ചാത്തോത്ത് എം. എൽ .പി. സ്കൂൾ

12:56, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16707 (സംവാദം | സംഭാവനകൾ) (ചരിത്രം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാത്തോത്ത് എം. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1903
വിവരങ്ങൾ
ഫോൺ0496 2534966
ഇമെയിൽ16707.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16707 (സമേതം)
യുഡൈസ് കോഡ്32041100315
വിക്കിഡാറ്റQ64550709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമിലി കെ എം
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ കെ
അവസാനം തിരുത്തിയത്
04-02-202216707


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്.  എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു.  ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു.  

സ്കൂളിന്റെ സ്ഥാപകനായ ഉപ്പി മുസ്ലിയാർ ആദ്യത്തെ മാനേജറായിരുന്നു.  അദ്ദേഹത്തിനു ശേഷം 1947 വരെ പി എം സി ഇബ്രാഹിം മുസ്ലിയാരും 1947 മുതൽ 1965 വരെ ഇദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരൻ കേളോത്ത് കുഞ്ഞബ്ദുള്ളയും 1980 വരെ അദ്ദേഹത്തിന്റെ മകൻ കേളോത് ഇബ്രാഹിം ഹാജി മാനേജർമാർ ആയിരുന്നിട്ടുണ്ട്. 1980 ൽ വില്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി തൻവീറുൽ ഇസ്ലാം യത്തീംഖാനക്ക് വേണ്ടി സ്കൂൾ ഏറ്റെടുത്തു. യത്തീംഖാനയുടെ പ്രതിനിധികളായി പറമ്പത്ത് ഇബ്രാഹിം ഹാജി പുതിയേടത്ത് മുഹമ്മദ് ഇബ്രാഹിം ഹാജി ഇ തറുവായി ഹാജി എന്നിവരും മാനേജർമാർ ആയിരുന്നിട്ടുണ്ട്. 1996 മുതൽ വരയാലിൽ മൊയ്തു ഹാജി, കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ, എന്നിവരും സ്കൂളിന്റെ മാനേജർ ആയിട്ടുണ്ട്. 2018 മുതൽ അബ്ദുൽ അസീസ് കപ്പിന്റെ വിട  മാനേജരായി പ്രവർത്തിച്ചു വരുന്നു. കേളോത്ത് കുഞ്ഞബ്ദുള്ള മാനേജർ ആയിരുന്ന കാലത്താണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. അന്ന് ഈ സ്കൂളിന് മൺകട്ട കൊണ്ടുള്ള ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ആയിരുന്നു. കമ്മിറ്റി ഏറ്റെടുത്ത ശേഷം സ്കൂൾ കോൺക്രീറ്റ് ഇരുനില കെട്ടിടവും മറ്റ് ഭൗതിക സൗകര്യങ്ങളും (വാട്ടർ സപ്ലൈ,  ഇലക്ട്രിസിറ്റി, യൂറിനൽ സൗകര്യം, പ്ലേ ഗ്രൗണ്ട് ,ഫർണിച്ചർ) മെച്ചപ്പെട്ട രീതിയിൽ നൽകി.  ഇന്നത്തെ മേനേജരും   നിർലോഭമായ സേവനമാണ് ചെയ്തു വരുന്നത്. 1920-കളിൽ പ്രഗൽഭനായ പി അപ്പു മാസ്റ്ററായിരുന്നു പ്രധാനധ്യാപകൻ.

