ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിലാൽ.ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലത.ജി.എസ്
അവസാനം തിരുത്തിയത്
02-08-202343004-09

ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ

2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

10. 6. 2019 ന് ആദ്യയോഗം നടത്തി.ഹെഡ് മിസ്ട്രെസ്സിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെയും ഡെപ്യൂട്ടി ലീഡറിനെയും തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 13.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ജ്യോതിലാൽ. ബി, മിസ്ട്രസ്സ് ലത ജി എസ് എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

ഐറ്റി മേള

15.8.2019 മുതൽ ഐറ്റി മേള നടന്നു

ഡിജിറ്റൽ പൂക്കളം

ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.

ചങ്ങാതിക്കൊപ്പം

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ചങ്ങാതിക്കൊപ്പം എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ വീട് സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു..പ്രസ്തുത പരിപാടിയിൽ ഹെഡ്മിസ്ട്രസ് , റിസോഴ്സ്‌ ടീച്ചർ കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ പങ്കെടുത്തു .അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.

കമ്പ്യൂട്ടർ സാക്ഷരതാക്ലാസ്

LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.20 ഓളം അമ്മമാർ പങ്കെടുത്തു.

ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ

ഫ്രീ സോഫ്റ്റ്‍വെയർ ഡേയോടനുബന്ധിച്ച് Digital painting, web designing, തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ഫ്രീ സോഫ്റ്റ്‍വെയറിനെക്കുറിച്ച് ബോധവത്കരണ ക്ലാസും സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റും നടത്തി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് Ubuntu ഇൻസ്റ്റാൾ ചെയ്തു നല്കി.

അമ്മ അറിയാൻ

വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ കളെ കുറിച്ച് അമ്മമാരറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. കൈറ്റ് കുട്ടികൾക്കൊപ്പം മാസ്ററും മിസ്ട്രെസ്സും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി.

നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

ഉണർവ്

കൈറ്റ് കുട്ടികൾ തയ്യാറാക്കിയ മാഗസിനാണ് ഉണർവ് . ഇതിന്റെ പ്രകാശനം പി ടി എ പ്രസിഡന്റ് രാജശേഖരൻ നായർ നിർവഹിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി റസിയാബീവി ടീച്ചർ , സീനിയർ അസിസ്റ്റന്റ് ഷീന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ദിവ്യ ടീച്ചർ എന്നിവർ പങ്കെടുത്തു ആദ്യ കോപ്പി കൈറ്റ് ലീഡർക്ക് നൽകി പ്രകാശനം ചെയിതു .