സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. വരവൂർ
വിലാസം
വരവൂർ, റാന്നി

വരവൂർ സ്കൂൾ
,
പുല്ലൂപ്രം പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ04735 224567
ഇമെയിൽgupsvaravoor3@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38550 (സമേതം)
യുഡൈസ് കോഡ്32120801204
വിക്കിഡാറ്റQ87598936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ22
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീദേവി ജി
പി.ടി.എ. പ്രസിഡണ്ട്മിനി ജിഗീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സതീഷ്
അവസാനം തിരുത്തിയത്
03-02-202238550


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

വി. പി. സ്കൂൾ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂൾ ആയി.

ചരിത്രം

1925ൽ ആണ് വരവൂർ ഗവ. യു. പി. സ്കൂൾ തുടങ്ങിയത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൽപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂൾ എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി മാറി. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.കൂടുതൽ വായിക്കുക

സ്ഥാനം

പത്തനംതിട്ടയിലെ മലയോരപ്രദേശമായ റാന്നിയിലെ അങ്ങാടി പഞ്ചായത്തിലെ വരവൂർ വാർഡിലാണ്‌ ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്‌. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും കോഴഞ്ചേരിയിലേയ്ക്ക് 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം റാന്നി - ചെറുകോൽപ്പുഴ - കോഴഞ്ചേരി റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി പമ്പാനദി ഒഴുകുന്നു.

പ്രധാന സ്ഥലങ്ങളിൽ നിന്നും ഈ സ്കൂളിലേയ്ക്കുള്ള ദൂരം:

  • വരവൂർ - 0 കി. മീ.
  • അങ്ങാടി പഞ്ചായത്ത് ആസ്ഥാനം - 4.9 കി. മീ.
  • റാന്നി താലൂക്ക് ആസ്ഥാനം - 3.5 കി. മീ.
  • റാന്നി എ ഇ ഒ ഓഫീസ്: 4 കി. മീ.
  • റാന്നി ബി. ആർ. സി - 3.0 കി. മീ.
  • കോഴഞ്ചേരി - 11 കി. മീ.
  • പത്തനംതിട്ട - 25 കി. മീ.
  • തിരുവല്ല - 28.6 കി. മീ.
  • തിരുവല്ല DIET - 30 കി. മീ.
  • തിരുവനന്തപുരം - 117.6 കി. മീ.
  • കാസറഗോഡ് - 463.4 കി. മീ.
  • ന്യൂഡെൽഹി - 2738.2 കി. മീ.

ജൈവപാർക്ക്

 

ഭൗതികസൗകര്യങ്ങൾ

ഏകദേശം 80 സെന്റ് സ്ഥലമുണ്ട്. ഒരു ടിൻ ഷീറ്റു കെട്ടിടത്തിലാണ് പ്രധാനമായി ക്ലാസുകൾ നടക്കുന്നത്. ഇതുകൂടാതെ, ഒറ്റ മുറിയുള്ള ഒരു കോൺക്രീറ്റ് കെട്ടിടവുമുണ്ട്. സ്കൂൾ കോംപൗണ്ടിൽ സ്ഥിതിചെയ്യുന്ന സി ആർ സി കെട്ടിടത്തിലാണ് രണ്ടു ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മുമ്പ് 5 ക്ലാസുമുറികളും ഓഫീസ് മുറിയുമുണ്ടായിരുന്ന പ്രധാന കെട്ടിടം ഇന്ന് അപകടാവസ്ഥയിലാണ്. ആഹാരം പാകം ചെയ്യാൻ സ്കൂളിനോട് ചേർന്ന് പാചകപ്പുരയുണ്ട്. ഡൈനിംങ് ഹാൾ ഇല്ല. കിണർ, കുടിവെള്ളം എന്നിവയുണ്ട്. സ്കൂളിൽ 700നടുത്തു പുസ്തകങ്ങൾ ഉള്ള ലൈബ്രറിയുണ്ട്. കുട്ടികൾ വായിക്കാൻ തത്പരരാണ്. പക്ഷെ ലൈബ്രറിക്ക് പ്രത്യേക മുറിയില്ല. ശാസ്ത്രമുറി പ്രത്യേകമില്ല. എങ്കിലും മിക്ക ശാസ്ത്ര ഉപകരണങ്ങളും ഇവിടെയുണ്ട്. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. ഗണിതശാസ്ത്രമുറി, സാമൂഹ്യശാസ്ത്രമുറി എന്നിവയും ക്ലാസ്സുമുറിതന്നെയാണ്‌.

ഉച്ചഭക്ഷണം

രുചികരവും പോഷകഗുണമുള്ളതുമായ ഉച്ചഭക്ഷണമാണു കുട്ടികൾക്കു നൽകുന്നത്. ആഴ്ചയിൽ മുട്ട, പാൽ എന്നിവയും നൽകിവരുന്നു.

സ്കൂൾ പരിസരം

മാവും പ്ലാവും പുളിയും തെങ്ങും വാഴയും ഈട്ടിയും അനേകം മറ്റു സസ്യങ്ങളും ഇവിടെയുണ്ട്.

