ജി.എൽ.പി.എസ് കവളമുക്കട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ആരംഭം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ 6-ആം വാർഡിൽ കവള മുക്കട്ട എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് കവളമുക്കട്ട ജി എൽ പി സ്കൂൾ.1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.

പി ടി എ യുടെയും രക്ഷിതാക്കളുടെയും സജീവമായ ഇടപെടൽ മൂലം സ്കൂളിനെ ഇന്ന് ഉയരങ്ങളിൽ എത്തിക്കാൻ സാധിച്ചു.വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതി കരിക്കുകയും യും ഫാൻ വെളിച്ചം എന്നിവ ലഭ്യമാക്കുകയും ചെയ്തു. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന്ആവശ്യമായ ടാപ്പുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.മികച്ച രീതിയിൽ ഉച്ചഭക്ഷണ സംവിധാനം നടന്നുവരുന്നു വർണാഭമായ ക്ലാസ്മുറികൾ, കഥ പറയുന്ന ചുവരുകൾ,മികച്ച ലൈബ്രറി സംവിധാനം,ഗ്രൗണ്ട്, ചുറ്റുമതിൽ എന്നിങ്ങനെ ഭൗതികസൗകര്യങ്ങൾ ഈ ശിശു സൗഹൃദ വിദ്യാലയത്തെ മികച്ചതാക്കുന്നു 1993ൽ പിടിഎയുടെ യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറി എഴുപത് കുട്ടികളുമായി ആയി 2 ഡിവിഷൻ നിലനിർത്തി മികച്ച നിലവാരത്തിൽ ഇതിൽ പ്രവർത്തിക്കുന്നു.ശ്രീ അൻവർ എംഎൽഎയുടെ യുടെ ഫണ്ട് ലഭിച്ച 6 ക്ലാസ് റൂമോട് കൂടിയ പുതിയ കെട്ടിടം വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുകയും കുട്ടികളുടെ പഠനാന്തരീക്ഷം കൂടുതൽ മെച്ചം ഉള്ളതാക്കാൻ സഹായിക്കുകയും ചെയ്തു. എല്ലാവിധ മത്സര പരീക്ഷകളിലും കലാ കായിക ശാസ്ത്ര മേളകളിലും മികച്ച സ്ഥാനം തന്നെ വിദ്യാലയത്തിന് നേടാൻ കഴിഞ്ഞത് അഭിമാനകരമാണ്.

വണ്ടൂർ കോവിലകം അനുവദിച്ചു തന്ന സ്ഥലത്ത് നാട്ടുകാർ പുല്ലു കൊണ്ട് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി. ചെറിയൊരു തുക പിരിവെടുത്ത് ഒരു അധ്യാപകന് ശമ്പളം നൽകി പിന്നീട് ആ കെട്ടിടം സുരക്ഷിതം അല്ലാത്തതിനാൽ മേലെപീടികയിൽ ഉള്ള രണ്ട് കടമുറികൾ ക്ലാസ് റൂമുകൾ ആക്കി കേശവൻനായർ കുമാരൻ നായർ ഗോപാലൻ മാഷ് എന്നിവർ വിദ്യാർഥികളെ പഠിപ്പിച്ചു. 1962 പി ടി എ ഒരു ഓടിട്ട കെട്ടിടം നിർമ്മിച്ചു ആ കാലഘട്ടത്തിൽ ഇത് കോഴിക്കോട് ജില്ല ആയിരുന്നു . 1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത്

1995 ലഭിച്ച കെട്ടിടം

നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നു

2008 ആയപ്പോഴേക്കും സ്റ്റേജ് നിർമ്മിച്ചു . 2020 സ്റ്റേജ് നോടനുബന്ധിച്ച് മീറ്റിംഗ് ഹാളും അമരമ്പലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകി.

കുട്ടികളുടെ വർദ്ധനവിന് അനുസരിച്ച് ക്ലാസ് റൂം ഇല്ലാത്തതിനാൽ പ്രീ പ്രൈമറി ക്ക് അമരമ്പലം ഗ്രാമ പഞ്ചായത്ത് 9 ലക്ഷത്തിന് അതിമനോഹരമായ ക്ലാസ് റൂം നിർമ്മിച്ചു ആ ക്ലാസ്സ് റൂമിൽ ആറുതരം മുലകൾ കബോർഡുകൾ ഒരുക്കി അതിൽ സെറ്റ് ചെയ്തു.

2009 ലഭിച്ച പ്രീപ്രൈമറി കെട്ടിടം

ആദ്യകാലങ്ങളിൽ ചെറിയൊരു പാചകപ്പുര ആയിരുന്നു അതിപ്പോൾ വിസ്തൃതമായ ഒരു പാചകപ്പുര ആക്കി മാറ്റി തന്നതും ഗ്രാമപഞ്ചായത്ത് തന്നെയാണ്.

സ്കൂളിലെ നടപ്പാത ടൈൽ പതിച്ച മനോഹരം ആക്കുന്നതിനുള്ള എംപി ഫണ്ട് ലഭിച്ചതും സ്കൂളിൻറെ സൗകര്യം വർധിപ്പിക്കുന്നതിനു സഹായകമായി അതുപോലെ 2020 ലും 21നും കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച ടോയ്‌ലെറ്റുകൾ സ്കൂളിൻറെ സൗകര്യം തന്നെ.

പ്രധാനാധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും അറബി അധ്യാപകരും പ്രീപ്രൈമറി അധ്യാപികയും ആയും പി ടി സി എമ്മും പാചകത്തൊഴിലാളി യും 244 വിദ്യാർഥികളും ഉൾപ്പെടുന്ന ഈ വിദ്യാലയം പെട്ടെന്ന് ഗ്രാമത്തിൻറെ ഗ്രാമത്തിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് വെല്ലുവിളികൾ നേരിടാൻ ശേഷിയുള്ള മൂല്യബോധവും രാജ്യസ്നേഹവും ഉള്ള ഉത്തമ പൗരന്മാരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം എന്നും ഈ നാടിനൊപ്പം