ഇദ്ദേഹം പട്ടികജാതി വിഭാഗക്കാരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.  പി ഗോവിന്ദൻ നമ്പ്യാർ, പി   അബ്ദുറഹ്മാൻ,  ടി കുഞ്ഞമ്മദ് മുസ്‌ലിയാർ എന്നിവർ സഹ അധ്യാപകരായിരുന്നു. പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷിയും ആയ കെ എം കോമപ്പ പണിക്കർ 1935 ഇവിടെ പ്രധാന അധ്യാപകൻ ആയിരുന്നു.  കെ എം നാരായണക്കുറുപ്പ്(മണ്ണന്തല),  കെ കേളപ്പൻ, പി കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, എം വി  അബ്ദുല്ല, എം വി  പോക്കർ,  ടി കുമാരൻ,  ടി  എച്ച് നാരായണക്കുറുപ്പ് , കെ ഗോപാലൻ നായർ, പി പി കുഞ്ഞികൃഷ്ണ കുറുപ്പ്, കെ എം  മൊയ്തീൻകുട്ടി, എം  നാരായണൻ നായർ എന്നിവർ സഹ  അധ്യാപകരും മനക്കൽ  മൂസ മുസ്ലിയാർ,  എം കെ കുഞ്ഞബ്ദുല്ല എന്നിവർ അറബി അധ്യാപകരും ആയിരുന്നു.  ഇപ്പോൾ എം ജെ വി എച്ച് എസിൽ  ശാസ്ത്ര അധ്യാപകനായ പി പി കുഞ്ഞബ്ദുള്ള 1972 മുതൽ 10 കൊല്ലത്തോളം ഇവിടെ അധ്യാപകൻ ആയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ ആദ്യ വനിതാ അധ്യാപിക പി ജമീലയായിരുന്നു.  വില്യാപ്പള്ളി തിരുമന പ്രദേശങ്ങളിലെ ഭൂരിഭാഗം മുസ്ലിം വിദ്യാർത്ഥികളും ഈ സ്കൂളിലാണ് വിദ്യ അഭ്യസിക്കുന്നത്.  1913ൽ  മുന്നൂറിൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചതായി രേഖയുണ്ട് മാപ്പിള റേഞ്ചിൽ പെടുത്തിയാണ് സ്കൂൾ അംഗീകരിക്കപ്പെട്ടത് എങ്കിലും പിൽക്കാലത്ത് ജാതി പരിഗണന ഇല്ലാതെ കുട്ടികളെ ചേർത്തിരുന്നു ചാലയിൽ ജാനു എന്ന കുട്ടിയാണ് അമുസ്‌ലിം വിഭാഗത്തിൽ ആദ്യമായി 1950 ൽ സ്കൂളിൽ ചേർന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം മുസ്ലിം കുട്ടികൾ മാത്രമായി തീർന്നെങ്കിലും ഇപ്പോൾ ജാതിമത പരിഗണനയില്ലാതെ കുട്ടികൾ ചേരുകയും പഠിക്കുകയും ചെയ്യുന്നു.  

കേരളത്തിലെ വിവിധ ദിക്കുകളിൽ നിന്നായി വരുന്ന അനാഥ ബാലന്മാരെ സംരക്ഷിക്കുന്ന വില്യാപ്പള്ളി തൻവീറുൽ ഇസ്ലാം യത്തീംഖാനയിലെ അന്തേവാസികളാണ് വിദ്യാലയത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും.  1903 ൽ ചാത്തോത്ത് മാപ്പിള ലോവർ പ്രൈമറി സ്കൂളായി അംഗീകാരം നേടുമ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1938 ൽ അഞ്ചാം ക്ലാസിലെ കൂടി അനുമതി ലഭിച്ചു. 1961 വരെ അഞ്ചാംക്ലാസ് നിലവിലുണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. ഉപ്പി സാഹിബ് പലകയിൽ മണൽ ഉപയോഗിച്ച് വിദ്യ അഭ്യസിച്ചിരുന്ന കാലത്ത് അല്പം ഭാഷയും മനക്കണക്കും മാത്രമാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ശ്ലോകത്തിന് സാരം പറയൽ,  പ്രകൃതിശാസ്ത്രം,  തുന്നൽ കൈവേല എന്നിവയും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുന്ന പാഠ്യ വിഷയങ്ങളും പഠിപ്പിച്ചു പോന്നിരുന്നു.  

ഇടക്കാലത്ത് യത്തീം ഖാനയിലെ അന്ധേവാസികളിൽ ഉണ്ടായ കുറവ് സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തെ സാരമായി ബാധിച്ചിരുന്നു. എങ്കിലും 2019 ഓടെ UNECONOMIC ആയിരുന്ന സ്കൂൾ  മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും സ്ഥിരോത്സാഹത്തിന്റെയും ഊർജസ്വലവുമായ പ്രവർത്തനത്തിന്റെയും ഫലമായി ECONOMIC ആവുകയും ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികളും സ്മാർട് ക്ലാസ്സ്‌ ഉൾപ്പെടെ  നവീകരിച്ച ക്ലാസ്സ്‌ മുറികളും വേറിട്ട അക്കാദമിക പ്രവർത്തനങ്ങളുമായി ജില്ലയിൽ തന്നെ മികച്ച സ്കൂളായി ചാത്തോത്ത് എം എൽ പി സ്കൂൾ ഇന്ന് തലയുയർത്തി നിൽക്കുന്നു

ഇന്ന് ഈ സ്കൂളിന് വളരെ അടുത്തായി എം സി എം യു പി സ്കൂളും  എം ജെ വൊക്കേഷണൽ  ഹയർസെക്കൻഡറി സ്കൂളും  പ്രവർത്തിക്കുന്നുണ്ട്.

