വി എം ജെ യു പി എസ് വള്ളക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
വി എം ജെ യു പി എസ് വള്ളക്കടവ് | |
---|---|
വിലാസം | |
വി എം ജെ യു പി എസ് വള്ളക്കടവ്, , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 9995252815 |
ഇമെയിൽ | vmjupstvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43347 (സമേതം) |
യുഡൈസ് കോഡ് | 32141000216 |
വിക്കിഡാറ്റ | Q64037357 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 315 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ എച്ച് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ജാസ്മിൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമില |
അവസാനം തിരുത്തിയത് | |
08-02-2024 | Sreejaashok |
ചരിത്രം
വിദ്യാഭ്യാസ പരമായി വളരെ ഏറെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു വള്ളക്കടവ്. ഏതൊരു വിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ വള്ളക്കടവ് എൽ.പി. സ്കൂൾ ആരംഭിക്കുകയും, തുടന്ന് 1979 ൽ വി.എം.ജെ. യു.പി. സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ വിശാലമായ കളിസ്ഥലവും, കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും) സ്മാർട്ട് ക്ലാസ്സ്‌റൂം,ഗ്യാസ് സൗകര്യത്തോടു കൂടിയ അടുക്കള, ഡൈനിങ്ങ് ഹാൾ, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം, ആവശ്യത്തിന് വാഹന സൗകര്യം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാഷ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ റ്റി ക്ലൂബ്ബ്
- വിദ്യാരംഗം
- ഗണിത ക്ലൂബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലൂബ്ബ്
- എക്കോ ക്ലൂബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
വർഷം | പ്രഥമാധ്യാപകന്റെ പേര് |
---|---|
02.06-1980 മുതൽ 01-05-2000 വരെ | സബിത ബീവി |
02.05.2000 മുതൽ 31.03.2017 വരെ | ബീമാ കണ്ണ് എസ് |
01.04.2017 മുതൽ | നൂർജഹാൻ എച് |
അംഗീകാരങ്ങൾ
- 2019-20 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ മികച്ച ക്ലാസ് ലൈബ്രറി സജ്ജമാക്കിയ സ്കൂളിലനുള്ള പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി
- സബ് ജില്ലാ - ജില്ലാ അറബിക് കലോത്സവങ്ങളിൽ തുടർച്ചയായുള്ള ഓവറോൾ കിരീടം.
മാനേജ്‌മന്റ്
വള്ളക്കടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി
വഴികാട്ടി
- ശംഘുമുഖം ഭാഗത്തു നിന്ന് കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
- റോഡ് മാർഗം (ബസ് ,ഓട്ടോ ,മറ്റു വാഹനങ്ങൾ ) --->ഈസ്റ്റ് ഫോർട്ട് --->വള്ളക്കടവ് ---> തോപ്പിനകം(ഇടത് വശം ) --->വള്ളക്കടവ് ജുമാ മസ്ജിദിന് ഇടതു വശം ---> വി എം ജെ യു പി എസ് വള്ളക്കടവ്.
{{#multimaps: 8.4721112006266, 76.92602112079449 | zoom=18 }}