സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23424 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്
വിലാസം
പനങ്ങാട്

സെന്റ്_ജോർജ്സ്_മിക്സെഡ്_എൽ_പി_എസ്_പനങ്ങാട്
,
പനങ്ങാട് പി.ഒ.
,
680665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9446240450
ഇമെയിൽstgeorgepanangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23424 (സമേതം)
യുഡൈസ് കോഡ്32071001502
വിക്കിഡാറ്റQ64090558
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ287
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിമി മേനോൻ ആർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ ശശികുമാർ
അവസാനം തിരുത്തിയത്
02-02-202223424


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീനാരായണപുരം പഞ്ചായത്തിൻെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മൂന്നാം വാർഡിൽ പോഴങ്കാവ് ദേശത്ത് സ്ഥിതി  ചെയ്യുന്ന സെന്റ്  ജോര്ജസ് മിക്സഡ്  എൽ പി  സ്കൂളിന്റെ  ചരിത്രം

1921ൽ പ്രവർത്തനം ആരംഭിച്ച കുടി പള്ളികൂടം 1925 ൽ ഒരുതാൽക്കാലിക ഷെഡിൽ  പ്രവർത്തനം ആരംഭിച്ചു .പിന്നീട്  ഈ വിദ്യാലയം പോഴങ്കാവ്  എൽ പി സ്കൂൾ ആയി മാറി .പ്രാരംഭ ഘട്ടത്തിൽ പെൺകുട്ടികൾക്ക് മാത്രമായാണ്  ഒന്ന് രണ്ട് ക്ലാസുകൾ തുടങ്ങിയത് . ചുമരുകൾ ഇല്ലാത്ത ഓലമേഞ്ഞകെട്ടിടത്തിൽ  91 കുട്ടികളും  നാല് ക്ലാസ്സുകളും അഞ്ച് അധ്യാപകരും ആണ് ഉണ്ടോയിരുന്നത്. പിന്നീട്കെട്ടിടം  ഭിത്തികളോട് കൂടിയതും ഓട്  മേഞ്ഞതും ആക്കി  ആ അവസരത്തിൽ 8 ഡിവിഷനുകളും 9 അധ്യാപകരും ഉണ്ടായിരുന്നു വർഷം  തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടേയിരുന്നു.ഇന്നിപ്പോൾ രണ്ടു നിലകളിലായി  8 ഡിവിഷനുകളോട് കൂടിയ സൗകര്യങ്ങളും അടച്ചുറപ്പുള്ളതുമായ ഭംഗിയുള്ള നല്ലൊരു കെട്ടിടവും വിദ്യാലയത്തിന് സ്വന്തമായുണ്ട് . 2020 -21  അധ്യയനവർഷത്തിൽ പ്രീപ്രൈമറി  മുതൽ നാലാംക്ലാസ് വരെ 405 കുട്ടികളും അധ്യാപക അനധ്യാപക ജീവനക്കാരായി 19 പേരുണ്ട് .പുതുക്കിപ്പണിത് ഭിത്തികൾ ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടത്തിൽ ആധുനിക സജ്ജീകരണങ്ങളോടു  കൂടിയ കമ്പ്യൂട്ടർ ലാബും വളരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നു .അധ്യാപകർ ഓഫീസ് മുറി പുതുക്കിപ്പണിതു .പൂർവ വിദ്യാർത്ഥികൾ നല്ലൊരു അടുക്കള നിർമ്മിച്ച്  ചെയ്തു .പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ലാ കലാകായിക പ്രവർത്തിപരിചയ മേളകളിലും എൽ എസ് എസ് വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമികമേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു

സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും താങ്ങും തണലുമായി നിൽക്കുന്ന മാനേജ്മെന്റും തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയപ്പോൾ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ചു തന്ന മുൻ പ്രധാന അധ്യാപികയായ ശ്രീമതി നീന ടീച്ചറേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടി വി സംഘടിപ്പിക്കാൻ കഴിഞ്ഞു  ഇന്നിപ്പോൾ ചുറ്റും മതിലുകളോട് കൂടിയ മനോഹരമായ ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ് ഈ സെന്റ് ജോർജസ് മിക്സഡ് എൽ പി സ്കൂൾ .സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നല്ലൊരു പി ടി എ എം  പി ടി എ യും ഉണ്ട് .ഈ വിദ്യാലയത്തിന്റെ ഏതൊരു പ്രവർത്തനം ആയാലും അതിനെ പോഴങ്കാവ് ദേശത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റുന്ന നമ്മുടെ രക്ഷിതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ തുടങ്ങിയവർ വിദ്യാലയത്തോടു ചേർന്ന് നിന്നുകൊണ്ട് തന്നെ പ്രവർത്തിച്ചു വരുന്നു .അങ്ങനെ എല്ലാവരുടെയും സഹായ സഹകരണത്തോടെ നമ്മുടെ വിദ്യാലയം വിജയത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .കൂടൂതൽ  വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാഗസീൻ

ലൈബ്രറി

ചിൽഡ്രൻസ് പാർക്

ബൾബുൾ

സ്റ്റെപ്‌സ്

മുൻ സാരഥികൾ

മാനേജർ
നമ്പർ പേര് വർഷം
1 കെ. ഒ വാറു മാസ്റ്റർ 1926-1955
2 പി. ഒ അന്നംകുട്ടി 1955-1979
3 കെ. വി ലൂയിസ് 1979-2009
4 സാജു ലൂയിസ് 2009-
പ്രധാന അധ്യാപകർ
നമ്പർ പേര്
1 കെ. ഒ വാറു മാസ്റ്റർ
2 പി. ഒ അന്നംകുട്ടി
3 കൊച്ചമ്മാളുഅമ്മ
4 പി.കെ രാഘവൻ മാസ്റ്റർ
5 ദിലീപൻ  മാസ്റ്റർ
6 മാലതി ടീച്ചർ
7 നീന ഇ  തോമസ്
8 നിമി മേനോൻ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.27259, 76.16223 |zoom=13}}