സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.

ഗവ യു പി എസ് പെരിങ്ങമ്മല
വിലാസം
പെരിങ്ങമ്മല പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1903
വിവരങ്ങൾ
ഫോൺ0472 2846467
ഇമെയിൽgupsperingammala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42648 (സമേതം)
യുഡൈസ് കോഡ്32140800316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ422
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ ബി
പി.ടി.എ. പ്രസിഡണ്ട്ഷെനിൽ റഹിം
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
14-03-202442648 peringammala


പ്രോജക്ടുകൾ



ആമുഖം

ജി യുപിഎസ് പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു  പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു

ചരിത്രം

നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും.. ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന സരസ്വതി ക്ഷേത്രമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സഹായ പദ്ധതിയിലുൾപ്പെടുത്തി അനേകം പാവപ്പെട്ടവർക്ക് ധനസഹായം നൽകാന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്മെന്റ്

നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

കുളത്തൂർ അയ്യർ പി. കെ. കെ. നായർ ശിവരാമൻ ആശാരി കൃഷ്ണൻ നായർ നാരായണപിള്ള എം. അബ്ദുൾ അസീസ് പി. കൃഷ്ണൻ കുട്ടി നായർ ജി. കൃഷ്ണപിള്ള എൻ. സദാശിവൻ വി. ജെ. ഏലിയാമ്മ എം. രൈാജൻ യൂസഫ് കുഞ്ഞ് ദിവാകരൻ നായർ രവീന്ദ്രൻ നായർ പാലുവള്ളി ശശി ജെ. ബാലചന്ദ്രൻ നായർ എ. ജമീലാബീവി, കെ. ചന്ദ്രിക, പുഷ്പകുമാരി.ആർ, മഹേന്ദ്രകുമാർ.പി, നിസാമുദ്ദീൻ.എസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലോട് രവി ഡോ. അജിത്കുമാർ പാലോട് ദിവാകരൻ ജെ. ഗോപിനാഥക്കുറുപ്പ്

മികവുകൾ

കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ് പെരിങ്ങമ്മല
  • പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് സമീപം ജി യു പി എസ് പെരിങ്ങമ്മല

{{#multimaps: 8.72799,77.04466| width=100% | zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=2229076" എന്ന താളിൽനിന്ന് ശേഖരിച്ചത്