മുൻ മദിരാശി എം എൽ സി കേളോത്ത് മൊയ്തുഹാജി യത്തീംഖാന സ്ഥാപക നേതാവ് പറമ്പത്ത് കുഞ്ഞിമൂസഹാജി അധ്യാപകരായ എം വി കുഞ്ഞബ്ദുള്ള മാസ്റ്റർ,  എംവി പോക്കർ മാസ്റ്റർ, പി വി അന്ത്രു മാസ്റ്റർ പി വി  കുഞ്ഞബ്ദുള്ള മാസ്റ്റർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള ഹാജി മെമ്പർമാർ കെ സികുഞ്ഞബ്ദുള്ള ഹാജി കൈതയിൽ മമ്മുഹാജി മുസ്ലിം മത പണ്ഡിതന്മാരായ തത്തം കുനി അബ്ദുള്ള മുസ്ലിയാർ, പൂയംകുറ്റി  അബ്ദുറഹ്മാൻ മുസ്ലിയാർ ആദ്യകാല ചികിത്സകൻ മാരായ കാര്യാട്ട് അൻസാരി, കാര്യാട്ട്  കാസിം, ചാലിൽ കുഞ്ഞബ്ദുല്ല ഹാജി എൻജിനീയർമാരായ പറമ്പത്ത് കുഞ്ഞാപ്പുഹാജി, രാമത്ത് മമ്മു, രാഷ്ട്രീയ നേതാക്കന്മാരായ ആർ യൂസഫ്, adv വി കെ മൂസ്സ മാസ്റ്റർ, കോറോത്ത് ഹസീന ടീച്ചർ എന്നീ  വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആണ്. പോളിംഗ് ബൂത്ത്,  ഗ്രാമസഭ കേന്ദ്രങ്ങൾ,  വിവിധ രാഷ്ട്രീയ സംഘടനകളുടെ,  യോഗങ്ങൾ എന്നിവ ഇവിടെ വച്ച് നടത്താറുണ്ട്.

ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ച് ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടർ  ജുമൈലത്ത് വി പി എന്ന 93-94 വർഷത്തെ എൽഎസ്എസ് ജേതാവ് കൂടിയാണ്. 1991ലെ കലോത്സവത്തിലെ കലാപ്രതിഭ എ സി അഷ്‌റഫ്‌, 1994 റവന്യൂ ജില്ല ബാലകലോത്സവ കലാപ്രതിഭ അബ്ദുൽറഷീദ്, 2002 ലെ എൽഎസ്എസ് ജേതാവ് ശാക്കിർ കെ തുടങ്ങിയവരും ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.

ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്യാമിലി കെ എം, പിടിഎ പ്രസിഡണ്ട് സി കെ ഇബ്രാഹിം mPTA പ്രസിഡന്റ് ആയിഷ കെ അദ്ധ്യാപകരായ സൈനുദ്ധീൻ പി ടി കെ  (അറബിക് ), സി ടി സുമിന,  ടി സൈഫുദ്ധീൻ, നൗഫൽ എ ടി കെ  എന്നിവരും ഇവിടെ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ്‌ സ്മാർട്ട് ക്ലാസ്സ്‌ ആക്കി. AC, Digital TV, Sound system,  Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 150 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ്‌ മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട്‌ വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന  യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്.  കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു.  ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ  ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു .

സാരഥികൾ

സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • വടകരയിൽ നിന്ന് വൈക്കിലശ്ശേരി വഴി വില്യാപ്പള്ളിയിലേക്ക് വരുമ്പോൾ (6 KM)
  • വില്യാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് 100 മീറ്റർ
  • വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.



{{#multimaps: 11.622544, 75.624919 |zoom=18}}