ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33449-gups (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
വിലാസം
പാറക്കുളം

കുഴിമറ്റം പി.ഒ.
,
686533
,
കോട്ടയം ജില്ല
സ്ഥാപിതംസെപ്റ്റംബർ - 1881
വിവരങ്ങൾ
ഫോൺ0481 2331594
ഇമെയിൽvelluthurithygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33449 (സമേതം)
യുഡൈസ് കോഡ്32100600411
വിക്കിഡാറ്റQ87660796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദുമോൾ. പി. എസ്
പി.ടി.എ. പ്രസിഡണ്ട്റിനു എ മണി
എം.പി.ടി.എ. പ്രസിഡണ്ട്ജുലി മോട്ടി
അവസാനം തിരുത്തിയത്
04-03-202433449-gups


പ്രോജക്ടുകൾ



കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.

ചരിത്രം

1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം
  • രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതലറിയാം

ക്ലബ്ബകൾ

ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടുതലറിയാം

അംഗീകാരങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതലറിയാം

ചിത്രശാല

വഴികാട്ടി

കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം. ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ  ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം. കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം. കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം {{#multimaps: 9.525689 , 76.550583| width=800px | zoom=16 }}