സ്കൾ പരിസരത്ത് കാണപ്പെടുന്ന സസ്യങ്ങൾ

സ്കൂൾ പരിസരത്ത് അനേകം സസ്യങ്ങൾ കാണപ്പെടുന്നു.

കൂടുതൽ വായിക്കുക

കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൃഷിനടക്കാറുണ്ട്.

ഐ. ടി സൗകര്യം

ലാപ്ടോപ്പ്കൾ, ഡസ്ക്കുടോപ്പ് കമ്പ്യൂട്ടർ, പ്രിന്ററുകൾ, എൽ സി ഡി പ്രൊജക്ടർ തുടങ്ങിയവ ഉണ്ടെങ്കിലും പഴക്കം കാരണം പലതും പ്രവർത്തനക്ഷമമല്ല. ഈ സ്കൂളിലെ കുട്ടികൾ ഐ ടി ക്വിസ്, മലയാളം ടൈപ്പിങ്ങ് എന്നിവയിൽ പങ്കെടുത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിൽ പഠിച്ച കുട്ടിയാണ് പിന്നീട് മറ്റൊരു സ്കൂളിൽ ഹൈസ്കൂളിൽ സംസ്ഥാനത്ത് ഒന്നാമതായത്. സ്കൂളിൽ ബ്രോഡ് ബാന്റ് സൗകര്യം ലഭ്യമാണേങ്കിലും ഐ ടി ഉപകരണങ്ങളുടെ അപര്യാപ്തത അവ കുട്ടികൾക്കു ഉപയുക്തമാക്കാൻ പര്യാപ്തമല്ലാതായിരിക്കുന്നു.

ഇംഗ്ലിഷ് പഠനം

കഴിഞ്ഞവർഷം ഇംഗ്ലിഷ് പഠനത്തിനായി പ്രത്യേക വർക്കുബുക്ക് നിർമ്മിച്ചു കുട്ടികൾക്കെല്ലാവർക്കും നൽകുകയുണ്ടായി. ഈ സ്കൂളിലെ എൽ പി, യു പി വിഭാഗത്തിലെ ഓരോ അദ്ധ്യാപകർ ബാംഗളൂരിലെ റീജ്യണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലിഷ്, സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ അദ്ധ്യാപക പരിശീലനപരിപാടികളില്ലും ഈ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുത്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

  • ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. (അഭിജിത്ത്. ജെ, അഭിജിത്ത്. എ. പി- രണ്ടുപേരും ഏഴാം ക്ലാസ്സ്) തുടർന്ന് ജില്ലാ മത്സരത്തിൽ പങ്കെടുത്ത് സി ഗ്രേഡ് നേടി.
  • ഐ ടി ക്വിസ് യു പി മത്സരത്തിൽ ഈ സ്കൂളിലെ കുട്ടി (നിഹാരിക. ജെ) പങ്കെടുത്ത് ജില്ലയിൽ രണ്ടാം സ്ഥാനം നേടി.
  • കലോത്സവത്തിൽ 4 ഇനങ്ങൾക്ക് ഈ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അർഹത നേടി. (നിഹാരിക. ജെ- മലയാള പദ്യപാരായണം, ചിത്രരചന-പെൻസിൽ ഡ്രോയിങ്ങ്, അഭിജിത്ത് ജെ,- കവിതാരചന, കണ്ണൻ. എം. എസ് - ചിത്രരചന-പെൻസിൽ ഡ്രോയിംഗ്) തുടർന്ന് ജില്ലാ മത്സരത്തിൽ ഇവർ പങ്കെടുത്ത് രണ്ടു ഇനങ്ങളിൽ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളിൽ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണൻ. എം. എസ് - ചിത്രരചന-പെൻസിൽ ഡ്രോയിംഗ്)കരസ്ഥമാക്കി.
  • വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ പങ്കെടുത്ത് രണ്ടു കുട്ടികൾക്ക് ഈ വർഷം സമ്മാനം ലഭിച്ചു. (ലിന്റമോൾ പി ജോയ്, ആൻ മേരി)
  • മാത്സ് ഫെസ്റ്റിൽ പങ്കെടുത്ത് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് ലഭിച്ചു.
  • കുട്ടികൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വർഷത്തിൽ എത്തിയിട്ടുണ്ട്.
  • എല്ലാ വർഷവും പഠനയാത്രകൾ നടത്താറുണ്ട്.
  • ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ ആഘോഷിച്ചുവരുന്നു.

2017-18 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

2018-19 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ

2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ


മാനേജുമെന്റ്

ഇത് സർക്കാർ സ്കൂളാണ്.

പി.ടി. എ

സ്കൂളിൽ പി. ടി. എ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി മിനി ജിഗീഷ് ആണ്‌ വിലെ പി. ടി. എ പ്രസിഡന്റ്(2021-22).

