ജി എം യു പി സ്ക്കൂൾ ഏഴോം/എന്റെ ഗ്രാമം
ഏഴോം
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.ഏഴ് അമ്പലങ്ങളിൽ ഓം എന്നെഴുതിയ നാടാണ് ഏഴോം എന്ന് ചില ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ പഞ്ചായത്താണ് ഏഴോം.പുഴകളും വയലുകളും തോടുകളും കണ്ടൽക്കാടുകളും നിറഞ്ഞ മനോഹരമായ നാട്.
• ഭൂമിശാസ്ത്രം
തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.
• പ്രധാന പൊതു സ്ഥാപനങ്ങൾ
- ഏഴോം പഞ്ചായത്ത്
- ഏഴോം സർവ്വീസ് സഹകരണ ബാങ്ക്
- കണ്ണോം പി എച്ച് സി
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ്. കൊട്ടില
- ജി.എൻ.യു.പി.എസ് .നരിക്കോട്
- ഏഴോംമൂല ജി.ഡബ്ല്യു.എൽ.പി.എസ്
• ശ്രദ്ധേയരായ വ്യക്തികൾ
•കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടൻ ഈ ഗ്രാമക്കാരനാണ്.
•പ്രത്യേകതകൾ
• ഏഴോം പഞ്ചായത്ത് നെൽകൃഷിക്കും, മത്സ്യകൃഷിക്കും പ്രസിദ്ധമാണ്.