ഗവ.എൽ പി എസ് കൊണ്ടാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31207-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് കൊണ്ടാട്
വിലാസം
ഗവ.എൽ.പി. സ്‍ക്കൂൾ കൊണ്ടാട് കോട്ടയം ജില്ല
,
രാമപ‍ുരം പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0482 2263202
ഇമെയിൽglpskondadurpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31207 (സമേതം)
യുഡൈസ് കോഡ്32101200418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൻസി ഏലിയാസ്
പി.ടി.എ. പ്രസിഡണ്ട്ഷിജ‍ു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ബിജ‍ു
അവസാനം തിരുത്തിയത്
30-01-202231207-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 400 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമോടും കൂടിയ കോൺക്രീറ്റ് കെട്ടിടം. വാർക്കയ്ക്ക് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത് ഗോവണി സ്ഥാപിച്ചിട്ടുണ്ട്.5 ശുചിമുറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, കിണർ, കുഴൽക്കിണർ, അടുക്കള, സ്റ്റോർ റൂം, എന്നിവ ഈ സ്ക്കൂളിൽ ലഭ്യമാണ്. സ്കൂൾ വക പുരയിടം ചുറ്റുമതിൽ കെട്ടി ഭാഗികമായി സംരക്ഷിച്ചിരിക്കുന്നു.

ലൈബ്രറി

500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച്  വിവിധങ്ങളായ കഥകളും കവിതകളും  നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും  അടങ്ങിയിട്ടുള്ളതാണ്  ലൈബ്രറി. കുട്ടികൾ ക്ലാസ്  ടീച്ചറി‍ന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.

വായനാ മുറി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ വായനാമൂലകളിലായി ഒരുക്കുന്നു.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. കുട്ടികൾക്ക് മെറിഗോ റൗണ്ട്, ഊഞ്ഞാൽ, ഫണൽ ബോൾ, സീസോ എന്നീ കളി ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. മുറ്റത്തെ ഇലഞ്ഞി, അരയാൽ എന്നിവയ്ക്കു ചുറ്റും തറകെട്ടി തണലത്തൊരു ക്ലാസ് മുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ തന്നെ ഒരു മീൻകുളം ഉണ്ട്. അതിൽ ആമ്പൽ വളർത്തുന്നുണ്ട്.

സയൻസ് ലാബ്

പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എസ്.എസ്.കെ. യുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുച്ചട്ടിയരിപ്പ ,വായൂവ്യാപന ദർശിനി,ടെലിസ്കോപ്,മിറക്കിൾ സിറ്റി, ജലമർദ്ദ മാപിനി, ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,വിഷിംഗ് ഹാന്റ് തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.

ഐടി ലാബ്

സ്കൂളിൽ ഏഴ് ലാപ്ടോപ്പ് രണ്ട് കമ്പ്യൂട്ടർ എന്നിവയുണ്ട്. ഐ.സി.റ്റി. സാധ്യത ഉപയോഗപ്പെടുത്തി പഠനം നടത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഐ.ടി. ലാബിന്റെ പ്രവർത്തനത്തിനായി .പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ ക്ലാസ്സിനും ആഴ്ചയിൽ രണ്ടു പീരീഡ് വീതം കളിപ്പെട്ടി (ടെക്സ്റ്റ് ബുക്ക്) അനുസരിച്ചു കമ്പ്യൂട്ടർ പരിശീലനം നല്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരാണ്. ഇടയ്ക്കു കുട്ടികൾക്ക് ഗേയ്‍മുകളും സിനിമകളും ഒക്കെ പഠനത്തിന്റെ ഇടവേളകളിൽ നൽകാറുണ്ട് .

വാഹന സൌകര്യം

എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്‍ച

കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്നുമുളള ഏതാനും ചിത്രങ്ങൾ.

ജൈവ കൃഷി

വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന,വെള്ളരി, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന,മരച്ചീനി മഞഞൾഎന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു.പച്ചക്കറിയോടൊപ്പം പൂച്ചെടികളും ഫലവൃക്ഷങ്ങളും സ്കൂളിൽ പരിപാലിച്ചു വരുന്നു.

