ഗവ. എൽ. പി. എസ്. പരുവ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. പരുവ
വിലാസം
പരുവ

മണ്ണടിശാല പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1952
വിവരങ്ങൾ
ഇമെയിൽglpsparuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്38508 (സമേതം)
യുഡൈസ് കോഡ്32120805304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ ബോസ്.എ
പി.ടി.എ. പ്രസിഡണ്ട്പ്രഭുൽ കെ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിത മോഹൻ ദാസ്
അവസാനം തിരുത്തിയത്
22-02-2022Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. പരുവ

ചരിത്രം

പത്തനംതിട്ട ജില്ലയുടെ മലയോര മേഖല യായ റാന്നി താലൂക്കിൽ വെച്ചുചിറ പഞ്ചായത്തിൽ പുണ്യ നദിയായ പമ്പയുടെ ഓരം ചേർന്ന് പരുവ എന്ന മനോഹര ഗ്രാമത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. തീർത്ഥാടന കേന്ദ്രമായി വളർന്നു വരുന്ന പരുവ മഹാദേവർ ക്ഷേത്രം ഈ സരസ്വതി ക്ഷേത്രത്തെ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു. പരുവ വനംകുടിയിൽ കടയിനിക്കാട് ശ്രീമതി കുട്ടി ഉള്ളാടത്തി സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 46 വിദ്യാർത്ഥികളോട് കൂടി 01-06-1957 ൽ ഗവണ്മെന്റ് ട്രൈബൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.01-06-1965 മുതൽ സ്കൂൾ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിലായി. അടച്ചുപൂട്ടൽ ഭീഷണിയടക്കം പല വൈതരണികളെയും നാട്ടുകാരുടെയും അധ്യാപകരുടെയും ശക്തമായ കൂട്ടായ്മയാൽ നേരിട്ട ഈ സ്ഥാപനം പരുവയുടെ അഭിമാനമായി ഇന്നും തല ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ നാല് ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. പ്രത്യേകം പാചകപ്പുര, ഭിന്ന സൗഹൃദ ശുചി മുറികൾ, കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കിണർ, കുഴൽക്കിണർ, പൊതു പരിപാടികൾ, കലാ കായിക പരിപാടികൾ എന്നിവ അവതരിപ്പിക്കുന്നതിനായി സ്റ്റേജോട് കൂടിയ വിശാലമായ ഹാൾ. കൂടാതെ വൈദ്യുതി കണക്ഷൻ, കളിസ്ഥലം, രണ്ടു ലാപ്ടോപ്പുകൾ, രണ്ടു പ്രൊജക്ടറുകൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കവിതാലാപനം, സ്കിറ്റ്, ക്വിസ് പ്രോഗ്രാം, കഥ പറച്ചിൽ, തുടങ്ങിയവ ഉൾപ്പെടുത്തി വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തി വരുന്നു. കൂടാതെ പ്രവൃത്തി പരിചയ ക്ലാസുകൾക്കും പ്രാധാന്യം നൽകുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങളും നടത്തുന്നു. കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനാ കാർഡുകളും കുട്ടികൾക്ക് നൽകുന്നു.

മികവുകൾ

LSS സ്കോളർഷിപ്പിൽ മികച്ച വിജയം 👉ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പേപ്പർക്രാഫ്റ്റ് -ഒന്നാം സ്ഥാനം 👉ജില്ലാ കായിക മേളയിലും മികച്ച വിജയം 👉കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ സബ് ജില്ലയിലെ പൊതാവൂർ A. U. P സ്കൂളിൽ സഹപഠന ക്യാമ്പിൽ പങ്കെടുത്ത് കുട്ടികളുടെ മികവുകൾ തെളിയിക്കാൻ കഴിഞ്ഞു.

മുൻസാരഥികൾ

ഭാർഗവിയമ്മ

      👉മേരി
      👉സിൽവസ്റ്റർ J
      👉ഫസീല ബീഗം
      👉സെയ്താ ഇസ്മയിൽ
      👉ബീതാമോൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വെച്ചുചിറ മധു-മാധ്യമ പ്രവർത്തകൻ

   👉രവീന്ദ്രൻ എ. ആർ- പോലീസ്  സബ് ഇൻസ്‌പെക്ടർ-    ശ്രീലങ്ക, ന്യൂസിലാന്റ്,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്ത് ഗോൾഡ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.
   👉പ്രസന്നകുമാരി-വാർഡ് മെമ്പർ

👉ബീന ദിവാകരൻ -ഗവണ്മെന്റ് സ്കൂൾ ടീച്ചർ

   👉ബിനോജ്മോൻ- സിവിൽ പോലീസ് ഓഫീസർ 

ദിനാചരണങ്ങൾ

ശിശുദിനം 👉ദേശീയ പത്ര ദിനം 👉എയ്ഡ്‌സ് ദിനം 👉മനുഷ്യാവകാശ ദിനം 👉സ്വാതന്ത്യ ദിനം 👉റിപ്പബ്ലിക് ദിനം 👉പരിസ്ഥിതി ദിനം 👉വായനാ ദിനം 👉ചാന്ദ്ര ദിനം 👉ഗാന്ധി ജയന്തി 👉അധ്യാപക ദിനം 👉മാതൃ ഭാഷാ ദിനം

അധ്യാപകർ

അനിൽബോസ്.എ ( ഹെഡ് മാസ്റ്റർ ) 👉ബിജോമോൻ പി.കെ 👉ചിഞ്ചുലക്ഷ്മി.എം 👉അശ്വതി രാജൻ 👉ഷൈനി വിൽ‌സൺ (പ്രീ പ്രൈമറി അധ്യാപിക ) 👉പത്മാവതി (കുക്ക് )

ക്ളബുകൾ

ഗണിത ക്ലബ് 👉സയൻസ് ക്ലബ് 👉പരിസ്ഥിതി ക്ലബ്

     വഴികാട്ടി


സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വെച്ചുചിറയിൽ നിന്നും മണ്ണടിശാല വഴി പരുവ ഗവണ്മെന്റ് എൽ. പി. സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.410468761604777, 76.86435728716425| zoom=15}}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പരുവ&oldid=1690060" എന്ന താളിൽനിന്ന് ശേഖരിച്ചത്