പാറപ്പൊയിൽ എം എൽ പി എസ്
പാറപ്പൊയിൽ എം എൽ പി എസ് | |
---|---|
വിലാസം | |
താനക്കോട്ടൂർ താനക്കോട്ടൂർ പി.ഒ, , 673509 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 4962571410 |
ഇമെയിൽ | parapoyilmlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16634 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോജ .കെ |
അവസാനം തിരുത്തിയത് | |
02-01-2019 | Sreejithkoiloth |
................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട് ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത് ഒരു
ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1928 ൽ ആണ് സ്കൂളിന്റെ അംഗീകാരം.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട് പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ് രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം
സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു.പഴയ തലമുറക്കാരിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നുംലഭിച്ച അറിവ് വെച്ച് അബ്ദുള്ള മുസല്ല്യാർ,ശങ്കരൻ നമ്പ്യാർ,കരുണാകരൻ മാസ്റ്റർ,കുഞ്ഞേറ്റി മാസ്റ്റർ,വി.കെ.ഗോപാലൻ നമ്പ്യാർ,കെ.കുഞ്ഞിരാമക്കുറുപ്പ്,
പി.വി.രാമൻ ഗുരുക്കൾ,പി.കൃഷ്ണനടിയോടി,കെ.പി.രയിരുക്കുറുപ്പ് തുടങ്ങിയ പ്രഗൽഭരായ അധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്.ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.1983 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,1999 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പി.വി.ഗോവിന്ദൻ,പി.വി.ഗോവിന്ദദാസ്,അറബിക് അധ്യാപകനായ ജനാബ് പി.പി.അഹമ്മദ്‌കുട്ടി,ഇടക്കാലത്ത് വന്ന് സ്ഥലം മാറിപ്പോയ ശ്രീമതി എൻ.വൽസമ്മ,തങ്കമണി,കെ.ഖദീജാബി,കെ.ആയിഷാബി,2008 വരെ ഹെഡ്മാസ്റ്ററായിരുന്ന പി.കെ.കൃഷ്ണൻ മാസ്റ്റർ,2016 വരെ ഹെഡ്മാസ്റ്ററായഎം.എം.മനോമോഹനൻ മാസ്റ്റർ,ബി.പി.ബാലൻ മാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
പ്രസിദ്ധ വാഗ്മിയും മത പണ്ഡിതനുമായ ജനാബ് കണാരാണ്ടിയിൽ അഹമ്മദ് മുസല്ല്യാർ ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർഥിയാണ്.
ഈ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിന്റെയും പല കോണുകളിലും ജോലിചെയ്യുന്നവരായുണ്ട്. എഞ്ചിനീയർമാരും,അധ്യാപകരും ,ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരും,സാങ്കേതിക വിദ്യ സ്വയത്തമാക്കിയവരുമായി ധാരാളം പേർ ഈ വിദ്യാലയത്തിന്റെ സൃഷ്ട്ടികളായുണ്ട്.
ഈ അടുത്തകാലത്തായി സഹറ പബ്ലിക് സ്കൂളിന്റെ കീഴിൽ ജനാബ് സയ്യിദ് മഖ്ദൂം തങ്ങൾ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
താനക്കോട്ടൂർ ഗ്രാമത്തിന്റെ വെളിച്ചമായി പാറപ്പോയിൽ എം എൽ പി സ്കൂൾ പുതിയ മാനേജുമെന്റിനു കീഴിൽ കഴിവിൻറെ പരമാവധി പരിശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഫോട്ടോ ഗാലറി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കണ്ണൻ മാസ്റ്റർ
- അബ്ദുള്ള മുസല്യാർ
- ശങ്കരൻ നമ്പ്യാർ
- കരുണാകരൻ മാസ്റ്റർ
- കുഞ്ഞേറ്റി മാസ്റ്റർ
- വി.കെ.ഗോപാലൻ നമ്പ്യാർ
- കെ.കുഞ്ഞിരാമാക്കുരുപ്പ്
- പി.വി.രാമൻ ഗുരിക്കൾ
- പി.കൃഷ്ണനടിയോടി
- കെ.പി.രൈരുക്കുറുപ്പ്
- പി.വി.ഗോവിന്ദൻ
- പി.വി.ഗോവിന്ദദാസ്
- പി.പി.അഹമ്മദ്‌കുട്ടി
- എൻ.വത്സമ്മ(താത്കാലികം)
- തങ്കമണി(താത്കാലികം)
- കെ.ഖദീജാബി(താത്കാലികം)
- കെ.ആയിഷാബി(താത്കാലികം)
- പി.കെ.കൃഷ്ണൻ മാസ്റ്റർ
- എം.എം.മനോമോഹനൻ
- ബി.പി.ബാലൻ മാസ്റ്റർ
നേട്ടങ്ങൾ
വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ താനക്കോട്ടുർ ഗ്രാമത്തിൻറെ വെളിച്ചമായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിൻറെയും പല കോണുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
- ജനാബ് കണാരാണ്ടിയിൽ അഹമ്മദ് മുസല്യാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}