ഗവൺമെന്റ് യു പി എസ്സ് പള്ളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
=
=
ഗവൺമെന്റ് യു പി എസ്സ് പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2436106 |
ഇമെയിൽ | gupspallom1@gmail.com |
വെബ്‍സൈറ്റ് | govtupspallom.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 33445 (സമേതം) |
യുഡൈസ് കോഡ് | 32100600308 |
വിക്കിഡാറ്റ | Q87660783 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
വൈസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്ത് എ. കൃഷ്ണൻ |
പ്രധാന അദ്ധ്യാപിക | 0 |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ അഭിഷേക് അറയ്ക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | gupspallom.jpeg |
അവസാനം തിരുത്തിയത് | |
26-06-2022 | Gupspallom |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യുപി സ്കൂൾ പള്ളം.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1912
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂൾ 1 .4 ഏക്കറിൽ സ്ഥിതിചെയുന്നു .അഞ്ചു ബിൽഡിംഗ് ലായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റൂം , ലാബുകൾ എന്നിവ സ്ഥിതിചെയുന്നു .കുട്ടികൾക്ക് കളിക്കാനും മറ്റുമായി വലിയ ഒരു മുറ്റവും ഗ്രൗണ്ടും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ, ഗണിത ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സർവീസ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഐ ടി ക്ലബ്ബ്
- പഠന യാത്രകൾ - ഓരോ പാഠഭാഗത്തും ഒളിഞ്ഞുകിടക്കുന്ന നിരീക്ഷണ യാത്രാസാദ്ധ്യതകളെ കണ്ടുപിടിച്ചു പഠന യാത്രകളാക്കി മാറ്റുന്നതിൽ നാം വളരെയേറെ വിജയിച്ചിരിക്കുന്നു. മലയാളിയെ വായനയുടെ വിശാല ലോകത്തേക്ക് നയിച്ച പി.എൻ.പണിക്കർ സാറിന്റെ വീട് സന്ദർശിക്കുന്നതിനും പഠന കുറിപ്പ് തയ്യാറാക്കാനും 2019 വരെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.തുടർന്ന് കോവിഡ് വ്യാപനം മൂലം വിദ്യാലയങ്ങൾ അടച്ചതിനാൽ പിന്നീട് പഠന യാത്രകൾ ഒന്നും നടത്തിയില്ല.
- പറയി പെറ്റ പന്തിരുകുലം എന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു പാക്കിൽ സംക്രമ വാണിഭസ്ഥലം സന്ദർശിക്കുന്നതിനും പഠനക്കുറിപ്പുകൾ തയ്യാറാക്കുന്നതിനും പഠനയാത്ര പ്രയോജനപ്പെട്ടിട്ടുണ്ട്. അതുപോലെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ ഭാഗമായ
- നീലംപേരൂർ പൂരം പടയണി കാണുവാനും ചിത്രങ്ങൾ, ഐതിഹ്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും പഠനയാത്രാകുറിപ്പ് തയ്യാറാക്കുന്നതിനും നമ്മുടെ കുട്ടികൾക്ക് കോവിഡ് കാലത്തിനു മുൻപുവരെ സാധിച്ചിട്ടുണ്ട്.
- പത്രങ്ങൾ.
വിവിധ ക്ളബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
മുൻസാരഥികൾ
.........................................
ശ്രീമതി.സുജല
.........................
ശ്രീ.സി.കെ.പാപ്പച്ചൻ
ശ്രീ. ജോൺസൻ ദാനിയേൽ കൊല്ലാട് (2013-2022)
ശ്രീ.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ADV.ജി ശശികുമാർ
പള്ളം ഗവ.യു.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ സ്മരണീയ സ്ഥാനം വഹിക്കുന്ന ഒരാൾ അന്തരിച്ച ജി ശശികുമാർ സാർ ആണ്. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന സാവിത്രി ടീച്ചറിന്റെ പുത്രനായിരുന്നു ശശികുമാർ. അമ്മയോടൊപ്പം ഈ സ്‌കൂളിൽ വന്നതും ഇവിടെ പഠിച്ചതുമായകാര്യങ്ങൾ ഇവിടെ വരുന്ന ഓരോ അവസരത്തിലും അദ്ദേഹം പറയുമായിരുന്നു. സാധാരണ സർക്കാരുദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എ ഡി എം ആയാണ് വിരമിച്ചത്. തുടർന്ന് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജോസ് കെ മാണി എം.പി.യുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, പള്ളം ഗവ.യു.പി.സ്‌കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രശോഭിച്ചു. 2021 ൽ അന്തരിച്ചു.
സി. ആർ. പ്രസാദ് (Year of Study 1975-'81)
.....................................
ബിജുലാൽ
..............................................
ബിനു ചെറിയാൻ തരകൻ വീട്
.............................................
ദിനാചരണങ്ങൾ
ജനുവരി
1 - ആഗോളകുടുംബദിനം
9 - ദേശീയ പ്രവാസി ദിനം
12 - ദേശീയ യുവജനദിനം
15 -ദീശീയകരസേന ദിനം
23- നേതാജി ദിനം
24-ദേശീയ ബാലികാദിനം
25- റിപ്പബ്ലിക് ദിനം
30- രക്തസാക്ഷി ദിനം
അദ്ധ്യാപകർ
2013 മെയ് മാസം മുതൽ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. ജോൺസൺ ദാനിയേൽ 2022 ഏപ്രിൽ 30നു വിരമിച്ചു. 2022 ജൂൺ മാസം മുതൽ ശ്രീ.ശ്രീജിത്ത് എ.കൃഷ്ണൻ പള്ളം ഗവ.യു.പി.സ്‌കൂളിൽ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഏഴ് അദ്ധ്യാപകരാണിവിടെ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്. ഒരു എൽ.പി.എസ് ടി യുടെ ഒഴിവ് നികത്തപ്പെടാത്ത തുടരുന്നു. ശ്രീമതിമാർ. ദീപ എൻ.ജോൺ , ഷൈനി സി കെ, ഷമീറ എ . എന്നിവർ എൽപി വിഭാഗത്തിലും രമ്യ ബാഹുലേയൻ, ശാരിക എസ് ,ശർമ്മ എന്നിവർ യു.പി.വിഭാഗത്തിലും സജിനി ബി.ജെ. ഹിന്ദി അദ്ധ്യാപികയായും ഈ വിദ്യാലയത്തിലെ സേവനം സ്തുത്യർഹമായി ചെയ്തുവരുന്നു.
സ്കൂൾചിത്ര ഗ്യാലറി
വഴികാട്ടി
കോട്ടയത്ത് നിന്നും എം.സി.റോഡിലൂടെ തെക്കോട്ട് 8.8 കി.മീ. സഞ്ചരിച്ചാൽ പള്ളം പോസ്റ്റോഫീസ് കവലയിലെത്തും. (കെ എസ് ആർ ടി സി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള പ്രധാന കവലയാണിത്). ഇവിടെ നിന്നും വാലേക്കടവിലേക്കുള്ള വഴിയേ അര കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളം ഗവ. യു.പി.സ്‌കൂളിൽ എത്താം. സ്‌കൂളിലേക്ക് വരുന്നവർക്ക് വഴി അറിയാനായി പള്ളം പോസ്റ്റോഫീസ് കവലയിൽ സ്‌കൂളിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചിങ്ങവനത്തു നിന്നും രണ്ടര കിലോമീറ്റർ എം.സി.റോഡിലൂടെ കോട്ടയം റൂട്ടിലൂടെ സഞ്ചരിച്ചാലും പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്താം.{{#multimaps: 9.533209, 76.516012| width=800px | zoom=16 }}