-2/6/16 ഹസീന നാനക്കൽ
20/6/16- 1/6/17 മാഗി.സി.ജെ
2/6/17- ഷീല.സി.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'

  • ദേശമംഗലംരാമകൃഷ്ണൻ -പ്രശസ്തകവി'
  • ടി ടി പ്രഭാകരൻ - തൃശ്ശൂർ ആകാശവാണി ഡയറക്ടർ, സാഹിത്യകാരൻ
  • കോട്ടയ്ക്കൽ നന്ദകുമാർ - കഥകളി കലാകാരൻ
  • ദേശമംഗലത്ത് രാമനാരായ​ണൻ - വീണവിദ്വാൻ
  • * ദേശമംഗലത്ത് രാമവർമ്മ - സാഹിത്യകാരൻ, നടൻ
  • * ദേശമംഗലത്ത് രാമവാര്യർ - സംസ്കൃതപണ്ഡിതൻ,ആട്ടകഥ രചയിതാവ്
  • കെ. ശശിധരൻ - നാടക പ്രവർത്തകൻ

വഴികാട്ടി

{{#multimaps: 10.7469, 76.2334 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി_വി_എച്ച്_എസ്_ദേശമംഗലം&oldid=471083" എന്ന താളിൽനിന്ന് ശേഖരിച്ചത്