ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ ബസ്

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടത്തിലായി 26 ക്ലാസ് മുറികളുണ്ട് .സ്കൂൾ അന്തരീക്ഷം ശിശു സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി മരച്ചുവടുകൾ കെട്ടിയൊരുക്കി. ഗ്രൗണ്ട് നവീകരിച്ചു. കളി ഉപകരണങ്ങൾ വാങ്ങി  ഗ്രീൻ പാർക്ക്, മരച്ചുവടുകൾ എന്നിവ ക്ലാസ്സെടുക്കുന്നതിനും, സൗഹൃദക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. സ്റ്റോർ ആയി ഉപയോഗിച്ചിരുന്ന ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റി.സ്കൂളിൽ 2 ബസുകൾ ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിന് സഹായിക്കുന്നു. സ്കൂളിന് ലഭ്യമായ സാഹചര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. സ്കൂൾ കെട്ടിടങ്ങൾ യഥാസമയം റിപ്പയർ ചെയ്തും വൈറ്റ് വാഷ് ചെയ്തും വൃത്തിയായി സൂക്ഷിക്കാറുണ്ട് .ഡെസ്ക്,ബെഞ്ച്‌ , മേശ, കസേര , 24 ക്ലാസ്സ്‌ ലൈബ്രറി അലമാരകൾ ,  5 ഓഫീസ് അലമാരകൾ,   ഫയലിംഗ് സിസ്റ്റം, പുതിയ പ്രസംഗ പീഠം , മൈക്ക് സിസ്റ്റം ,എന്നിവയും എല്ലാ റൂമിലും ഫാനുകളും ഈ വർഷം പൂർത്തിയായി .ശുദ്ധജലവിതരണത്തിനായി കുഴൽക്കിണർ ഉപയോഗിക്കുന്നു.കൂടാതെ മഴവെളള സംഭരണി ഉപയോഗിക്കുന്നു.സ്കൂൾ പരിസരത്ത്  4 കമ്പോസ്റ്റ് കുഴികൾ ഉണ്ട്. പ്ലാസ്റ്റിക് ഒഴികെയുളള എല്ലാ ചപ്പുചവറുകളും ഇതിൽ നിക്ഷേപിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയിൽ കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും പഠനപ്രവർത്തനങ്ങൾക്കുമായി  കമ്പ്യൂട്ടർ ലാബ് നവീകരിച്ചു. ശ്രി കെ .സി  ജോസഫ് എം.എൽ.എ. യുടെ സഹായത്തോടെ രണ്ട് കമ്പ്യൂട്ടറുകൾ കൂടി ലഭിച്ചിരുന്നു. നിലവിൽ ഉപയോഗയോഗ്യമല്ലാതിരുന്ന  കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്തു.കുട്ടികൾക്ക് 16 ലാപ്ടോപ്,3 കംപ്യൂട്ടറുകളും 7 പ്രൊജക്ടറും ഉണ്ട്.

സ്മാർട്ട് ക്ലാസ് റൂം

കമ്പ്യൂട്ടർ ലാബിന് പുറമെ ഏവരുടെയും സ്വപ്നമായിരുന്ന സ്മാർട്ട് ക്ലാസ് റൂം മാനേജ്മെൻറിൻറെയും പി. ടി . എ യുടെയും സഹകരണത്തോടെ യാഥാർഥ്യമായി.ആഴ്ചയിൽ മൂന്നു പിര്യട് കമ്പ്യൂട്ടർ ലാബിലും ഒരു പീര്യട് സ്മാർട്ട്‌ ക്ലാസ്സിലും ലഭിക്കത്തക്കവിധം up വിഭാഗത്തിൽ ക്രമീകരിച്ചിട്ടുണ്ട് ,LPവിഭാഗത്തിൽ സ്മാർട്ട്‌ റൂം ആവശ്യാനുസരണം ഉപയോഗിക്കുന്നു.ഐസിടി സാധ്യതകൾ അക്കാദമിക തലത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടർ പഠനം ഒരു പാഠ്യവിഷയമായി കണക്കിലെടുത്ത് യു.പി ക്ലാസ്സിലെ എല്ലാ ഡിവിഷനിലെയുമുളള കുട്ടികൾക്ക് ആഴ്ചയിൽ  3 ദിവസം  കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. കൂടാതെ ഒരോ വിഷയത്തിനും അതിനോടനുബന്ധിച്ചുളള പാഠഭാഗങ്ങൾ  കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി ഓഡിയോ വീഡിയോ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു. ഐസിടി പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രയോഗങ്ങളിൽ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങൾ ഐടി @ സ്കൂൾ നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ആനിമേഷൻസ്, വിഡിയോകൾ, മുതലായവ തരം തിരിച്ച് ക്രമപ്പെടുത്തുകയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

