എം.എസ്.സി.എൽ.പി.എസ് നന്നുവക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.സി.എൽ.പി.എസ് നന്നുവക്കാട് | |
---|---|
വിലാസം | |
നന്നുവക്കാട് എം എസ് സി എൽ പി എസ് നന്നുവക്കാട് , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1897 |
വിവരങ്ങൾ | |
ഇമെയിൽ | mscnannuvakkadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38643 (സമേതം) |
യുഡൈസ് കോഡ് | 32120401913 |
വിക്കിഡാറ്റ | Q87599485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു പി എം |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു കുമാരി ബി |
അവസാനം തിരുത്തിയത് | |
06-02-2022 | Mathewmanu |
ചരിത്രം
1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ എം. എസ്. സി മാനേജ്മെന്റ് പത്തനംതിട്ട രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു. അനേകായിരം കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത് ഈ വിദ്യാലയം പത്തനംതിട്ടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു. ഇപ്പോൾ 200 ഓളം കുരുന്നുകളും 7 അധ്യാപകരുമായി ഈ വിദ്യാലയം ശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നമ്മുടെ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. അതിനോട് ചേർന്ന് ഓഫീസ് കെട്ടിടവും, കമ്പ്യൂട്ടർ ലാബും, റാമ്പും സ്ഥിതിചെയ്യുന്നു. സ്കൂളിനു സമീപത്ത് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഉണ്ട്. പാചകം ചെയ്യുന്നതിന് ഗ്യാസും (പാചകവാതകം ), പാത്രങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും, കുടിവെള്ള സൗകര്യമുള്ളതുമാണ്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ആവശ്യമായ ഡെസ്ക്കും, ബെഞ്ചും, I. C. T ഉപകാരണങ്ങളും, ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും, വാഹന സൗകര്യവും ഉണ്ട്. സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
♦️ സയൻസ് ക്ലബ് ♦️പരിസ്ഥിതി ക്ലബ്
♦️ വിദ്യാരംഗം കലാസാഹിത്യവേദി ♦️ ഗണിത ക്ലബ് ♦️ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ♦️ ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഥമ അധ്യാപകരാണ്
ഐസക് സാർ ,
തോമസ് സാർ,
C. T മേരിക്കുട്ടി (1991-96)
P. M ശോശാമ്മ (1996-97)
M. M ശോശാമ്മ (1997-98)
K. G ലിസി (1999-2010)
S. മാത്യു (2010-2017)
ജെസ്സി തോമസ് (2017-2020)
K. M ഗ്രേസ്സമ്മ (2020-2021)
P. M ബിജു (2021-.....)
മികവുകൾ
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
മലയാളത്തിളക്കം, Hello English, ശ്രദ്ധ, ഗണിതവിജയം, സഹിതം, പഠനോത്സവം, ( ജില്ലാതലം ) എന്നീ പ്രവർത്തനങ്ങളും നടത്തപ്പെടുന്നു. കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. L. S. S പരീക്ഷയ്ക്ക് 2018-19 ൽ ഫർസാന. H നും 2019-20 ൽ ദേവനന്ദ അജിത്തിനും L. S. S സ്കോളർഷിപ്പ് ലഭിച്ചു. ഈ സ്കൂളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ കളക്ടർ, പുരോഹിതർ, സന്യസ്തർ, അഭിഭാഷകർ, അധ്യാപകർ, പ്രൊഫസർമാർ, എൻജിനീയർ, ജനപ്രതിനിധികൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിൽ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി മത്സരാർത്ഥിയായിട്ടുണ്ട്.
