എൽ പി എസ് വള്ളക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 20 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ  10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .

എൽ പി എസ് വള്ളക്കടവ്
വിലാസം
വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ്
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0471 2501525
ഇമെയിൽvallakkadavulps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്43321 (സമേതം)
യുഡൈസ് കോഡ്32141000128
വിക്കിഡാറ്റQ64037358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവാഹിദ ബീവി. എ
പി.ടി.എ. പ്രസിഡണ്ട്സജീർ
എം.പി.ടി.എ. പ്രസിഡണ്ട്ജസീന
അവസാനം തിരുത്തിയത്
20-11-202343321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി  .സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന വള്ളക്കടവ് പ്രദേശത്തെ എല്ലാമേഖലയിലും മുൻ നിരയിൽ എത്തിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനം എന്നീ ലക്ഷ്യത്തോടെ  1976 ജൂൺ ഒന്നാം തീയതി ശ്രീ .സി .എച്ച് .മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് പ്രവർത്തനമാരംഭിച്ചു .തുടർന്ന് വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

പ്രകൃതിയോട് ഇണങ്ങിയുള്ള പഠനം സാധ്യമാകുന്ന രീതിയിലുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട് .സ്ക്കൂളിനു ചുറ്റു മതിലുണ്ട് .കുടിവെള്ളത്തിനായി പൊതുവിതരണ പൈപ്പും ,വാട്ടർ പ്യുരിഫയറും സ്‌ഥാപിച്ചിടുണ്ട് .കുട്ടികളുടെ അനുപാതത്തിനനുസരിച്ചു  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസുകളിലും വൈദ്യുതി സൗകര്യം( ഫാനും ലൈറ്റും) ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് എന്നിവയുണ്ട്.വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ലാപ് ടോപുകളും പ്രൊജെക്ടറുകളുമുണ്ട് .വായന പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്കൂൾ ,ക്ലാസ് ലൈബ്രറികൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ

2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ സജീവ പ്രവർത്തകരാകാറുണ്ട് .ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.

  • ഇംഗ്ലീഷ് പ്രവർത്തനങ്ങൾ

ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്

മുൻ സാരഥികൾ

ഹെഡ്മിസ്ട്രസ്
ക്രമ

നമ്പർ

പേര് കാലയളവ്
1 എ നസീബത്ത് ബീവി 1/06/1976 -30/05/1998
2 എ എം ആയിഷാ ബീവി 1/06/1998 -31/03/2000
3 കെ എച് ആമിനാമ്മാൾ 01/04/2000 - 31/05/2004
4 റഷീദ എം 01/06/2004 - 31/05/2020
5 വാഹിദ ബീവി എ 01/06/2020 -

പ്രശംസ

വഴികാട്ടി

  • റോഡ് മാർഗം (ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ ) ---> ഈസ്റ്റ് ഫോർട്ട്  ---> വള്ളക്കടവ് ---> തൊപ്പിനകം(ഇടത് വശം ) ---> വള്ളക്കടവു ജുമാ മസ്ജിദിന്  ഇടതു വശം ---> വള്ളക്കടവ് എൽ .പി .എസ് .

{{#multimaps: 8.5267144,76.8795933 | zoom=18 }}

"https://schoolwiki.in/index.php?title=എൽ_പി_എസ്_വള്ളക്കടവ്&oldid=1991731" എന്ന താളിൽനിന്ന് ശേഖരിച്ചത്