സയൻസ് ലാബ്

സയൻസിൻറെ പാഠപുസ്തകസംബന്ധമായ പരീക്ഷണങ്ങൾ മറ്റു പാഠ്യ പ്രവ്യത്തികൾ ചെയ്യുന്നതിനായി സയൻസ് ലാബ് ഉണ്ട്. സയൻസ് അധ്യാപകരുടെ നേത്യത്വത്തിൽ സയൻസ് ലാബിൽ കുട്ടികൾ പരിശീലനം നേടുന്നു.

ലൈബ്രറി  റീഡിങ്ങ് റൂം

Green park

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ ലൈബ്രറി ഇവിടെയുണ്ട്. കുട്ടികൾക്ക് യഥേഷ്ടം പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ഇരുന്ന് വായിക്കുവാനുളള സൗകര്യം ഈ റൂമിനുണ്ട്. കുട്ടികൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കഥകൾ, നോവലുകൾ, കവിതകൾ,ലേഖകനങ്ങൾ, യാത്രാവിവരണങ്ങൾ, ജീവചരിത്രങ്ങൾ,ആത്മകഥകൾ, ചരിത്രപുസ്തകങ്ങൾ, പൊതുവിജ്ഞാനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ എന്നീ വിഭാഗങ്ങളിലായി 2564  പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കുട്ടികൾ അവരുടെ പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ പുസ്തകങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു.ക്ലാസ്സ് മുറിയിലെ വായനാ മൂലയിലേക്ക്  കുട്ടികൾ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുകയും വായിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വിരണം  ചെയ്യുന്നതിനായി ഓരോ മാസവും കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ലൈബ്രറി പുസ്തകങ്ങൾ അതിൻറെ ചുമതലയുളള  അദ്ധ്യാപിക  ക്ലാസ് ടീച്ചേഴ്സിനെ ഏല്പിക്കുന്നു.  ക്ലാസ് ടീച്ചേഴ്സ് പുസ്തകത്തിൻറെ പേരും ഡീറ്റയിൽസും രേഖപ്പെടുത്തിയശേഷം കുട്ടികൾക്കു വിതരണം ചെയ്യുന്നു. . ആഴ്ചയിലൊരിക്കൽ കുട്ടികൾ  ഈ പുസ്തകങ്ങൾ പരസ്പരം കൈമാറി വായിക്കുന്നു. മാസാവസാനം ആ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് തിരിച്ചു നൽകുകയും പുതിയ സെറ്റ് വാങ്ങുകയും ചെയ്യുന്നു.

  • ഗ്രൗണ്ട് നവീകരണം
  • മരച്ചുവട് കെട്ടി ഒരുക്കി
  • ഒന്നാം ക്ലാസ്സിലേക്ക് പുതിയ കസേരകൾ വാങ്ങി
  • പുതിയ ബെഞ്ചും ഡെസ്‌ക്കും
  • ഷോകേയ്‌സ് ഫോർ ട്രോഫി
  • ക്ലാസ് ലൈബ്രറി പൂർത്തിയായി വരുന്നു

പുസ്തകശേഖരണം ക്‌ളാസിൽ അലമാര സ്ഥാപിച്ചു തുടങ്ങി

  • സ്മാർട്ട് ക്ലാസ് റൂം യാഥാർഥ്യമായി വരുന്നു
  • പതിനേഴ്‌ ക്ലാസ്സുകളിൽ ഫാൻ സ്ഥാപിച്ചു
  • കമ്പ്യൂട്ടർ ലാബ് നവീകരിച്ചു
  • ബോർഡ് പെയിന്റ് ചെയ്തു
  • പച്ചക്കറിത്തോട്ടം നിർമ്മിച്ചു
  • പുതിയ കളിസാധനങ്ങൾ വാങ്ങി

ഉച്ചഭക്ഷണം മികവിലേക്ക്

  • പുതിയ ബക്കറ്റ്
  • 3 ബർണർ അടങ്ങിയ പുതിയ സ്റ്റൗ
  • പുതിയ സിലിണ്ടറുകൾ, കുക്കർ വാങ്ങി