അദ്ധ്യാപകർ
ബിജു പി.എം (H. M)
സൈമൺ ജോർജ് (L. P. S. T)
മേഴ്സി ടി.പി (L. P. S. T)
മറിയാമ്മ പി.എം (L. P. S. T)
അനുഷ അഗസ്റ്റിൻ (L. P. S. T)
നിഷാ മോൾ എൻ (Arabic)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.സക്കീർ ഹുസൈൻ ( നഗരസഭ ചെയർമാൻ പത്തനംതിട്ട)
പ്രൊഫ: ജോർജ് ജി കുളങ്ങര ( പ്രൊഫസർ മാർ ഈവാനിയോസ് കോളേജ്, തിരുവനന്തപുരം)
അജിത്ത് ( ഐഡിയ സ്റ്റാർ സിംഗർ സീസൺ 1 മത്സരാർത്ഥി )
പ്രൊഫ: എ.ജി തോമസ്, ആനക്കല്ലിൽ ( റിട്ട. കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട)
പ്രൊഫ : ജോർജ്ജ് വർഗ്ഗീസ്, പറങ്കിമാറിനിൽക്കുന്നതിൽ, ( റിട്ട: കാതോലിക്കേറ്റ് കോളേജ്,പത്തനംതിട്ട)
അഡ്വ:പി. കെ മാത്യു, മേലേക്കുറ്റ് (K. S. C മുൻ സംസ്ഥാന പ്രസിഡന്റ്, മുൻ പത്തനംതിട്ട മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ്, മുൻ പബ്ലിക് പ്രോസിക്യൂട്ടർ )
സി.സി തോമസ് ചരിവു പുരയിടത്തിൽ ( മുൻ സംസ്ഥാന എക്സൈസ് ജോയിന്റ് കമ്മീഷണർ)
ഡോക്ടർ: മാത്യു ചെറിയാൻ ആയിക്കുന്നത്ത് ( മുൻ പ്രിൻസിപ്പൽ മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം)
ഡോക്ടർ:ജോർജി. കെ. ഐ, കുളങ്ങര ( മുൻ പ്രിൻസിപ്പൽ മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം )
പി കെ ജേക്കബ് മേലക്കുറ്റ് ( രാഷ്ട്രീയം, കേര: കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, പത്തനംതിട്ട മുനിസിപ്പാലിറ്റി മുൻ വൈസ് പ്രസിഡന്റ്)
വെ. റവ. ഡോക്ടർ: തോമസ് കുളങ്കര ( തിരുവനന്തപുരം അതിരൂപത )
റവ. ഫാ : തോമസ് വട്ടപ്പറമ്പിൽ ( പാറശ്ശാല രൂപത )
റവ. ഫാ. ഡോക്ടർ : സി സി തോമസ് ചരിവു പുരയിടത്തിൽ ( റിട്ട. പ്രിൻസിപ്പൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾതിരുവനന്തപുരം,ദീപിക ദിനപത്രം ഡയറക്ടർ ബോർഡ് അംഗം, അവാർഡ് ജേതാവ്)
വന്ദ്യ: സാം ജോർജ് കോറെപ്പിസ്കോപ്പ, ( മൈലപ്ര ദയറാ ഓർത്തഡോക്സ്, സാംങ്കുർ )
റവ. ഫാ. സാം.പി ജോർജ്, പൊട്ടുവാഹനിൽക്കുന്നതിൽ ( വികാരി, ഓർത്തഡോക്സ് സഭ)
റവ. ഫാ. സ്ലീബാദാസ് ചരിവുപുരയിടത്തിൽ (വികാരി,കോന്നി മലങ്കര സഭ, പത്തനംതിട്ട രൂപത )
റവ. ഫാ. ജോർജ് വർഗീസ്, വട്ടപ്പറമ്പിൽ( വികാരി, ഓർത്തഡോക്സ് സഭ )
റവ. ഫാ. എബ്രഹാം ആനക്കല്ലിൽ ( വികാരി, ഓർത്തഡോക്സ് സഭ )
റവ.ഫാ. ജോൺ വട്ടപ്പറമ്പിൽ O. I. C ( മലങ്കര കത്തോലിക്കാ സഭ)
റവ. ഫാ. സജി വട്ടപ്പറമ്പിൽ ( മിഷൻ മേഖല ആന്ധ്ര പ്രദേശ്, മലങ്കര കത്തോലിക്കാ )
റവ.ഫാ. ബെന്നി നാരകത്തിനാൽ ( വികാരി, മലങ്കര കത്തോലിക്കാ സഭ, പത്തനംതിട്ട രൂപത )
ശ്രീ. പി. കെ. ജോസഫ് മേലേക്കുറ്റ് (റിട്ട.സപ്ലൈ ഓഫീസർ പത്തനംതിട്ട,M. C. A കാത്തലിക് ഫെഡറേഷൻ ഉൾപ്പെടെ പല ആത്മീയ സംഘടനകളുടെ സംസ്ഥാന നേതൃത്വം)
പ്രൊഫ : ജോളി മാത്യു കുന്നത്ത് ( റിട്ട : മാർ ഈവാനിയോസ് തിരുവനന്തപുരം )
റവ. സിസ്റ്റർ. ചെറുപുഷ്പ. S. I. C, ചരിവുപുരയിടത്തിൽ( അദ്ധ്യാപിക )
വഴികാട്ടി
1) A. E. O ഓഫീസിൽ നിന്ന് കോഴഞ്ചേരി ബസ്സിൽ കയറി സെന്റ്.പീറ്റേഴ്സ് ജംഗ്ഷനിൽ ഇറങ്ങി, ഫെഡറൽ ബാങ്കിന് ഇടതുവശത്തു കൂടിയുള്ള കോൺക്രീറ്റ് റോഡിൽ കൂടി മുന്നോട്ടുവന്നാൽ സ്കൂളിലെത്തും.
2) പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി ബസ്സിൽ കയറി സെന്റ്.പീറ്റേഴ്സ് ജംഗ്ഷനിൽ ഇറങ്ങി, ഫെഡറൽ ബാങ്കിന് ഇടതുവശത്തു കൂടിയുള്ള കോൺക്രീറ്റ് റോഡിൽ കൂടി മുന്നോട്ടുവന്നാൽ സ്കൂളിലെത്തും. {{#multimaps:9.2662886,76.7765027|zoom=10}} |} |}