  • മദർ പി. ടി. എ പ്രസിഡന്റ്: സിന്ധു സതീഷ്
  • ക്ലാസ്സ് പി. ടി. എ പ്രസിഡന്റ്: ശ്രീമതി മിനി ജിഗീഷ്
  • എസ്. എം. സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) പ്രവർത്തിക്കുന്നു. ചെയർപെർസൺ: സി. ജെ. മാത്തുക്കുട്ടി

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്

ചുമതലയുള്ള അദ്ധ്യാപകൻ: ശ്രീ ആർ. ജയചന്ദ്രൻ

എല്ലാ ചൊവ്വാഴ്ച്ചയും ചേരുന്നു. സ്കൂളിലെ ഹാളിലോ യു പി ക്ലാസുകളിലോ മുൻകൂട്ടി അറിയിപ്പ് നൽകിയാണ്‌ സമ്മേളനം നടത്തുന്നത്. ശാസ്ത്രക്വിസ്, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രനിർമ്മാണം, പ്രൊജക്ട് ആലോചനായോഗം, അന്വേഷണ പ്രൊജക്ട് നടപ്പിലാക്കൽ, പോസ്റ്റർ നിർമ്മാണം, ശാസ്ത്രപതിപ്പു തയ്യാറാക്കൽ. ശാസ്ത്രപതിപ്പുകൾ പാഠ്യവിഷയവുമായി ബന്ധപ്പെട്ടവ തയ്യാറാക്കുന്നതിനു തുടക്കമിടുന്നു. കാർഷികപ്പതിപ്പ്, ചാന്ദ്രദിനപ്പതിപ്പ് തുടങ്ങിയവ. ശാസ്ത്രക്വിസ് നടത്തിവരുന്നു. കുട്ടികൾതന്നെ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കുട്ടികളെ യുറീക്ക വിജ്ഞാനോത്സത്തിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഐ ടി ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിഹാരിക. ജെ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ വായിക്കുക

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

നിലവിലെ അദ്ധ്യാപകർ

പേര് സ്ഥാനം
ജയശ്രീദേവി. ജി (എച്ച് എം)
ജിജി തോമസ് സി. (സീനിയർ അസിസ്റ്റന്റ്)
ജയചന്ദ്രൻ .ആർ പി ഡി ടീച്ചർ
പ്രഭ. എം. കെ. പി ഡി ടീച്ചർ
ജോബി ജോസഫ് പി ഡി ടീച്ചർ
ലേഖ ജി നായർ യു പി എസ് എ

മുൻകാല അദ്ധ്യാപകർ

  • എൻ രാധമ്മ 03.07.1991 -
  • എൻ കെ ദേവകി അന്തർജ്ജനം (ജൂനിയർ ഹിന്ദി ടീച്ചർ)
  • സുജാമോൾ തോമസ് (തയ്യൽ)

മുൻകാല പ്രഥമാദ്ധ്യാപകർ

പേര് വർഷം
1 ആലീസ് ഫിലിപ്പ്
2 കെ. എൻ ഗോപാലകൃഷ്ണൻ നായർ
3 കെ. ബി. വസുന്ധരാമ്മ 10.06.2004
4 ഒ. കെ. അഹമ്മദ്
5 സി ആർ പ്രസീതാകുമാരി
6 അജിതകുമാരി വി
7 അമ്മിണി ടി
8 വി ജി സരസ്വതി അമ്മ 28.11.2009
9 ജോളിമോൾ ജോർജ്ജ് 08.06.2015
10 രഘുനാഥ പിള്ള പി
11 കെ ടി രേണുക
12 സുജാകുമാരി
13 ജി. ജയശ്രീദേവി 27.10.2021

ദിനാചരണങ്ങൾ

പ്രവേശനോൽസവം

സ്വാതന്ത്ര്യദിനം ആഗസ്ത് 15

പതാകയുയർത്തൽ

റിപ്പബ്ലിക് ദിനം ജനുവരി 26

ഗാന്ധിജയന്തി ഒക്ടോബർ 30

ഓണം

ക്രിസ്തുമസ്

ശിശുദിനം നവംബർ 14

കർഷകദിനം ചിങ്ങം 1

അദ്ധ്യാപകദിനം സെപ്റ്റംബർ 5

പരിസ്ഥിതിദിനം ജൂൺ 5

ചാന്ദ്രദിനം ജൂലൈ 21

വായനാദിനം ജൂൺ 19

ഹിരോഷിമ ദിനം ആഗസ്ത് 6

നാഗസാക്കിദിനം ആഗസ്ത് 9

വഴികാട്ടി

{{#multimaps:9.367637665469248, 76.77040097013925| zoom=12}}

  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴഞ്ചേരി - ചെറുകോൽപുഴ വഴി ബസ്സ് മാർഗ്ഗം എത്താം. (30 കിലോമീറ്റർ)
  • റാന്നി ബസ് സ്റ്റാന്റിൽ നിന്നും 3.5 കിലോമീറ്റർ ബസ്സിൽ സഞ്ചരിച്ചാൽ വരവൂർ സ്കൂളിനടുത്ത് ഇറങ്ങാം.

ചിത്രശാല

 
റാന്നി വരവൂർ സ്കൂളിന്റെ മറ്റൊരു ചിത്രം
 
റാന്നി അങ്ങാടി സി ആർ സി
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വരവൂർ&oldid=1578452" എന്ന താളിൽനിന്ന് ശേഖരിച്ചത്