നെൽകൃഷി പരിചയപ്പെടുത്തുന്നതിനായി  ശ്രീ. മധുസൂദനൻ ചൂരവേലിൽ -ന്റെ പാടത്ത് എല്ലാ വർഷവും  കുട്ടികളുടെ സഹായത്തോടെ നെൽകൃഷി നടത്താറുണ്ട്.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപകനായ ജയ്സൺ കെ. ജയിംസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് തലത്തിലും മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ റീന പി. പോളിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര ലാബിൽ ഉള്ള എല്ലാ ഉപകരണങ്ങളും പരീക്ഷണങ്ങളും കുട്ടികൾ ചെയുകയും സ്വയം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ജെയ്സൺ കെ. ജെയിംസിന്റെ മേൽനോട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ജൻസി ഏലിയാസിന്റെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.

സീഡ് ക്ലബ്ബ്

അധ്യാപികയായ സ്വപ്ന എം.വി. യുടെ മേൽനോട്ടത്തിൽ 24 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനോട്ടത്തിൽ --

നേട്ടങ്ങൾ

  • രാമപുരം ഗ്രാമപഞ്ചായത്തിൽ കോവിഡ്കാല പ്രവർത്തനങ്ങൾക്ക് [2020-21] എൽ. പി വിഭാഗത്തിൽ ഒന്നാം സമ്മാനം.
  • ഹരിതകേരളം മിഷന്റെ ഭാഗമായുളള സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് 'എ' ഗ്രേഡ്.
  • സഫലം വായനോത്സവം 2019 സബ്‍ജില്ലാതലത്തിൽ എൽ.പി. വിഭാഗം ഒന്നാം സമ്മാനം.
  • മാതൃഭ‍ൂമി സീഡ് പാലാ വിദ്യാഭ്യാസജില്ലയിലെ മികച്ച രണ്ടാമത്തെ 'ഹരിതവിദ്യാലയം' പുരസ്കാരം[2020- 21].

ജീവനക്കാർ

അധ്യാപകർ

  1. ജൻസി.ഏലിയാസ്. തടിയൻ, കൂത്താട്ടുകുളം. ഹെഡ്മിസ്ട്രസ്.
  2. ജെയ്സൺ.കെ.ജെയിംസ് .താമരശ്ശേരിൽ, കുണിഞ്ഞി. വഴിത്തല, ഇടുക്കി.
  3. റീന പി.പോൾ. ഇഞ്ചനാനിയിൽ, കൊണ്ടാട്.
  4. സ്വപ്ന, എം.വി. കണ്ടത്തിൽ, രാമപുരം.

കുട്ടികൾ

  • ആൺകുട്ടികൾ :- 29
  • പെൺകുട്ടികൾ :- 26
  • ആകെ കുട്ടികൾ:- 55

അനധ്യാപകർ

  1. സ‍ുക‍ുമാരൻ കെ. എസ്.,കണ്ണൻകരിയിൽ, ആർപ്പ‍ൂക്കര വെസ്റ്റ്, കോട്ടയം. പാർട്ട് ടൈം കണ്ടിജന്റ് മീനിയൽ.

പ്രീ പ്രൈമറി

  • ടീച്ചർ :- സുമി കൃഷ്ണൻ.വലിയപാറയ്കൽ.കൊണ്ടാട്.
  • ആയ :- ബിന്ദു ടി.ആർ. ചെന്തിട്ടഇല്ലം, കൊണ്ടാട്.
  • ആൺകുട്ടികൾ :- 7
  • പെൺകുട്ടികൾ :- 14
  • ആകെ കുട്ടികൾ:- 21

