ജി. യു. പി. എസ്. രാമവർമപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തൃശൂർ ഷൊർണൂർ പാതയിൽ പാടൂക്കാട് സെന്ററിൽ നിന്നും ഏകദേശം 1കി മീ കിഴക്ക് മാറിയാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശൂർ ടൗണിൽ താലൂക്ക് ഓഫീസിനടുത്താണ് ട്രെയിനിങ് സ്കൂൾ ആദ്യം തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് മാറ്റി. ഇവിടുത്തെ കെട്ടിടത്തിനു തറക്കല്ലിട്ടത് 1921ൽ കൊച്ചിയിലെ ദിവാനായിരുന്ന ടി വിജയരാഘവാചാര്യ ആയിരുന്നു. ശങ്കരയ്യ ഹോം എന്ന പേരിലാണ് ഈ കെട്ടിടം അറിയപ്പെട്ടത്. പഴയ നാലുകെട്ടിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ ഡിസൈൻ. ട്രെയിനിങ് സ്കൂളിന്റെ ഫീഡർ സ്കൂളായാണ് യു പി ആരംഭിച്ചത്. 1998ൽ യു പി വിഭാഗം DIET ഇൽ നിന്ന് വേർപെട്ട് ജി യു പി സ്കൂൾ ആയി മാറി. സ്കൂളിന്റെ പിൻ ഭാഗത്തു ഗ്രൗണ്ടിനടുത്തായി പട്ടാളക്കിണർ എന്നറിയപ്പെടുന്ന ഒരു വലിയ കിണർ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം