എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഐ. ഹയർ സെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പൊന്നാനി മഊനത്തുൽ ഇസ്ലാം അസോസിയേഷൻ 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി | |
|---|---|
| വിലാസം | |
PONNANI PONNANI SOUTH,PONNANI പി.ഒ. , 679586 , MALAPPURAM ജില്ല | |
| സ്ഥാപിതം | 01.06.1948 - JUNE - 1948 |
| വിവരങ്ങൾ | |
| ഫോൺ | 4942666264 |
| ഇമെയിൽ | mibhsponani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19048 (സമേതം) |
| യുഡൈസ് കോഡ് | 32050900514 |
| വിക്കിഡാറ്റ | Q64565765 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | PONNANI |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | PONNANI |
| നിയമസഭാമണ്ഡലം | PONNANI |
| താലൂക്ക് | PONNANI |
| തദ്ദേശസ്വയംഭരണസ്ഥാപനം | PONNANI MUNCIPALITY |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | AIDED MANAGEMENT |
| സ്കൂൾ വിഭാഗം | AIDED MANAGEMENT |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1359 |
| ആകെ വിദ്യാർത്ഥികൾ | 1359 |
| അദ്ധ്യാപകർ | 57 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | P P SHAMSU |
| പി.ടി.എ. പ്രസിഡണ്ട് | SAFARULLA |
| എം.പി.ടി.എ. പ്രസിഡണ്ട് | JAMEELA |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Parazak |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു.1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾവളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെസിഡൻഷ്യൽ ക്യാമ്പ്.
മാനേജ്മെന്റ്
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൽ ഖാദർ, സി. ഇബ്രാഹിം കുട്ടി, കെ.വി.അബ്ദുൽ ഖാദർ, പി. സൈദുട്ടി, കെ. ഹംസ, യു.എം. ഇബ്രാഹിം കുട്ടി, പി.വി. സുബൈദ. ടിഎം മുഹമ്മദ് സൈനുദ്ധീൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022
ഹെഡ്മാസ്റ്റർ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി
പ്രിൻസിപ്പൽ
എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. അതു കൂടാതെ സർക്കാർ പരിപാടികൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് സ്കൂളിലെ ഉരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന നബീൽ മാസ്റ്ററും ഹെഡ്മാസ്റ്ററായ ശംസു മാസ്റ്ററും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്. ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും കുട്ടികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തി-പരിചയ, സയൻസ്, ഗണിത മേളകളിൽ വാങ്ങിക്കുന്ന ഓരോ വിജയവും ഈ മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യവുമുണ്ട്. ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപികമാർ മറ്റ് അധ്യാപക,അധ്യാപികമാർ വരെ കുട്ടികളോടൊപ്പം ഒരു കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്. ഇതാണ് എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയുടെ വിജയവും.
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ)
- NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ
{{#multimaps:10.767421037392138, 75.92668870054676|zoom=8}}