അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലോത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരത്തുനിന്ന് 10 കിലോമീറ്റർ അകലെ ബീമാപള്ളിക്കും ശംഖുമുഖത്തിനും ഇടയ്ക്കള്ള കടലോരദേശമാണ്.ബീമാപള്ളി കിഴക്കേക്കോട്ട ബസിൽ വലിയതുറ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വലിയതുറ എഫ് സി ഐ ഗോഡൗണിന് സമീപം സെന്റ് ആന്റണി ചർച്ചിന് കിഴക്ക് വശത്ത് 50 മീറ്റർ മാറി