ഗവ. യു. പി. എസ്. വരവൂർ/ചരിത്രം
ഈ പ്രദേശത്തെ അന്നത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനായി ആരംഭിച്ച ഈ സ്കൂളിനു നേതൃത്വം നൽകിയത് മണ്ണേത്ത് കുഞ്ഞുകുഞ്ഞു പണിക്കരാണ്. കിണറ്റുങ്കൽ കുഞ്ഞുകുഞ്ഞുനായർ, മുണ്ടക്കാട്ടു കിഴക്കേതിൽ ഗോപാലനാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ കൊച്ചുകുഞ്ഞാചാരി, മുണ്ടക്കാട്ടു കിഴക്കേതിൽ പടിഞ്ഞാറേതിൽ കൊച്ചുകുഞ്ഞാചാരി, മണ്ണേത്തു കുഞ്ഞുകുഞ്ഞുപണിക്കർ എന്നിവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.
ആദ്യത്തെ വിദ്യാർഥി: പി ആർ കൃഷ്ണൻ നായർ പതാലിൽ വീടു് വരവൂർ 1920 ൽ ജനിച്ചു.