ചാത്തോത്ത് എം. എൽ .പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാത്തോത്ത് എം. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
വില്യാപ്പള്ളി വില്യാപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1903 |
വിവരങ്ങൾ | |
ഫോൺ | 0496 2534966 |
ഇമെയിൽ | 16707.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16707 (സമേതം) |
യുഡൈസ് കോഡ് | 32041100315 |
വിക്കിഡാറ്റ | Q64550709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമിലി കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്. എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു. ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
- ഒന്നാം ക്ലാസ് ഒന്നാം തരം
- സ്മാർട്ട് ക്ലാസ് റൂം
- കൃത്യമായ വാഹനസൗകര്യം
- മികച്ച കെട്ടിടം
- കരാട്ടെ പരിശീലനം
അത്യാധുനിക രീതിയിൽ മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . ഒന്നാം ക്ലാസ്സ് ഒന്നാം തരം എന്ന പ്രമേയത്തിൽ ഒന്നാം ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് ആക്കി. AC, Digital TV, Sound system, Cooler തുടങ്ങി നിരവധി സൗകര്യങ്ങളോടു കൂടി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത് . നിലവിൽ പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു . 2 നിലകളിയായി 6 ക്ലാസ്സ് മുറികളും 6 ടീച്ചേഴ്സും ഇവിടെ ഉണ്ട് . MLA ഫണ്ട് വഴിയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും സ്കൂളിൽ 3 ലാപ്ടോപ്പ് ലഭിച്ചിട്ടുണ്ട്. ഇത് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു . വിദ്യാർത്ഥികളുടെ വർധിച്ചു വരുന്ന യാത്രക്ലേശം പരിഹരിക്കാനായി സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ഏർപ്പെടുത്തി തന്നിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു . കായിക പഠനത്തിന്റെ ഭാഗമായി കരാട്ടെ പരിശീലനം 1 മുതൽ 4 വരെ ഉള്ള കുട്ടികൾക്ക് നൽകി വരുന്നു. ഇതിലൂടെ കുട്ടികൾക്ക് നല്ല ആരോഗ്യത്തോടൊപ്പം കുട്ടികളിലെ ശ്രദ്ധ, പക്വത, സ്വഭാവ ഗുണങ്ങൾ പോലെയുള്ളവയിൽ നല്ല മാറ്റം വരുന്നത് കാണുന്നു
സ്കൂളിലെ പൂർവ്വ അദ്ധ്യാപകർ
പേര് |
---|
പി അപ്പുമാസ്റ്റർ (HM) 1920 |
പി പി ഗോവിന്ദൻ നമ്പ്യാർ |
പി അബ്ദുറഹിമാൻ |
T കുഞ്ഞബ്ദുള്ള മുസലിയാർ |
കെ എം കോമപ്പ പണിക്കർ (HM) 1935 |
കെ എം നാരായണക്കുറുപ്പ് |
കെ കേളപ്പൻ |
എം വി അബ്ദുള്ള |
പി കുഞ്ഞബ്ദുള്ള മുസലിയാർ |
ടി കുമാരൻ |
എം വി പോക്കർ |
T H നാരായണ കുറുപ്പ് |
കെ ഗോപാലൻ നായർ |
പി പി കുഞ്ഞി കൃഷ്ണ കുറുപ്പ് |
കെ എം മൊയ്‌ദീൻ കുട്ടി |
എം നാരായണൻ നായർ |
മനക്കൽ മൂസ്സ മുസലിയാർ |
എം കെ കുഞ്ഞബ്ദുള്ള |
പി പി കുഞ്ഞബ്ദുള്ള (1972) |
പി ജമീല (ആദ്യ വനിത ) |
നാരായണൻ മാസ്റ്റർ (1983) |
ലക്ഷ്മി ദേവി |
കുഞ്ഞബ്ദുള്ള മാസ്റ്റർ |
കെ കുഞ്ഞമ്മദ് HM |
ആർ ടി കുഞ്ഞമ്മദ് HM 2018 |
സുബൈദ ടീച്ചർ |
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പഠന യാത്രകൾ
- തിരികെ വിദ്യാലയത്തിലേക്ക്
- സ്കൂൾ കലോത്സവം
സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr ജുമൈലത്ത് (പരിയാരം മെഡിക്കൽ കോളേജ് )
- ആബിദ് ഹുദവി തച്ചണ്ണ (പ്രാസംഗികൻ)
- ജുനൈസ് ബാബു ( സിവിൽ പോലീസ് ഓഫീസർ)
- കെ കെ അബ്ദുള്ള ഹാജി ( മുൻ വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
- അബ്ദുൽ റഫീഖ് ( ഗായകൻ)
- ബെന്ന ഫാത്തിമ ( പൊതു പ്രവർത്തക)
- Dr ഷാക്കിർ കണ്ണോത്ത്
- Dr ഷഫീഖ് കണ്ണോത്ത്
- Dr മുസ്തഫ
വഴികാട്ടി
- വടകരയിൽ നിന്ന് വൈക്കിലശ്ശേരി വഴി വില്യാപ്പള്ളിയിലേക്ക് വരുമ്പോൾ (6 KM)
- വില്യാപ്പള്ളി പെട്രോൾ പമ്പിൽ നിന്ന് 100 മീറ്റർ
- വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16707
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