സി. എം. എസ്. എൽ. പി. എസ്. റാന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. എൽ. പി. എസ്. റാന്നി | |
---|---|
വിലാസം | |
റാന്നി പഴവങ്ങാടി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 04735 221897 |
ഇമെയിൽ | cmslpschoolranni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38529 (സമേതം) |
യുഡൈസ് കോഡ് | 32120800504 |
വിക്കിഡാറ്റ | Q87598859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയി ജോർജ് വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് ദേവസ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമോൾ |
അവസാനം തിരുത്തിയത് | |
18-03-2024 | 38529rn |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്. റാന്നി
ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിലയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുകയും പിന്നീട് റാന്നിയിൽ കേന്ദ്രീകരിക്കുകയും ചെയ്ത വർണവെറി മിഷണറിമാർ ഈ പ്രദേശത്തെ ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശാൻ പള്ളിക്കൂടം പിന്നീട് ചർച്ച് മിഷനറി സമൂഹം (CMS) ഏറ്റെടുക്കുകയും 1913 ൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു
ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിക്കും ഈ സ്ഥാപനം പകർന്നുനൽകിയ അറിവിന്റെ വെളിച്ചം അനിർവചനീയമാണ് ഇന്നും ഈ പ്രദേശത്ത് നൂറുകണക്കിന് പിഞ്ചു കുരുന്നുകൾക്ക് വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നു. പുണ്യ നദിയായ പമ്പയാർന്റെ വടക്കുഭാഗത്തുള്ള കുന്നിൻ പ്രദേശത്ത് കരം ഒഴിവാക്കി കിട്ടിയ സ്ഥലത്ത് നിർമ്മിച്ച ഓല മേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ആരംഭത്തിൽ 84 കുട്ടികളാണ് ഉണ്ടായിരുന്നത് സ്ഥലത്തിന്റെ അപര്യാപ്തതമൂലം കുട്ടികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്.
1924 ഒരു പുതിയ കെട്ടിടം പണിയുകയും സ്കൂളിന്റെ പ്രവർത്തനം അവിടെ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഏകദേശം നാനൂറോളം കുട്ടികൾ ഷിഫ്റ്റ് സമ്പ്രദായപ്രകാരം വിവിധ ക്ലാസുകളിലായി സ്കൂളിൽ ചേർന്ന് പഠിച്ചിരുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചുവളർന്ന പലരും പിൽക്കാലത്ത് സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉന്നതന്മാരായി തീർന്നിട്ടുണ്ട്. റാന്നിയുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ രാജു എബ്രഹാം ഉൾപ്പെടെയുള്ള നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ച വളർന്നവരാണ്
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1958ൽ ഒരു സർക്കാർ അംഗീകൃത ഗ്രാൻഡ് സ്ഥാപനമായി ഇത് ഉയർത്തപ്പെട്ടു. 1964 ഇൽ ഈ സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്ന അതിലുമധികം കുട്ടികൾ ഇവിടെ പ്രവേശനം തേടിയെത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
75സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 9 ക്ലാസ്മുറികളോട് കൂടിയ രണ്ടു കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്.
വൈദ്യു സെതീകരിച്ച ക്ലാസ് മുറിയും ടോയ്‌ലറ്റും കുട്ടികൾക്കായി സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
കുട്ടികൾക്ക് വരുന്നതിനുള്ള സൗകര്യത്തിനായി സ്കൂൾ ബസ് ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യത്തിനുള്ള കളിസ്ഥലം ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക വിദ്യാഭ്യാസം നൃത്ത പരിശീലനം വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിനോദയാത്ര എന്നിവ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ നടത്തുന്നു.
മികവുകൾ
സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം. നവോദയ പരിശീലനം എല്ലാ ആഴ്ചയിലും നടത്തുന്നു. എൽഎസ്എസ് പരീക്ഷയിൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1.റാന്നിയിലെ മുൻ എംഎൽഎയായ ശ്രീ രാജു എബ്രഹാം
ദിനാചരണങ്ങൾ
അധ്യാപകർ
ഹെഡ്മാസ്റ്റർ ശ്രീ റോയി ജോർജ് വർഗീസ്
ബിന്ദു ജെയിംസ് (സീനിയർ അസിസ്റ്റന്റ്)
നിഷ ജോൺ LPST
ഷീബ ജോസഫ് LPST
സൂസമ്മ ജോസഫ് LPST
സിനു സൂസൻ ജേക്കബ് LPST
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.380251, 76.747797| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38529
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