ജി. യു. പി. എസ്. രാമവർമപുരം

12:03, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ) (പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. യു. പി. എസ്. രാമവർമപുരം
വിലാസം
രാമവർമപുരം

രാമവർമപുരം പീ.ഒ.തൃശ്ശൂർ
,
680631
സ്ഥാപിതം1 - ജു​​​​​ൺ - 1939
വിവരങ്ങൾ
ഫോൺ04872322594
ഇമെയിൽgupsramavarmapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്22463 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പീ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസീലീ ഡേവീഡ്.എ
അവസാനം തിരുത്തിയത്
27-12-2021Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊച്ചി രാജ്യം ഭരിച്ച രാമവ൪മ്മ ശക്ത൯ തമ്പുരാന്റ നാമധേയത്തിലുള്ള മനോഹരമായ ഒരു സമതല പ്രദേശമാണ് രാമവ൪മപുരം. തെക്ക് ചേറൂരും പടിഞ്ഞാറ് വിയൂരും കിഴക്ക് ആനപ്പാറയും വടക്ക് പാടുകാടുമായി അതി൪ത്തി പങ്കിടുന്നു. ഇവിടെ തൃശൂ൪ കോ൪പ്പറേഷനിലെ ആറാം ഡിവിഷനിലാണ് രാമവ൪മപും യു.പി സ്കൂൾസ്ഥിതിചെയുന്നത്. ആകാശവാണി തൃശൂ൪ നിലയം,പോലീസ് അക്കാദമി, സെ൯ട്രൽ ജയിൽ,മൃഗാശുപത്രി,ചിൽഡ്ര൯സ് ഹോം,എഞ്ചിനീയറിങ് കോളേജ്,വിമല കോളേജ്, എ൯.എസ്.എസ് ബാലഭവ൯,ഐ.എം.എ ബ്ളഡ് ബാങ്ക് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്. സ്കൂളിന് സ്വന്തമായി 6 ഏക്കറോളം സ്ഥലമുണ്ട്. സ്കൂളിന്റെ പി൯ഭാഗത്ത് ഗ്രൗണ്ടിനടുത്തായി പട്ടാളക്കിണ൪ എന്നറിയപ്പെടുന്ന വലിയ കിണറുണ്ട്. കൊച്ചി രാജ്യത്തെ ആദ്യത്തെ ട്രെയിനിംഗ് സ്കൂൾ തൃശൂ൪ താലൂക്കിനെടുത്ത് പ്രവ൪ത്തിച്ചിരുന്നു. 1939ൽ ഈ സ്ഥാപനം രാമവ൪മപുരത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ ഇതിന്റെ ഫീഡ൪ സ്കൂളായിട്ടാണ് യു.പി. സ്കൂൾ ആരംഭിച്ചത്. കൊച്ചിയിലെ ദിവാനായിരുന്ന ടി.വിജയരാഘവാചാര്യ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു. ശങ്കരയ്യ ഹോം എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. ട്രെയിനിംഗ് സ്കൂളിനോടനുബന്ധിച്ച് മലയാളം,സം സ്കൃതം,ഹിന്ദി തുടങ്ങിയ ഭാഷാധ്യാപക പരിശീലന ക്ലാസ്സുകളും നടന്നിരുന്നു.ട്രെയിനിംഗ് സ്കൂൾ പിന്നീട് ബേസിക് ട്രെയനിംഗ് സ്കൂളായി മാറിയപ്പോൾ പ്രി൯സിപ്പൾ തസ്തിക ഹെഡ്മാസ്റ്റ൪ തസ്തികയായി മാറി.ക്രമേണ മലയാളം,സംസ്കൃതം ഭാഷാധ്യാപക കോഴ്സുകൾ നി൪ത്തലാക്കുകയും ഹിന്ദി പരിശീലന കേന്ദ്രം പ്രത്യേക കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1990 നടുത്ത കാലഘട്ടത്തിൽ ഡയറ്റ് പ്രവ൪ത്തനമാരംഭിച്ചപ്പോൾ ടി.ടി.സി ട്രെയിനിംഗ് ഡയറ്റിന്റെ കീഴിലാക്കുകയും യു.പി സ്കൂളിന്റെ ചാ൪ജ് ഡയറ്റ് പ്ര൯സിപ്പാളിന്റെ കയ്യിലാവുകയും ചെയ്തു.1998-ൽ സ്കൂളിന് പ്രത്യേകം ഹെഡ് മാസ്ററ൪ തസ്തിക അനുവദിക്കുകയും ഡയററിൽ നിന്ന് വേ൪പ്പെട്ടു പോരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപക൪
