സ്കൂൾവിക്കി വാർഷികയോഗം 2024

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 26 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

(28/04/2024 - 30/04/2024 മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട് (കരട്)

സ്‌കൂൾവിക്കിയെ സംബന്ധിച്ച് വളരെ സജീവമായ ഒരു വർഷമാണ് കടന്നുപോയത്. ഹൈസ്കൂളുകൾക്കൊപ്പം പ്രൈമറി വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്. അതിൽ ഒരു പരിധിവരെ നേട്ടമുണ്ടാക്കാൻ സാധിച്ചതായി കരുതുന്നു.

വിവരവിശകലനം

23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086.

നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.

ആകെ വിദ്യാലയങ്ങൾ സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ
District Aided Govt Unaided Total

Schools

District Aided Govt Unaided Total

Schools

TVM 366 537 141 1044 TVM 366 537 92 995
PTA 423 261 48 732 PTA 423 261 25 709
KLM 437 429 112 978 KLM 437 429 40 906
ALP 387 333 63 783 ALP 387 333 21 741
IDK 254 205 41 500 IDK 254 205 7 466
KTM 552 308 62 922 KTM 552 308 43 903
EKM 518 373 114 1005 EKM 518 373 78 969
TSR 670 264 104 1038 TSR 670 264 66 1000
PKD 580 333 111 1024 PKD 580 333 76 989
MLP 804 563 249 1616 MLP 804 563 123 1490
KKD 861 333 96 1290 KKD 861 333 70 1264
WYD 113 173 27 313 WYD 113 173 12 298
KNR 956 285 81 1322 KNR 956 285 52 1293
KGD 216 303 86 605 KGD 216 303 46 565
Total 7137 4700 1335 13172 Total 7137 4700 751 12588

പ്രവർത്തനങ്ങൾ

  • സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയ‌ർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
  • പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി.
  • ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്.
  • ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി
  • 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
  • കുഞ്ഞെഴുത്തുകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്.

പരിശീലനം

  • മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
  • 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
  • 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക്  ഓഫ്‍ലൈനിലും  4180 പേർക്ക്   ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
  • കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
  • KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
  • പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
  • സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.

സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)

സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.:

പരിശീലനം:

  • LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
  • ലിറ്റിൽ കൈറ്റ്സിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ഈ കുട്ടികൾ സ്‌കൂളിലെ താൽപര്യമുള്ള കുട്ടികൾ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുക


