ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ചെമ്പന്തൊട്ടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.മലബാറിലെ പ്രധാന കുടിയേറ്റ കേന്ദ്രമായ ചെമ്പന്തൊട്ടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി.. തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെ മുന്നിൽ കണ്ട് 1954 ൽ പടുത്തുയർത്തിയ ഈ വിദ്യാലയം ഇപ്പോൾ കർമ്മരംഗത്ത് 68 വർഷങ്ങൾ പിന്നിടുകയാണ്. കേരള സംസ്കാരതനിമയും ഭാരതസംസ്കാര പൊലിമയും നാടിന് നൽകി ഇളം മനസ്സുകളിൽ വിജ്ഞാനത്തിൻറെ പ്രഭ ചൊരിഞ്ഞ് വിജയപഥത്തിൽ ഒരു നാഴികക്കല്ല് കൂടി പൂർത്തിയാക്കുകയാണ്.
ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി | |
---|---|
വിലാസം | |
ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി , , ചെമ്പന്തൊട്ടി പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2267687 |
ഇമെയിൽ | cups.chembanthotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13452 (സമേതം) |
യുഡൈസ് കോഡ് | 32021501207 |
വിക്കിഡാറ്റ | Q64459542 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 389 |
പെൺകുട്ടികൾ | 380 |
ആകെ വിദ്യാർത്ഥികൾ | 769 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി എം പോൾ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി മേലേമുറി |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യാമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1945 ൽ തിരുവിതാംകൂറിൽ നിന്ന് ചെമ്പന്തൊട്ടിയിലേക്ക് കർഷകകുടിയേറ്റം ആരംഭിച്ചു. 1951ൽ റവ.ഫാ. കുര്യാക്കോസ് കുടക്കച്ചിറയുടെ നേത്യത്വത്തിൽ ചെമ്പന്തൊട്ടിയിൽ സെൻറ് ജോർജ് ദൈവാലയം ഉയർന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടത്തിലായി 26 ക്ലാസ് മുറികളുണ്ട് .സ്കൂൾ അന്തരീക്ഷം ശിശു സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി മരച്ചുവടുകൾ കെട്ടിയൊരുക്കി. ഗ്രൗണ്ട് നവീകരിച്ചു. കളി ഉപകരണങ്ങൾ വാങ്ങി ഗ്രീൻ പാർക്ക്, മരച്ചുവടുകൾ എന്നിവ ക്ലാസ്സെടുക്കുന്നതിനും, സൗഹൃദക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. സ്റ്റോർ ആയി ഉപയോഗിച്ചിരുന്ന ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റി. സ്കൂളിന് ലഭ്യമായ സാഹചര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്.കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കൂടുതൽ വായിക്കുക.
മാനേജ്‌മെന്റ്
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചെറുപുഷ്പം യു. പി സ്കൂൾ ചെമ്പന്തൊട്ടി. ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ആൻ്റണി മഞ്ഞാളാംകുന്നേൽ ആണ്.റെവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.ഹെഡ്മിസ്ട്രസ് ലൗലി എം പോൾ
കോർപറേറ്റ് മാനേജർമാർ |
---|
വെരി.റവ.ഫാ.സി ജെ വർക്കി |
വെരി.റവ.ഫാ.മാത്യു എം ചാലിൽ |
വെരി.റവ.ഫാ.ജോസഫ് വലിയകണ്ടം |
വെരി.റവ.ഫാ.ജോൺ വടക്കുംമൂല |
വെരി.റവ.ഫാ.ആന്റണി മുതുകുന്നേൽ |
വെരി.റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് |
വെരി.റവ.ഫാ.മാത്യു ശാസ്താംപടവിൽ |
