ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 21 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37308 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം
വിലാസം
വള്ളംകുളം

വള്ളംകുളം പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽvallamkulamgdvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37308 (സമേതം)
യുഡൈസ് കോഡ്32120600102
വിക്കിഡാറ്റQ87593305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ .എം.സി
പി.ടി.എ. പ്രസിഡണ്ട്സജീവ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാന്റി ഫിലിപ്പ്
അവസാനം തിരുത്തിയത്
21-08-202237308


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

വള്ളംകുളം ഗവ. ഡി. വി. എൽ. പി. സ്കൂൾ, ദേവി വിലാസം എന്ന് പരക്കെ അറിയപ്പെടുന്നു. തൊണ്ണൂറ്റി ആറു വർഷങ്ങളായി നന്നൂർ ദേശത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ജനങ്ങളെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെള്ളി വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്താനായി ജ്വലിച്ചുയർന്ന സരസ്വതി ക്ഷേത്രമാണിത് .ഈ കലാലയത്തിന്റെ വളർച്ചയുടെ വഴികളിൽ കൈ പിടിച്ചു നടത്തിയ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നന്നൂർ എന്ന സ്ഥലത്ത് നന്നൂർ ദേവി ക്ഷേത്രത്തിനു കിഴക്കുവശത്തായി കൊല്ലവർഷം 1101 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശാന്ത സുന്ദരമായ ഗ്രാമ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2012മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടു കൂടി പ്രൈമറി ക്ലാസുകൾക്കും നഴ്സറി ക്ലാസുകൾക്കുമായി പ്രത്യേക ടൈൽ പാകിയ ക്ലാസ്സ്‌മുറികൾ സജ്ജീകരിച്ചു. ക്ലാസ്സ്‌റൂമിന് അകവും പുറവും മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .കൂടുതൽ വായിക്കാൻ

മികവുകൾ

പരിചയ സമ്പന്നരും അർപ്പണമനോഭാവബോധം ഉള്ള അധ്യാപകരും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നാട്ടുകാരും ആണ് ഈ സ്കൂളിന്റെ മികവുകളിൽ പ്രധാനം. പഠന പ്രവർത്തനങ്ങളിലും കലാ കായിക രംഗത്തും പ്രവൃത്തിപരിചയ രംഗത്തും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഈ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയുന്നുണ്ട്.കൂടുതൽ അറിയാൻ ഇവിടെ

മുൻസാരഥികൾ

ഗവ. ഡി. വി. എൽ. പി. എസ് വള്ളംകുളം സ്കൂളിനെ ഇന്ന് കാണുന്ന പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഇവിടുത്തെ മുൻ പ്രഥമാധ്യാപകരുടേതാണ്.ആദ്യ കാല പ്രഥമ അധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ലഭ്യമായവരുടെ വിവരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു.

ക്രമനമ്പർ പേര് മുതൽ വരെ
1 കെ. കെ നാരായണപിളള 1976 1980
2 എസ്. കൃഷ്ണൻ 1983 1986
3 കെ. എൻ.ഭാർഗവി 1986 1988
4 സി.ലീലാമ്മ 1989 1992
5 തോമസ്. വി.ഒ 1992 1993
6 എൽ.നാരായണി അമ്മ 1993 1994
7 എം.പി. പങ്കജാക്ഷി അമ്മ 1994 1997
8 കെ.ആർ. വിജയമ്മ 1997 1998
9 പി. കെ അമ്മിണി അമ്മ 1998 2000
10 പി.വി. മാത്യു 2000 2004
11 ജോയ് വർഗീസ് 2004 2008
12 കെ. ജി.ശശികലാ ദേവി 2008 2020
13 സിന്ധു എലിസബേത്ത് ബാബു 2020 2021

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

*ശ്രീ സുരേഷ് ബാബു

(സിനിമ തിരക്കഥകൃത്ത് )

*അഡ്വ. അനന്ത ഗോപൻ

(ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌)

*അഡ്വ. രാജീവ്‌. എൻ

(മികച്ച പഞ്ചായത്ത്‌ പ്രവർത്തന -ദേശീയ അവാർഡ് ജേതാവ് )

ദിനാചരണങ്ങൾ

അധ്യയന വർഷാരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രധാന ദിനങ്ങളും കുട്ടികളും അധ്യാപകരും ചേർന്നു മികച്ച രീതിയിൽ നടത്തിവരുന്നു.

ദിനാചാരണങ്ങൾ

പരിസ്ഥിതി ദിനം

വായനാ ദിനം

ലോക ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം

നാഗസാക്കി ദിനം

ചാന്ദ്ര ദിനം

ലോക രക്ഷകർത്തൃ ദിനം

അബ്ദുൽ കലാം ജന്മദിനം

സ്വാതന്ത്ര്യ ദിനം

ഓസോൺ ദിനം

ഗാന്ധി ജയന്തി

തപാൽദിനം

ബാലിക ദിനം

രാഷ്ട്രീയ ഏകത ദിവസ്

കേരളപ്പിറവി

ശിശുദിനം

ഊർജ സംരക്ഷണ ദിനം

ക്രിസ്മസ്

റിപ്പബ്ലിക് ദിനം

അദ്ധ്യാപകർ

ശ്രീമതി മിനിമോൾ ടീ .(HM)

ശ്രീ.ആദർശ് രവീന്ദ്രൻ .(LPST)

ശ്രീമതി സൗമ്യ വിജയൻ(LPST)

ശ്രീമതി ഷാന്റി എൽ ബിജു(LPST Daily Wage)

ശ്രീമതി സിമി ജേക്കബ്.(പ്രീപ്രൈമറി ടീച്ചർ )

ക്ലബ്ബുകൾ

കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.കൂടുതൽ അറിയാൻ ഇവിടെ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

തിരുവല്ല  പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം ഏകദേശം ഏഴര കിലോ മീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തി ചേരാവുന്നതാണ്.വള്ളംകുളം നന്നൂർ റൂട്ടിൽ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം

ചെങ്ങന്നൂർ -തിരുവല്ല റൂട്ടിൽ കുറ്റൂർ വള്ളംകുളം റോഡിൽ ഏകദേശം 5കിലോ മീറ്റർ സഞ്ചരിച്ചും ഈ വിദ്യാലയത്തിൽ എത്തിചേരാവുന്നതാണ്.