ജി.എൽ.പി.എസ് കവളമുക്കട്ട

Schoolwiki സംരംഭത്തിൽ നിന്ന്

നമ്പർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് കവളമുക്കട്ട
വിലാസം
കവളമുക്കട്ട

ജി. എൽ.പി.എസ്. കവളമുക്കട്ട
,
കവളമുക്കട്ട പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04931 261070
ഇമെയിൽglpskavala@gmail.com
കോഡുകൾ
സ്കൂൾ കോഡ്48415 (സമേതം)
യുഡൈസ് കോഡ്32050400806
വിക്കിഡാറ്റQ64567410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ വി എസ്
പി.ടി.എ. പ്രസിഡണ്ട്ജലീൽ വി പി
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ കെ
അവസാനം തിരുത്തിയത്
05-12-2023Jafaralimanchery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ 6-ആം വാർഡിൽ കവള മുക്കട്ട എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് കവളമുക്കട്ട ജി എൽ പി സ്കൂൾ.1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.

ചരിത്രം

1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

                    വിദ്യാലയത്തിന് വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പഠനം നടത്തുന്നതിന് സ്മാർട്ട് ക്ലാസ് റൂമുകൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. കമ്പ്യൂട്ടർ ലാബ് കമ്പ്യൂട്ടർ പഠനം ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിന് സഹായിക്കുന്നു. മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ ഈ വിദ്യാലയത്തിനുണ്ട് സ്റ്റേജും അതിനോടനുബന്ധിച്ച് മീറ്റിംഗ് ഹാളും വിദ്യാലയത്തിൽ കാണാം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര യും വിദ്യാലയത്തിൽ ഉണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 താമിക്കുട്ടി 1964 1984
2 ശ്രീധരൻ 1986 1988
3 ഭാസ്കരൻ               1988 1990
4 അമ്മിണി    1990 1993
5 സരോജിനി      1993 1995
6 വൈലറ്റ്       1995 1996
7 രാജമ്മ 1996 2000
8 സബിയ 2000 2006
9 മറിയാമ്മ 2006 2007
10   ജഗദമ്മ     2007 2009
11   വേണു          2009 2009
12 വിജയചന്ദ്രൻ കുട്ടി 2009 2012
13 റസിയ 2012 2014
14 ശങ്കരൻ 2014 2016
15 മല്ലിക വി  ഡി 2016 2021
16 സതീശൻ വി എസ് 2021

ചിത്രശാല

അക്കാദമികം

ദിനാചരണങ്ങൾ

മികവുകൾ

പൂർവവിദ്യാർഥി സംഗമം

വിദ്യാലയത്തിൽ അൻപതാം വാർഷികത്തിൽ പൂർവവിദ്യാർഥി സംഗമം നടത്തിയത് അഭിമാനകരമാണ് .ആലങ്കോട് ലീലാകൃഷ്ണൻ ,മലപ്പുറം ജില്ലാ കളക്ടർ

മോഹൻ ദാസ് പൂർവവിദ്യാര്ത്ഥിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ ഈ സംഗമത്തിലെ വിശിഷ്ട സാന്നിധ്യമായിരുന്നു .പഴയ കാല അധ്യാപകരെ ഈ ചടങ്ങിൽ ആദരിച്ചു .

ഇവർ വിദ്യാലയത്തിന്റെ അഭിമാനം

പ്രൊഫസർ ഗോപിനാഥ് മുതുകാട്

പ്രൊഫ .ഗോപിനാഥ് മുതുകാട്

                   ലോകപ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ എലിമെന്ററി വിദ്യാഭ്യാസം ഈ വിദ്യാലയത്തിലായിരുന്നു.

ഷഹദ് നിലമ്പുർ

ഷഹദ് നിലമ്പുർ

       പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷഹദ് നിലമ്പുർ ഈ വിദ്യയാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു



പുലിക്കോട്ടിൽ ഹൈദരലി

         കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൊയ്തീൻകുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമി വൈസ്‌ചെയർമാൻ ആയി സേവനമനുഷ്ഠിക്കുന്ന പുലിക്കോട്ടിൽ ഹൈദരലി കവളമുക്കട്ടയിലെ പൂർവ വിദ്യാർത്ഥിയാണ്  .

പുലിക്കോട്ടിൽ ഹൈദരലി



വഴികാട്ടി

  • നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം ...........
  • നിലമ്പുർ ബസ്സ്സ്റ്റാൻഡിൽ  നിന്നും   പൂക്കോട്ടുംപാടം ചുള്ളിയോട് തേൾപാറ പാട്ടക്കരിമ്പ് വഴിയുള്ള ബസ്സിൽ കയറി 14 km സഞ്ചരിച്ചു  മെലിപ്പീടിക സലഫി മസ്ജിദ് സ്റ്റോപ്പിൽ ഇറങ്ങുക .വലതുവശത്തു കാണുന്ന റോഡിലൂടെ 300 M നടന്നാൽ വിദ്യാലയത്തിലെത്താം



{{#multimaps:11.261561,76.335926|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കവളമുക്കട്ട&oldid=2007854" എന്ന താളിൽനിന്ന് ശേഖരിച്ചത്