സ്കൂളിന്റെ മുൻ ലോക്കൽ മാനേജർമാർ | |||||||||||||||||||||||||||||||||||||||||||||||||||||||||
ക്രമ
നമ്പർ |
പേര് | കാലയളവ് | |||||||||||||||||||||||||||||||||||||||||||||||||||||||
1 | റെവ .ഫാ .ജേക്കബ് കുന്നപ്പള്ളിൽ | 1954-1959 | |||||||||||||||||||||||||||||||||||||||||||||||||||||||
2 | റെവ .ഫാ .അബ്രഹാം കവലക്കാട്ട് | 1959 | |||||||||||||||||||||||||||||||||||||||||||||||||||||||
3 | റെവ. ഫാ .ജോസഫ് കുന്നേൽ | 1959-1962 | |||||||||||||||||||||||||||||||||||||||||||||||||||||||
4 | റെവ .ഫാ .അലക്സാണ്ടർ മണക്കാട്ടുമറ്റം | 1962-1967 | |||||||||||||||||||||||||||||||||||||||||||||||||||||||
5 | റെവ .ഫാ .ഫ്രാൻസിസ് വളയിൽ | 1967-1970 | |||||||||||||||||||||||||||||||||||||||||||||||||||||||
6 | റെവ .ഫാ .ജേക്കബ് പുത്തൻപുര | 1972-1977 | |||||||||||||||||||||||||||||||||||||||||||||||||||||||
7 | റെവ .ഫാ .ആന്റണി പുരയിടം | 1977-1980 | |||||||||||||||||||||||||||||||||||||||||||||||||||||||
8 | റെവ .ഫാ .ജോസഫ് അടിപുഴ | 1980-1983 | |||||||||||||||||||||||||||||||||||||||||||||||||||||||
9 | റെവ .ഫാ .ജോർജ് സ്രാംപിക്കൽ | 1983-1989 | |||||||||||||||||||||||||||||||||||||||||||||||||||||||
10 | റെവ .ഫാ .ജോർജ് കൊടക്കനാടി | 1989-1992 | |||||||||||||||||||||||||||||||||||||||||||||||||||||||
11 | റെവ .ഫാ .തോമസ് തൈത്തോട്ടം | 1992-1995 | |||||||||||||||||||||||||||||||||||||||||||||||||||||||
12 | റെവ .ഫാ .കുര്യാക്കോസ് ആലവേലിൽ | 1995 | |||||||||||||||||||||||||||||||||||||||||||||||||||||||
13 | റെവ .ഫാ .സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് | 1995-1999 | |||||||||||||||||||||||||||||||||||||||||||||||||||||||
14 | റെവ .ഫാ .കുര്യാക്കോസ് കവലക്കാട്ട് | 1999-2002 | |||||||||||||||||||||||||||||||||||||||||||||||||||||||
15 | റെവ .ഫാ .സെബാസ്റ്റ്യൻ പുളിക്കൽ | 2002-2007 | |||||||||||||||||||||||||||||||||||||||||||||||||||||||
16 | റെവ .ഫാ.ജോസഫ് പതിയോട്ടിൽ | 2007-2010 | |||||||||||||||||||||||||||||||||||||||||||||||||||||||
17 | റെവ .ഫാ.എമ്മാനുവേൽ പൂവത്തിങ്കൽ | 2010-2017 | |||||||||||||||||||||||||||||||||||||||||||||||||||||||
18 | റവ. ഫാ. ജോസ് മാണിക്കത്താഴെ | 2017-2022 | റവ. ഫാ .ആൻ്റണി മഞ്ഞാളാംകുന്നേൽ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഅധ്യയനത്തിനു ശേഷം ഈ വിദ്യാലയത്തിലെ പടികൾ ഇറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. ആധ്യാത്മിക രംഗത്തും ആതുര സേവന രംഗത്തും നിരവധി പ്രതിഭകളെ പ്രധാനം ചെയ്ത ഈ വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുന്നു. Dr.ശ്രീജിത്ത് പീടിയേക്കൽ - ന്യൂറോളജിസ്റ് (മിംസ് കണ്ണൂർ ) വഴികാട്ടി*തളിപ്പറമ്പിൽ നിന്നും 45 മിനുട്ട് മണിക്കൂർ ബസ് യാത്ര . *തളിപ്പറമ്പ് -വളക്കൈ - ചുഴലി റൂട്ട് / തളിപ്പറമ്പ് -ശ്രീകണ്ഠപുരം -നടുവിൽ റൂട്ട് *ചെമ്പന്തൊട്ടി സ്റ്റോപ്പിൽ ഇറങ്ങി 2 മിനുട്ട് നടക്കണം |