ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 5 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eroorkmups (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ
വിലാസം
എരൂർ

ജി.കെ.എം .യു .പി .എസ് .എരൂർ
,
എരൂർ പി.ഒ.
,
682306
,
എറണാകുളം ജില്ല
സ്ഥാപിതം1 - ജൂൺ - 1909
വിവരങ്ങൾ
ഫോൺ9495023523
ഇമെയിൽgkmups6@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26438 (സമേതം)
യുഡൈസ് കോഡ്32081300404
വിക്കിഡാറ്റQ99507936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ശ്രീലത. എ. കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി നീതുഷ ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ലക്ഷ്മി നായർ
അവസാനം തിരുത്തിയത്
05-08-2024Eroorkmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ എരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. കെ. എം. യു. പി. സ്കൂൾ.

ചരിത്രം

ഒരു നൂറ്റാണ്ടിനുമുൻപ് കുഴുവേലിൽ കുഞ്ഞുണ്ണി മാഷിന്റെ ഉത്സാഹത്തിൽ ഇല്ലത്തുപറമ്പിൽ കുട്ടി വൈദ്യരുടെ സഹായത്തോടെ എരൂർ തെക്കേക്കരയിൽ ഒരു കെട്ടിടം നിർമിച്ചു അതിൽ സർക്കാർ ഉടമസ്ഥതയിളുള്ള ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചു. കുറെ നാളുകൾക്കുശേഷം ഇപ്പോഴത്തെ സ്കൂളി ന്റെ സ്ഥാനത്ത് മുല്ലപ്പിള്ളിൽ രാമൻ മേനോൻ ഒരു സ്വകാര്യ പ്രൈമറി സ്കൂളും സ്ഥാപിച്ചു. ഈ കാലഘട്ടത്തിൽ തന്നെ അയിത്തജാതിക്കാർക്ക് വേണ്ടി ശ്രീമൂലം തിരുന്നാൾ എസ്. എം. പി. കോളനിയിൽ പണി കഴിപ്പിച്ച ഒരു സ്കൂളും ഉണ്ടായിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും കൂടി ചേർന്നതാണ് എരൂർ ഗവ. കെ. എം. യു. പി. സ്കൂൾ. മുല്ലപ്പിള്ളി രാമൻ മേനോൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയം സർക്കാരിന് കൈമാറിയപ്പോൾ അദേഹത്തിന്റെ ഭാര്യയുടെ സ്മരണാർത്ഥമാണ് ഗവ. കാർത്യായാനി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റിയത്.1909 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്ദി 2009-2010മാർച്ചിൽ ആഘോഷിക്കുകയുണ്ടായി. . ഉന്നതരായ സാമൂഹ്യ പ്രവത്തകർ,രാഷ്ട്രീയ നേതാക്കൾ,മികവുറ്റ അധ്യാപകർ തുടങ്ങി അനേകം പ്രഗത്ഭ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാൻ ഈ സരസ്വതി നിലയത്തിന് സാധിച്ചിട്ടുണ്ട്‌.തൃപ്പൂണിത്തുറയിലെ ഏരൂർ ഭാഗത്തുള്ള പെരിക്കാട് ,ചമ്പക്കര, പല്ലിമിറ്റം,ചളിക്കവട്ടം, ഇല്ലിക്കപ്പടി, മാത്തൂർ,പോട്ട തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. എരൂരിൻറ്റെ തിലകക്കുറിയായി വിളങ്ങുന്ന ഈ സരസ്വതി നിലയം തൃപ്പൂണിത്തുറ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയം എന്ന സൽ പേര് ഇപ്പോഴും നിലനിർത്തിവരുന്നു.മികച്ച ഭൗതിക സാഹചര്യം,പഠന രീതികൾ,പഠന നേട്ടങ്ങൾ,ഐ ടി പഠനം,ജൈവകൃഷി എന്നിവയിൽ ഈ വിദ്യാലയം മികവുറ്റു നിൽക്കുന്നു.നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് എം സി,എസ്.എസ്.ജി എന്നിവ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുന്നു .

ഭൗതിക സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളുള്ള സുസജ്ജവും വിശാലവുമായ ക്ലാസ് മുറികൾ ,മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ലൈബ്രറി ,സുസജ്ജമായ ലബോറട്ടറികൾ ,ഐ ടി പഠനംകുടുത്തൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന കംപ്യൂട്ടർലാബ് ,സർവോപരി ശുചിത്യമുള്ളതും ഹരിതാഭവുമായ സ്കൂൾ അങ്കണം ,കായികപഠനം മികവുറ്റതാക്കാൻ സഹായിക്കുന്ന വിശാലമായ സ്കൂൾ മൈതാനം ,സ്കൂൾബസിന്റ സാഹത്തോടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ,ജൈവപച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഗവെർന്മെന്റ് കെ എം യു പി സ്കൂളിൻറെ തനതു പ്രത്യേകതകളാണ്

സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം.

6 സ്മാർട്ട്‌ ക്ലാസ്സ്‌റൂം

ലൈബ്രറി

സയൻസ് ലാബ്

ഐ. ടി. ലാബ്

ഗണിതലാബ്

കിഡ്സ്‌ പാർക്

വർണ്ണകൂടാരം

ഔഷധത്തോട്ടം

കുടിവെള്ളവിതരണം   

വിശാലമായ കളിസ്ഥലം

പച്ചക്കറിത്തോട്ടം

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം

നിലവിലെ അധ്യാപകർ

  1. ശ്രീമതി എ.കെ. ശ്രീലത (ഹെഡ്മിസ്ട്രസ്) 
  2. ശ്രീമതി ജയശ്രീ ടി.വി. (യു.പി.എസ്.ടി.)   
  3. ശ്രീമതി സരസു എം.സി. (ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്കൃതം)
  4.  ശ്രീമതി ലിസി എ.എ. (ജൂനിയർ ലാംഗ്വേജ് ടീച്ചർ( ഹിന്ദി)
  5. ശ്രീമതി ബിന്ദു ഫ്രാൻസിസ് (എൽ.പി.എസ്.ടി.) 
  6. ശ്രീമതി വിദ്യ വി.വി. ( യു.പി.എസ്.ടി.)  
  7. ശ്രീമതി മഞ്‌ജിമ എം.(എൽ.പി.എസ്.ടി. )
  8. ശ്രീമതി സൗമ്യ എ. (എൽ.പി.എസ്.ടി.) 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map