ക്രമനമ്പർ നിർദ്ദേശങ്ങൾ റിമാർക്സ് കണ്ണി
പരിശീലനം:
1 സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം.
2
  • വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ബിഎഡ്. ഐ തുടങ്ങിയ അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം.
  • ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
  • ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയ്ക്കെല്ലാം സ്കൂൾവിക്കി സൃഷ്ടിച്ച് അവയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ ബാച്ച് സംബന്ധമായ വിവരങ്ങൾ ചേർക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്.
  • സർക്കുലർ / നിർദ്ദേശം?
  • ബിഎഡ്?
മാതൃക
  • ബി ആർ സികളിൽ നിന്ന് ആവശ്യം -
  • ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും.
  • 163 ബിആർസികൾക്കും സൗകര്യമൊരുക്കണം ?
  • സർക്കുലർ / നിർദ്ദേശം?
മാതൃക
  • Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
3
  • സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ)
4
5
6
7
8
9
10
11
12
13
ഘടനയും സൗകര്യങ്ങളും:
1
  • സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം.
  • സ്കൂൾ വിക്കി മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ചും കൈകാര്യം ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം പരിശീലനം.
  • മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം.
  • മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
2 ഓരോ സ്കൂളിലെയും ദൈനംദിന അറിയിപ്പുകൾ വിക്കിയിലെ പ്രധാന പേജിൽ നല്കുന്നതിന് കഴിയണം.
  • ഇതിനുള്ള സൗകര്യമൊരുക്കാവുന്നതാണഅ, എന്നാൽ, സമയാസമയങ്ങളിൽ ഇത് പുതുക്കാതെ വരികയും കാലാവധി കഴിഞ്ഞ അറിയിപ്പുകൾ പേജിൽ നിലനിൽക്കുകയും ചെയ്യും.
  • പ്രധാനപേജിൽത്തന്നെ പോസ്റ്ററുകൾ ചേർക്കുന്നതിനുള്ള പ്രവണത വർധിക്കും. ഇത് അഭംഗി സൃഷ്ടിക്കും.
3 വിക്കിയുടെ ഇൻഫോബോക്സിൽ സ്കൂൾവിക്കി മാസ്റ്റർ / സ്കൂൾവിക്കിനോഡൽ ഓഫീസർ എന്ന് കൂടി ഉൾപ്പെടുത്തി ടി വ്യക്തിയുടെ പേരും ഫോൺ നമ്പരും നല്കണം.
  • Infobox Template ൽ ആവശ്യമായ ക്രമീകരണം ചെയ്തിട്ടുണ്ട്, എന്നാൽ ഓരോ വിദ്യാലയത്തിന്റേയും Infobox അപ്ഡേറ്റ് ചെയ്താൽ മാത്രമേ സ്കൂൾവിക്കിനോഡൽ ഓഫീസർ എന്നത് ലഭ്യമാവുകയുള്ളൂ
  • സ്കൂൾവിക്കി ക്ലബ്ബ് വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
സഹായം
4 സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം നിലവിൽ സൗകര്യമുണ്ട്
5 സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്. സെർവർ പരിമിതിയുണ്ട്
സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ. മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്.
സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്. സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല.
ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല. പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, കുഞ്ഞെഴുത്തുകൾ പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല. മെറ്റാഡാറ്റ
സ്ക‍ൂൾ വിക്കിയിൽ ഓരോ സ്ക‍ൂളിന്റെയ‍ും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട് എന്റെ ഗ്രാമം
  • സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം.
  • കുട്ടികളെ സ്കൂൾ വിക്കിയിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന പദപ്രശ്നങ്ങൾ പോലുള്ള ഇൻഫോടെയ്ൻമെൻ്റ് സാധ്യതകൾ കണ്ടെത്തണം.
  • സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി.
  • നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം. ഇതിന് വിദ്യാഭ്യാസ വകുപ്പ് തലത്തിൽ നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകണം
സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം സർക്കാർ ഉത്തരവുണ്ട്.
  • സ്കൂൾവിക്കിയിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുത്തി ഗ്ലോബൽ വ്യൂവേഴ്സ് നെ കൂടി പരിഗണിണിച്ച് പ്രചാരം നേടിയെടുക്കാം.
  • എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.
  • നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
ലിറ്റിൽ കൈറ്റ്സ്
  • നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല.
  • LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം
ലിറ്റിൽ കൈറ്റ്സ് കട്ടികൾ സ്കൂൾ വിക്കിയിൽ അക്കൗണ്ട് എടുക്കുക. സ്വന്തം അക്കൗണ്ടിൽ നിന്നുകൊണ്ട് മൂല്യനിർണയ അസൈൻമെൻറ് സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുക. ഇതിന്റെ score നേരിട്ട് LKMS ലെ score ൽ വരുകയും വേണം.
സ്കൂൾവിക്കി അവാർഡ്
  • ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും.
  • സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം.
  • സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം.
  • സ്കൂളിന്റെ എല്ലാവിധ ഔദ്യോഗിക കത്തിടപാടുകളിലും സ്കൂൾവിക്കി വിലാസം ചേർക്കുന്നതിനുള്ള ഔദ്യോഗിക നിർദ്ദേശം നൽകണം.
  • സ്കൂളുമായി     ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും     ലെറ്റർപാഡുകളിലും   സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം
  • ഡിജിറ്റൽ  പോസ്റ്ററുകളും ഫയലുകളും ആണെങ്കിൽ ഹൈപ്പർലിങ്ക് സാധ്യതയും ഉപയോഗപ്പെടുത്തണം
  • സ്കൂൾ വിക്കി അവാർഡിന് ഉപജില്ലാ തലം കൂടി പരിഗണിക്കുക.
  • ശബരീഷ് സ്മാരക അവാർഡ് നിർണയ വേളയിൽ തന്നെ, സബ്ജില്ലാ തലത്തിൽ എല്ലാ സ്കൂൾ പേജുകൾക്കും A,B,C എന്നിങ്ങനെ  ഗ്രേഡ് നല്കുക
  • സ്കൂൾ വിക്കി അവാർഡ് തുക കുറച്ച് ,കൂടുതൽ സ്കൂളുകൾക്ക് പരിഗണന ലഭിക്കുന്ന രീതിയിലേക്ക് മാറുക
  • കന്നട, തമിഴ്     ഭാഷയിൽക്കൂടി  വിവരങ്ങൾ ചേർക്കാൻ     അനുമതി  ഉണ്ടാവണം.
  • സ്കൂളുകൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക്, ഒരു മാനദണ്ഡമായി സ്കൂൾ വിക്കി അപ്ഡേഷൻ പരിഗണിക്കണം.
  • സ്കൂൾവിക്കി updation ലിറ്റിൽ കൈറ്റ്സിന്റെ ഒരു നിർബന്ധ പ്രവർത്തനമാക്കി മാറ്റണം.
  • സ്കൂൾവിക്കിയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ അത് പരിഗണിക്കണം.
  • സ്കൂൾ വിക്കി അപ്‍ഡേഷനിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്തണം.
  • സ്കൂൾ മാഗസിൻ എഡിറ്റോറിയൽ ബോർഡ് മാതൃകയിൽ  ഒരു കമ്മിറ്റി രൂപീകരിക്കണം. അധ്യാപകരും കുട്ടികളും അംഗങ്ങളായിരിക്കണം. വിവിധ ചുമതലയുള്ളവരുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഉണ്ടാകണം
  • വിവിധ ക്ലബ്ബുകളുടെയും മറ്റു പരിപാടികളുടെയും വാർത്തകളും ഫോട്ടോകളും ക്ലബ്ബ് ചുമതലയുള്ളവർ ലഭ്യമാക്കണം.
  • ഓരോ     പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം.
  • വിദ്യാലയത്തിൽ നടക്കുന്ന ഏത് പരിപാടിയുടെയും വാർത്തകൾ ആദ്യം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും സ്കൂൾ വിക്കി ലിങ്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്യണം .വിവിധ     വിഭാഗങ്ങളിലെ അധ്യാപക/ പ്രധാനാധ്യാപക പരിശീലനങ്ങളിൽ നിർബന്ധമായും     സ്കൂൾവിക്കിയുടെ ഒരു സെഷൻ     ഉൾപ്പെടുത്തണം.    
  • നിശ്ചിത ഇടവേളകളിൽ വിക്കി അപ്ഡേഷൻ നടന്നിട്ടുണ്ടെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം ഔദ്യോഗികമായി നൽകണം

അവലംബം