ജി.എൽ.പി.എസ് ഊരകം കീഴ്മുറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ് .ഊരകം കീഴ്മുറി
| ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി | |
|---|---|
| വിലാസം | |
ഊരകം കിഴുമുറി ഊരകം കിഴുമുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1939 |
| വിവരങ്ങൾ | |
| ഫോൺ | 0494 2458302 |
| ഇമെയിൽ | glpsoorakamkizhumuri8@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19855 (സമേതം) |
| യുഡൈസ് കോഡ് | 32051300221 |
| വിക്കിഡാറ്റ | Q64563747 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊരകം ഗ്രാമപഞ്ചായത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 278 |
| പെൺകുട്ടികൾ | 238 |
| ആകെ വിദ്യാർത്ഥികൾ | 572 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് വേരേങ്ങൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ സുഹ്‌റ |
| അവസാനം തിരുത്തിയത് | |
| 28-05-2023 | 19855 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമികമികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
1919 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനുശേഷംമലബാറിലെ പല ഓത്തുപള്ളികളുംസ്കൂളുകളായി മാറി.ഊരകം കീഴ്മുറി ജി എൽ പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നതിന് കിഴക്കേ പറമ്പിൽതാമസിച്ചിരുന്ന കട്ടി മൊല്ലാക്ക നടത്തിയിരുന്ന ഓത്തുപള്ളി സ്കൂൾ ആക്കി മാറ്റി.എട്ടാം കല്ലിനടുത്തുള്ള ഒരു പീടിക മുറിയിൽ കുറച്ചുകാലം സ്കൂൾ നടത്തിയിരുന്നു. പിന്നീട് മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച എൽ അകൃതയിലുള്ള കെട്ടിടത്തിലായിരുന്നു പഠനം നടന്നിരുന്നത്.
1939ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിന് അംഗീകാരം നൽകുകയുണ്ടായി. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .പഴയകാല അധ്യാപകരുടെ പേരുകൾ പലതും ലഭ്യമല്ല. കേശവൻ മാഷ് ,പരമേശ്വരൻ മാഷ് ,ശങ്കരൻകുട്ടി മാഷ്, ശിവരാമകൃഷ്ണൻ മാഷ് വേലായുധൻ മാഷ് എന്നീ ഹെഡ്മാസ്റ്റർമാർ പഴയകാലത്ത് ഉള്ളവരാണ്. നാട്ടുകാരായ അപ്പു മാസ്റ്റർ,നമ്പീശൻ മാസ്റ്റർ, മമ്മൂട്ടി ടീച്ചർ, പത്മാവതി ടീച്ചർ, മലപ്പുറത്തുനിന്ന് വന്നിരുന്ന ഉണ്ണിപ്പെരു മാസ്റ്റർ മുഹമ്മദലി മാസ്റ്റർ എന്നിവരൊക്കെ മികച്ച അധ്യാപകരായിരുന്നു.1992 വരെ ഹിന്ദു സ്കൂൾ ആയിരുന്നു .1980 നു ശേഷമാണ് പുതിയ കെട്ടിടങ്ങൾ ഉണ്ടായതും സ്കൂളിന് പുരോഗതി കൈവരിക്കുകയും ചെയ്തത്.
സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്.
ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും നിറ സാനിധ്യം ആണ്. എൽ കെ ജി, യു കെ ജി, ഒന്ന് മുതൽ 5 ക്ലാസ്സ് വരെയും മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിമർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | പിള്ള മാഷ് | 2004 | 2005 |
| 2 | സുബൈദ | 2005 | 2006 |
| 3 | റുഖിയ | 2006 | 2007 |
| 4 | വിലാസിനി | 2007 | 2008 |
| 5 | ബേബി | 2008 | 2010 |
| 6 | രാധാകൃഷ്ണൻ | 2010 | 2011 |
| 7 | മൊയ്‌ദീൻ കുഞ്ഞി | 2012 | 2020 |
| 8 | അബ്ദുൽ അസിസ് | 2021 | 2021 |
| 9 | പ്രഭാകരൻ വെണ്ണിക്കോട്ട് | 2021 | 2023 |
| 10 | മേരി ജോസഫ് | 2023 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
വ്യക്തിയുടെ പേര് | മേഖല |
|---|---|---|
| 1 | മിനി വിമൽ | അദ്ധ്യാപിക |
| 2 | സോമനാഥൻ മാഷ് | അദ്ധ്യാപകൻ |
| 3 | രഘു | അദ്ധ്യാപകൻ |
| 4 | ശങ്കരൻ | അദ്ധ്യാപകൻ |
| 5 | ഷക്കിർ | ഡോക്ടർ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് 2കി.മി. അകലം.
- ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 3 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 28 കി.മി. അകലം.
- മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം
{{#multimaps: 11°3'7.74"N, 75°59'35.59"E|zoom=18 }} - -