ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
[[Category:താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര | |
---|---|
വിലാസം | |
പയമ്പ്ര പി.ഒ,പയമ്പ്ര, , കുന്ദമംഗലം 673571 | |
സ്ഥാപിതം | 01 - 06 - 1885 |
വിവരങ്ങൾ | |
ഫോൺ | 04952810790 |
ഇമെയിൽ | payambraghs@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ താമരശ്ശേരി
റവന്യൂ ജില്ല=കോഴിക്കോട് | താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട്]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനോയ് |
പ്രധാന അദ്ധ്യാപകൻ | ഷൈനി ജോസഫ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്കൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള സ്‌ക്കൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.
ചരിത്രം
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- ജെ.ആർ.സി
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992 - 94 | ഇ. നിർമ്മല |
1994-96 | ടി.കെ. അഹമ്മദ് |
1996-97 | എം. പി മറിമാമ്മ |
1997-2000 | വി.കെ. ഗോപാലൻ |
2000- 02 | പങ്കജാക്ഷി.എൻ |
2002- 04 | സുമതി. പി.കെ |
2004- 05 | ലളിത |
2005- 07 | അബ്ദുൾ റഹ്മാൻ |
2007- 08 | ഫിലോമിന.വി.എം |
2008- 11 | വിനീത.പി.കെ |
2011-16 | കെ. ബാലകൃഷ്‌ണൻ |
2016 -18 | ശ്രീകലാദേവി. |
2018-19 | ചന്ദ്രഹാസൻ കെ കെ |
2019 -20 | വത്സരാജ് .ഇ |
2020 - | ഷൈനി ജോസഫ്. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. കൃഷ്ണൻ കുട്ടി - റിട്ട. ജില്ലാ ജഡ്ജി.
- ശ്രീ . രാമൻ -റിട്ട. ജില്ലാ ജഡ്ജി.
- അഡ്വ. രവീന്ദ്രൻ നായർ
- വി.എം. ദേവദാസ്. I R S .(Income tax commissioner)
- അഡ്വ.രാജ് മോഹൻ -
- എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
- കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
- ഡോ. രവിന്ദ്രൻ-റിട്ട.DMO
- ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
- എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
- എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
- കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
- ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
- അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.
നേട്ടങ്ങൾ
- 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
- 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
- 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
GHSS payambra
|