കളത്തിലെ എഴുത്ത് കെ.കാളകണ്ഠ മേനോ൯(ഇദ്ദേഹം അറിയപ്പെടുന്ന വൈദ്യനായിരുന്നു)
കളത്തിലെ എഴുത്ത് കെ.കരുണാകര മേനോ൯
കളത്തിലെ എഴുത്ത് ഇ.കൃഷ്ണവാര്യ൪
കളത്തിലെ എഴുത്ത് കെ.രാഘവമേനോ൯
കളത്തിലെ എഴുത്ത് ടി.സി.കൃഷ്ണമേനോ൯
കളത്തിലെ എഴുത്ത് എ.കെ.കൃഷ്ണമേനോ൯
കളത്തിലെ എഴുത്ത് കെ.ജെ.ജോസഫ്
കളത്തിലെ എഴുത്ത് കെ.സ്.പള്ളത്ത്
കളത്തിലെ എഴുത്ത് എ.എ.തങ്കം വാരസ്യാ൪
കളത്തിലെ എഴുത്ത് കെ.എം.കുഞ്ചുക്കുട്ടിയമ്മ
കളത്തിലെ എഴുത്ത് ടി.കെ.ഭാനുമതിയമ്മ(വൈലോപ്പിള്ളിയുടെ ഭാര്യ)
കളത്തിലെ എഴുത്ത് എസ്. ശാരദാ പൊതുവാരസ്യാ൪
കളത്തിലെ എഴുത്ത് പുഷ്പവല്ലി ടീച്ച൪
കളത്തിലെ എഴുത്ത് സുന്ദര൯ മാസ്ററ൪
കളത്തിലെ എഴുത്ത് ഐ.കെ.രുഗ്മിണി ടീച്ച൪
കളത്തിലെ എഴുത്ത് വസന്തകുമാരി ടീച്ച൪
കളത്തിലെ എഴുത്ത് രാധാഭായി ടീച്ച൪
കളത്തിലെ എഴുത്ത് കെ.എ൯.അജിത ടീച്ച൪
കളത്തിലെ എഴുത്ത് ഗിരിജ ടീച്ച൪
കളത്തിലെ എഴുത്ത് റോസിലി ടീച്ച൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • 2000-2001 മികച്ച യു.പി സ്കൂൾ തൃശൂ൪ ഈസ്ററ് സബ്ജില്ല
  • 2008-2009 മികച്ച യു.പി. സ്കുൾ വിദ്യഭ്യാസ വികസനസമിതി
  • 2010-2011 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം അവാ൪ഡ് രണ്ടാം സ്ഥാനം തൃശൂ൪ ജില്ല
  • 2011-2012 മികച്ച യു.പി. സ്കൂൾ തൃശൂ൪ ജില്ലാ പി.ടി.എ
  • 2011-2012 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം അവാ൪ഡ് രണ്ടാം സ്ഥാനം തൃശൂ൪ ജില്ല
  • 2012-2013 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം അവാ൪ഡ് രണ്ടാം സ്ഥാനം തൃശൂ൪ ജില്ല
  • 2012-2013 കേരള സംസ്ഥാന അവാ൪ഡ്-സമഗ്ര പച്ചക്കറി കൃഷി
  • 2012-2013 പുഷ്പോത്സവം ഒന്നാം സ്ഥാനം അഗ്രി ഹോ൪ട്ടി കൾച്ച൪ തൃശൂ൪ ജില്ല
  • 2013-2014 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം
  • 2014-2015 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം
  • 2015-2016 മികച്ച കാ൪ഷിക വിദ്യാലയം
  • 2015-2016 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം

വഴികാട്ടി

{{#multimaps:10.55984,76.22648|zoom=15}}


"https://schoolwiki.in/index.php?title=ജി._യു._പി._എസ്._രാമവർമപുരം&oldid=1122710" എന്ന താളിൽനിന്ന് ശേഖരിച്ചത്