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീ. സി. രാമൻ ചെളിക്കണ്ടത്തിൽ, കൊണ്ടാട്. 1947 1965
2 ശ്രീ. പി.ആർ. ഗോപാലൻ നായർ, വടക്കനാട്ട്,കൊണ്ടാട്. 1965 1968
3 ശ്രീ. റ്റി.ജി. രാഘവൻ നായർ, തെങ്ങനാൽ, കൊണ്ടാട്. 1968 1971
4 ശ്രീ. പി.എൻ. നാരായണൻ നായർ, പൂവേലിൽ, ചക്കാമ്പുഴ. 1971 1973
5 ശ്രീമതി. കെ.ജി. ജഗദമ്മ ഭായി, കണ്ടത്തിൽ, രാമപുരം. 1973 1975
6 ശ്രീ. വാസുദേവ കൈമൾ, കൊമ്പനാനപ്പുഴ, നെച്ചിപ്പൂഴൂർ. 1975 1976
7 ശ്രീ. കെ.കെ. കേശവൻ മറ്റത്തിൽ, വലവൂർ. 1976 1980
8 ശ്രീ. വി.എൻ. മാണി. കരിപ്പൂക്കാട്ട്, കൂടപ്പുലം. 1980 1981
9 ശ്രീ. കെ.എം. ജോർജ്ജ്, കപ്പടക്കുന്നേൽ, കൂടപ്പുലം. 1981 1985
10 ശ്രീമതി. പി.എം. ലക്ഷ്മികുട്ടിയമ്മ, കോട്ടയം. 1985 1986
11 ശ്രീമതി. കെ.ജി. ലീലാവതി, കോട്ടയം. 1986
12 ശ്രീ. റ്റി.സി. തോമസ്, മോനിപ്പിള്ളി. 1986 1987
13 ശ്രീമതി. പി. ലക്ഷ്മിക്കുട്ടി, വയല. 1987 1988
14 ശ്രീ. കെ.കെ. ജോസഫ്, തേക്കുമല, കുറവിലങ്ങാട്. 1988 1989
15 ശ്രീ. പി.സി. തോമസ്, മോനിപ്പിള്ളി. 1989
16 ശ്രീ. എ.പി. ഭാസ്കരൻ, ആനശ്ശേരിൽ, കൂടപ്പുലം. 1989 1990
17 ശ്രീമതി. റ്റി.എൻ. തങ്കമ്മ, കണ്ടത്തിൽ, മേവട. 1990 1992
18 ശ്രീമതി. ശാരദക്കുഞ്ഞമ്മ, പാലപ്പുഴ ഭവൻ, നെച്ചിപ്പൂഴൂർ. 1992 1997
19 ശ്രീമതി. പി.എ. ലീലാമണി, രാജേഷ് ഭവൻ, രാമപുരം. 1997 2000
20 ശ്രീമതി. വി.എസ്. ശ്യാമളാമ്മ, ലാൽമഹൽ, രാമപുരം. 2000 2003
21 ശ്രീമതി. എം.പി. ചിന്നമ്മ, ചൊള്ളങ്കിയിൽ, രാമപുരം. 2003 2005
22 ശ്രീമതി. എം. വി. വിജയമ്മ, പ്ലാന്തോട്ടത്തിൽ, കാഞ്ഞിരമറ്റം, എറണാക‍ുളം. 2005 2006
23 ശ്രീ. സി. കെ. തങ്കച്ചൻ ചാമച്ചേരിയിൽ ഇടയാർ, എറണാക‍ുളം. 2006 2007
24 ശ്രീമതി. ഒ.കെ. സലിക‍ുമാരി, കണ്ടച്ചാൻതറ, കളമ്പ‍ൂർ, എറണാക‍ുളം. 2007 2009
25 ശ്രീമതി. ജൻസി ഏലിയാസ്, തടിയൻ, ക‍ൂത്താട്ട‍ുക‍ുളം, എറണാക‍ുളം. 2009

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റെജി രാമപുരം (മിമിക്രി, കോമഡി, മിനി സ്ക്രീൻ ആർട്ടിസ്റ്റ്)
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊണ്ടാട്&oldid=1507539" എന്ന താളിൽനിന്ന് ശേഖരിച്ചത്