സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ,

വിളക്കുമാടം,

കോട്ടയം ജില്ല
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജൂൺ - 1938
വിവരങ്ങൾ
ഫോൺ0482 225296
ഇമെയിൽstjvilakkumadom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31080 (സമേതം)
എച്ച് എസ് എസ് കോഡ്05138
യുഡൈസ് കോഡ്32101000410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ386
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ111
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ജോബി സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻശ്രീ. ഷാജിമോൻ എം റ്റി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോജി കുന്നത്തുപുരയിടം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ധന്യാമോൾ ജിമ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ, വിളക്കുമാടം എന്ന ചെറിയ ഗ്രാമത്തിൽ, പേര് അന്വർത്ഥമാക്കുന്നതുപോലെ, പ്രകാശഗോപുരമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് വിളക്കുമാടം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ.

ചരിത്രം

വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി. നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കും. വാട്ടർ ടാപ്പുകളമൂന്ന്

കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ അറിയാൻ...

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ് മാസ്റ്റർ MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് സേവന കാലം
1. Sri.CJ Varkey 1938-39
2. Sri.TM Chacko 1939-40
3. Sri.KV Varkey 1940-50
4. Fr.Abraham 1950-51
5. Fr.Zacharias 1953-55
6. Sri.NC Joseph 1955-61
7. Fr.CT kottaram 1961-62
8. Sri.KI Ittiyavara 1962-64
9. Sri.TP Joseph 1964-67
10. Sri.MS Gopanlannair 1967-70
11. Sri.PC John 1970-73
12. Sri.TO Mathew 1973-82
13. Sri.AS Antony 1982-86
14. Sri.KJ Mathai 1986-88
15. Sri.KS Scaria 1988-89
16. Sri.Joseph Philipose 1989-91
17. Sri.VA Joseph 1991-92
18. Sri.PT John 1992-98
19. Fr.K.K Vincent 1998-00
20. Sri.V.V Joseph 2000-01
21. Fr.P.T Jose 2001-03
22. Sri.NM Devasia 2003-04
23. Sri.TT Thomas 2004-06
24. Smt.Kusumam George 2006-07
25. Smt.Celine O.E 2007-09
26. Sri.A.Zacharias 2009-13
27. Sri. M V Georgekutty 2013-16
28. Sri. Tomy Xavier 2016-20
29. Sri. Shajimon M T 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം ജില്ലയിൽ പാലാ - പൊൻകുന്നം റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ച് പൈക എന്ന ചെറിയ ടൗണിൽ എത്താം. അവിടെനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പൈക - പിണ്ണാക്കനാട് റൂട്ടിൽ പ്രവേശിക്കുക. ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ട് പോകുമ്പോൾ വിളക്കുമാടം കവലയിൽ എത്തിച്ചേരും. അവിടെനിന്ന് വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞ്, ഭരണങ്ങാനം റൂട്ടിലേയ്ക്ക് പ്രവേശിച്ച് 100 മീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഇടതു വശത്തായി സ്‌കൂളിന്റെ ഗേറ്റ് കാണാം.

Map