ജി എം യു പി സ്ക്കൂൾ ഏഴോം
ജി എം യു പി സ്ക്കൂൾ ഏഴോം | |
---|---|
വിലാസം | |
എഴോം എഴോം പി ഒ , കണ്ണൂർ 670334 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972873123 |
ഇമെയിൽ | gmupsezhome13562@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13562 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരിജാദേവി.എസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .
സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്ത് വളരെ സജീവമായ ഒരു ചരിത്രം ഏഴോം പ്രദേശത്തിനുണ്ട് . ആദ്യകാല വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളി കൂടങ്ങളും എഴുത്താശാന്മാരുമായിരുന്നു ഇവിടെയും പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് . സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിച്ചപ്പോൾ അവർണർക്കു കൂടി വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചു . 1927- ൽ ചിറക്കൽ തന്പുരാൻ പല്ലക്കിലേറിവന്ന് എൽ . പി സ്കൂൾ മാത്രമായിരുന്ന വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുഎന്ന് ചരിത്രരേഖകവ്യക്തമാക്കുന്നു .പഴയ വിദ്യാലയം എപ്പോൾ തുടങ്ങി എന്നത് അവ്യക്തമാണ്. വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത് ചപ്പൻ പാറന്തട്ട വളപ്പിൽ , പുതിയ പുരയിൽ മമ്മദ് ഹാജി എന്നിവരായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നതിനാൽ ആ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു ഏറെയും ഇവിടെ പഠിച്ചിരുന്നത് . 1980 ൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തി. ഇതിനായി ഏറെ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്ത മഹാനായിരുന്നു ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ ടി പി കുഞ്ഞിരാമൻ അവർകൾ. അദ്ദേഹത്തിന്റെയും പി ടി എ യുടെയും നേത്രത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി കൊഴിച്ചിയിൽ കാവ് ദേവസം വക ഒരേക്കർ നാല്പതു സെൻറ് സ്ഥലവും ഓടവളപ്പിൽ കുഞ്ഞന്പു എന്നവരുടെ വകയായി പത്തു സെൻറ് സ്ഥലവും പി ടി എ യുടെ വക ആറ് സെൻറ് സ്ഥലവും സ്കൂളിന് സ്വന്തമായി ലഭിച്ചു. വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കാലോചിതവും കർമ്മോജ്ജ്വലവുമായി സമന്വയിപ്പിച്ച് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ജ്വലിക്കുന്ന അനേകം പ്രതിഭകളെവാർത്തെടുക്കുവാൻ ഇതിനകം സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.പടനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു. വിദ്യയുടെ അടിസ്ഥാന ആശയങ്ങൾ ലക്ഷ്യമാക്കി തന്നെ ഒന്നാം ക്ലാസ്സു മുതൽ ശിശു സൗഹൃദ അന്തരീക്ഷത്തിൽ പഠനം നടന്നു വരുന്നുണ്ട് .
- 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
- 2. നിറഞ്ഞ ലൈബ്രറി*
- 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്*
- 4. വൃത്തിയുള്ള പാചകപ്പുര*
- 5. വൃത്തിയുള്ള ടോയലെറ്റുകൾ*
- 6. ഫാൻ സൗകര്യം(ക്ലാസ്സ് മുറികളിൽ)*
- 7. ഇന്റർനെറ്റ് സൗകര്യം
- 8. വിശാലമായ ഓഫീസ് മുറി*
- 9.സൗകര്യമുള്ള സ്റ്റാഫ്‌റൂം*
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു.