അക്കാദമികമികവുകൾ

മലയോര മേഖലയിലെ ഈ വിദ്യാലയം വളരെ കുറച്ചു കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു വിദ്യാലയം ആയിരുന്നു എങ്കിലും അക്കാദമികമായി വിദ്യാലയം എന്നും മുന്നിൽ തന്നെ. 2007 മുതൽ അധ്യാപകരെ ഒഴികെ സ്ഥിര അധ്യാപകർ ഒന്നുംതന്നെ വിദ്യാലയത്തിൽ ഇല്ലായിരുന്നെങ്കിലും പ്രീപ്രൈമറി മുതൽ നാലുവരെ 80 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ 2013 14 ഓടുകൂടി കുട്ടികളുടെ എണ്ണം വർധിച്ചു പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ തുടങ്ങി കായികമേളയിൽ പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനം നേടാനായി. കായികമേളയിൽ ഷെമീജ് നേടിയ വിജയം സ്കൂളിന് അഭിമാനകരം ആയിരുന്നു

14 15 അധ്യയനവർഷത്തിൽ അന്നാ പർവീൻ നേടിയ എൽഎസ്എസ് വിജയം സ്കൂളിൻറെ നെറുകയിൽ പൊൻതൂവലായി. കുട്ടികളുടെ എണ്ണം 150ലധികം ആവുകയും ചെയ്തു 2017 18 അഭിനവ് സി നേടിയ എൽഎസ്എസ് വിജയം അഭിമാനകരം ആയിരുന്നു പഞ്ചായത്ത് സബ്ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാൻ ആയതും വിദ്യാലയത്തിലെ നേട്ടം തന്നെ

2018 19 അധ്യയനവർഷത്തിലെ മികച്ച നിലവാരം തന്നെ എല്ലാ മേഖലകളിലും കൈവരിക്കാൻ വിദ്യാലയത്തിൽ ആയി കലാകായിക ശാസ്ത്രമേള കളിൽ നിരവധി എ ഗ്രേഡുകൾ നേടി വിജയം സ്വന്തമാക്കി പഞ്ചായത്ത് സബ്ജില്ലാ ജില്ല ക്വിസ് മത്സരങ്ങളിൽ വിജയം നേടി വിദ്യാലയത്തിന് പേര് വാനോളമുയർത്തി അക്കാദമി മുന്നേറ്റത്തിൻറെ തെളിവ് തന്നെയാണ് 2018 19 അധ്യയനവർഷത്തിൽ 23 കുട്ടികൾ മാത്രമുണ്ടായിരുന്ന ക്ലാസ്സിൽ നിന്നും 11 കുട്ടികളെ എൽഎസ്എസ് നേടിയത് ചരിത്രവിജയം തന്നെയായിരുന്നു വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 2020 21 അധ്യാന വർഷത്തോടെ 244 ആയി അഞ്ച് അധ്യാപകരും പ്രീപ്രൈമറി യിലെ അധ്യാപികയും ആയയും ഉൾപ്പെടെ 9 ജീവനക്കാരുമായി കവളമുക്കട്ട വിദ്യാലയത്തിൻറെ വിജയഗാഥ തുടരുന്നു.

പ്രീപ്രൈമറി

ഗവൺമെൻറ് അംഗീകൃത പ്രീ പ്രൈമറി കവളമുക്കട്ട സ്കൂളിൻറെ അഭിമാനമാണ് 2006 2007 അധ്യയനവർഷത്തിൽ പ്രീ പ്രൈമറി കലാമേള മഞ്ചേരി ജെട്ടി എസിൽ വെച്ച് നടന്നപ്പോൾ ഓവറോൾ നേടാൻ നമുക്കായി പിന്നീട് തുടർന്ന് എല്ലാ കലോത്സവങ്ങളിലും ഈ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു 2016 17 അധ്യയനവർഷത്തിലെ പ്രീപ്രൈമറി കലോത്സവം നടന്നത് ഈ വിദ്യാലയത്തിൽ തന്നെയായിരുന്നു.