ഗവ.യു.പി.സ്കൂൾ. പാങ്ങ്
ഗവ.യു.പി.സ്കൂൾ. പാങ്ങ് | |
---|---|
വിലാസം | |
പാങ്ങ് പാങ്ങ്.പി.ഒ. മലപ്പുറം , 679338 | |
സ്ഥാപിതം | 01 - 06 - 1 9 1 7 |
വിവരങ്ങൾ | |
ഫോൺ | 04933 243765 |
ഇമെയിൽ | gupspang@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18666 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബൈദ കെ പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഗേൾസ് എലമെന്ററി സ്കൂൾ എന്ന പേരിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂൾ ഇതിനോടു കൂടി കുട്ടിച്ചേർത്തെങ്കിലും പേര് പഴയത് പോലെ തുടർന്നു. 1 മുതൽ 5 കൂടി ക്ലാസുകൾക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തിൽ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 8 വരെ ക്ലാസുകൾ അന്ന് ഹയർ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാർക്ക് പുതിയ കെട്ടിടം പണിയാൻ കഴിയാത്തതിനാൽ നരിങ്ങാപറമ്പിൽ രാമന് വെള്ളോടി പാട്ടത്തിന് നൽകിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നൽകി. അങ്ങനെ വാടക കെട്ടിടങ്ങൾക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ നിന്നും വിദ്യാലയം മാറിയത്. 1962 ൽ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകൾ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടർന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുൻകൂർ കൈവശാവകാശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച സർക്കാർ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പിൽ രാമൻ, തൊട്ടിയിൽ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സർക്കാർ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള ശ്രമങ്ങൾ നടത്തി. 1969 ൽ പുതിയ കെട്ടിടം നിലവിൽ വന്നു. സെഷണൽ സംബ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1985 ൽ തൊട്ടടുത്ത മദ്രസ്സ സ്കൂൾ നടത്തിപ്പിനായി വിട്ടു തന്നതിനാൽ എൽ.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണൽ സംബ്രദായം നിർത്തുകയും ചെയ്തു. 1988 ൽ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികൾ നിർമിച്ചു. 1997 ൽ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകൾ ഒഴിവാക്കി. 2008 ൽ എസ്എസ്എ യുടെ സഹകരണത്തോടെ 2 ക്ലാസ്‌മുറികളും 2013 ൽ 2 ക്ലാസ് മുറികളും പണിതു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സർവീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടിൽ നിന്നും വാട്ടർ ടാങ്ക് നിർമിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബ്‌ൾ ഫൗണ്ടേഷൻ 2014 ൽ ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു. ശതാബ്ദി ആഘോഷിക്കുന്ന സ്‌കൂളിന് പാങ്ങ് പ്രവാസി കൈരളി കൂട്ടായ്‌മയുടെ വകയായി കമാനം നിർമിച്ച് കൊണ്ടിരിക്കുന്നു. സ്വാന്തനം ഈസ്റ്റ് പാങ്ങിന്റെ വകയായി പ്രസംഗപീഠം ലഭിച്ചു. വിവിധ പദ്ധതികളിലുൾപ്പെടുത്തി ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പിടിഎ, എസ്എംസി, ജനപ്രതിനിധികൾ എന്നിവർ കരുതലോടെ പ്രവർത്തിക്കുന്നു..ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പുതുമയുടെ പ്രസരിപ്പുമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു..
ഭൗതികസൗകര്യങ്ങൾ
- ശീതീകരിച്ച ഐ ടി ലാബ്
- സ്‌മാർട്ട് ക്ലാസ് റൂം
- ഓപ്പൺ ഓഡിറ്റോറിയം
- അത്യാധുനിക പാചകപ്പുര.
പൂർവ്വവിദ്യാർത്ഥി
പാങ്ങ് ജി.യു.പി.സ്കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഫൂട്ബാൾ ക്ലബ്
- കൊക്കോ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- മ്യൂസിക് ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്
- ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
- സഞ്ചയിക
- സൈക്കിൾ ക്ലബ്ബ്
- ഹരിതസേന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വഴികാട്ടി
{{#multimaps: 10.9717993, 76.0976003 | width=800px | zoom=12 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 1 3 കി.മി. അകലം .
- മാമാങ്ക ചരിത്ര പ്രാധാന്യമുള്ള പടപ്പറമ്പിൽ നിന്നും 1.5 കി.മീ.അകലം.
- കാടാമ്പുഴയിൽ നിന്നും 8 കി.മി. അകലം.