എച്ച്.എ.എ.എം.എൽ.പി.എസ് മാട്

21:32, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് സബ് ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു പുരാതന വിദ്യാലയമാണിത്

എച്ച്.എ.എ.എം.എൽ.പി.എസ് മാട്
വിലാസം
മാട്

പി ഒ മാ‍‍ട്
,
മാട് പി.ഒ.
,
680512
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0487 2532116
ഇമെയിൽhaamlpsmadu24232@gmail.com
കോഡുകൾ
സ്കൂൾ കോഡ്24232 (സമേതം)
യുഡൈസ് കോഡ്32070301905
വിക്കിഡാറ്റQ91574537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. വി. റൂബി
പി.ടി.എ. പ്രസിഡണ്ട്ഇ. എം. അബ്ദുൽ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.  

ഭൗതികസൗകര്യങ്ങൾ

മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്. തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്. അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കലോൽസവം

2022 -23 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ  82 സ്കൂളുകളിൽ 17 ആം  സ്ഥാനം കരസ്ഥമാക്കി .

സ്കൂൾ വാർഷിക ആഘോഷം

കൂടുതൽ അറിയാൻ

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം

27-1-17 ന് കാലത്ത് 10.30 ന് സ്കൂൾ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന്സ്കൂൾ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീൻ പ്രോട്ടോകോൾ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി റസിയ അമ്പലത്ത് വീട്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ ലത്തീഫ്, വൈ. പ്രസി‍ന്റ് പ്രീജ ഷൈജു, മുൻ മാനേജർ ശ്രീമാൻ ഇമ്പ്രാഹിം കെ.കെ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു.

മുൻ സാരഥികൾ

ശ്രീ. മൊയ്തു മൗലവി (1911), ശ്രീ.പോക്കുട്ടി സാഹിബ് (1930), ശ്രീ.പി. മൊയ്തുണ്ണി (1945), ശ്രീ.സി.എ ആന്ത്രൂസ്(1957), ശ്രീമതി. പി കയ്യക്കുട്ടി (1983), ശ്രീ. വി.പി പാപ്പച്ചൻ (1985), ശ്രീമതി. എം.ജെ .ട്രീസ (2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എൻ .ടി അബ്ദുൽ കാദർ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം), ശ്രീ. യൂസഫ് അറക്കൽ (ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റ് ചിത്രകാരൻ, പത്രപ്രവർത്തകൻ), ശ്രീ. എൻ.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകൻ), ശ്രീ. കെ.എം ഇസ്മായിൽ (നർക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി), ശ്രീ. കെ.എം സുലൈമാൽ (സർക്കിൾ ഇൻസ്പെക്റർ), ശ്രീ. കെ മനോഹരൻ (കപ്പിത്താൻ), ശ്രീ. പി.കെ. ക്യ‍‍ഷ്ണൻ കുട്ടി (കപ്പിത്താൻ) ശ്രീ. കെ.എം. സുലൈമാൻ (ഹൈക്കോടതി അഭിഭാഷകൻ), ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകൻ), കുമാരി. സുകന്യ കുമാരൻ (‍ഡെന്റിസ്റ്റ്), കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റൽ അ‍ഡ്മിനിസ്ടേഷൻ റാങ്ക് ഹോൾഡർ), സൽമാൻ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യൻഷിപ്പ് ഹോൾഡർ),

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എ.എ.എം.എൽ.പി.എസ്_മാട്&oldid=2535152" എന്ന താളിൽനിന്ന് ശേഖരിച്ചത്